Connect with us

Entertainment

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Published

on

Sandeep gopal kp സംവിധാനം ചെയ്തു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഷോർട്ട് മൂവിയാണ് ഇതരൻ. സമൂഹത്തിൽ തന്നെ അന്യതാ ദുഃഖം പേറുന്ന ഒരാളുടെ കഥയാണ്. സ്വന്തം കുടുംബത്തിന്റെ തീരായാതനകൾക്കു പരിഹാരം കണ്ടെത്താൻ സാധിക്കാതെ അലയുന്ന ഒരാളുടെ കഥയാണ്. ഒരുപക്ഷെ ഇത്തരം കഥാപാത്രങ്ങളെ നിങ്ങള്ക്ക് സമൂഹത്തിൽ അനവധി കാണാൻ സാധിച്ചേയ്ക്കും.

പണമാണ് എല്ലാത്തിലും വലുതെന്നു പറയുമ്പോൾ , പണത്തിന്റെ വില ഇതുവരെ അറിയാത്തവർ പറഞ്ഞേയ്ക്കാം അങ്ങനെ അല്ല എന്ന്. എന്നാൽ ഒരു ദരിദ്രന്റെ ദുഃഖം എന്ന് പണത്തിന്റെ അപര്യാപ്തത ആണ്. അരക്ഷിതമായ കെട്ടുറപ്പില്ലാത്ത വീട്ടിൽ താമസിക്കേണ്ടി വരിക, നിത്യരോഗിയായ അമ്മയുടെ വിലാപങ്ങൾ കേട്ട് നെഞ്ചുരുകുക , കാഴ്ചയില്ലാതെ നിറങ്ങൾ അന്യമായ പിഞ്ചു മകളുടെ ഗതികേടോർത്തു വിലപിക്കുക.. പോരെ ഒരാളുടെ ജീവിത യാതനകൾ.

vote for itharan

എന്നാലോ സമൂഹമോ പരിചയമുള്ളവരോ ബന്ധുക്കളോ തൊഴിൽ സ്ഥാപനത്തിന്റെ ഉടമയോ പോലും അവരെയൊന്നു സഹായിക്കാൻ മനസുവയ്ക്കില്ല. എവിടെയും ‘ഇതരന്മാർക്കു’ അവഗണന മാത്രം . ഹോട്ടലിലെ എച്ചിൽ പോലും പ്രിയ മകളുടെ വിശപ്പ് ശമിപ്പിക്കാൻ വാരിയെടുക്കുമ്പോൾ അയാൾ ആരെയാകും പഴിക്കുക.

ഇത്തരം അവസ്ഥകളിൽ ഉള്ളവർ സമൂഹത്തിൽ എങ്ങനെ ഉണ്ടാകുന്നു ? തീർച്ചയായും അതൊരു വാക്കിലോ ഒരു വാചകത്തിലോ ഒരു ഖണ്ഡികയിലോ പോലും എഴുതാൻ ആകില്ല. സാമൂഹ്യാവസ്ഥയുടെ നിസ്സഹായതകൾ കാണ്ഡം കാണ്ഡമായി തന്നെ എഴുതേണ്ടതുണ്ട്. ഇന്നും ഒരു ആശുപത്രി വാസം കൊണ്ട് കീശ ഒഴിയുന്ന സാധാരണക്കാരുടെ നാടാണിത്. അപ്പോൾ പിന്നെ ദരിദ്രൻന്റെ കാര്യം പറയണോ ?

കാൻസർ ബാധിച്ച അമ്മയുടെ നിലവിളികളും കാഴ്ചയില്ലാത്ത മകളുടെ വിഷമങ്ങളും വിനോദിനെ ഒരു ഭ്രാന്തനാക്കുന്നുണ്ട്. ആ മൺവീട്ടിൽ അയാൾ സദാസമയവും ഒരു ഭ്രാന്തനെ പോലെ അലറുകയാണ്, സമൂഹത്തിൽ അയാൾ അലറി വിളിച്ചുകൊണ്ടു അലഞ്ഞു തിരിയുകയാണ് …അയാളുടെ നിസ്സഹായതകൾ അയാളെ ഒരു ഭ്രാന്തന് തുല്യം ആക്കിയെന്നുവേണം പറയാൻ. അമിതാഭിനയം ആരോപിക്കാമെങ്കിലും പലപ്പോഴും നമ്മുടെ ഉള്ളിൽ അതെ ഭ്രാന്തമായ അവസ്ഥകൾ തന്നെയാകും സമാനസാഹചര്യങ്ങളിൽ ഉണ്ടാകുക.  ഇവിടെ കഥാപാത്രത്തിന്റെ മനസുതന്നെയാണ് അയാളുടെ മുഖവും .

സാഹചര്യങ്ങൾ കൊണ്ട് മയക്കുമരുന്നിനും മദ്യത്തിനും അടിമയായ ഒരാൾ എപ്പോഴും ഭ്രാന്താവേശത്തിൽ തന്നെയാകും . ഇല്ലെങ്കിൽ നിങ്ങൾ ചുറ്റുപാടുകളിൽ ഒന്ന് കണ്ണെറിഞ്ഞു നോക്കുക. കാണാൻ സാധിക്കും ഒരായിരം വിനോദുമാരെ. ജീവിതത്തിൽ ഒരേ സമയം നിസ്സഹായതയും ഒരേ സമയം വില്ലത്തരവും ..അങ്ങനെ

Sandeep gopal kp

Sandeep gopal kp

ഭാവവ്യതിയാനങ്ങളിൽ സന്ദീപ് എന്ന ആക്ടർ വിജയിക്കുകയാണ്.  നാലാൾ കാൺകെ പ്രഹസന ചാരിറ്റി നടത്തുന്ന തന്റെ മുതലാളിയെ വിനോദ് പൊട്ടിത്തെറിച്ചുകൊണ്ടു ചോദ്യം ചെയുന്നുണ്ട്. കൊട്ടിഘോഷിക്കുന്ന ചാരിറ്റികളിൽ ഉദാരമായി സംഭാവന ചെയ്യുന്നവർ തന്റെ മുന്നിൽ വന്നു കേഴുന്നവർക്കുനേരെ കണ്ണടയ്ക്കുന്നു. കാരണം അവരെ സഹായിച്ചാൽ ആരും അറിയുന്നില്ല.

ഒരുവേള ആയാൾ അതുവരെ ചെയ്തിട്ടില്ലാത്ത പിടിച്ചുപറിയും നടത്തുകയാണ്, തന്റെ മക്കൾക്കുവേണ്ടി. എപ്പോഴോ കള്ളനെന്നു പറഞ്ഞു അവനെ അടിച്ചുവീഴ്ത്തിയവർ തന്നെ പെരുങ്കള്ളന്മാർ ആയി ആ മോഷണമുതൽ അവരുടേതാക്കുന്നു. വിനോദ് ഒരു സാധുവാണ്..അയാൾ ഈ ലോകത്തെ ചൂഷിതരുടെ കൂടെ പ്രതിനിധിയാകുന്നു.

Advertisement

ഒടുവിൽ ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ കൈവന്ന അവസരത്തെ അയാൾ വിനിയോഗിക്കാൻ മുതിരുകയാണ് . മകളുടെ കണ്ണോപ്പറേഷന്റെ തുകയായ മൂന്നുലക്ഷം നേടാൻ അയാൾ സ്വന്തം അമ്മയുടെ വൃക്ക വിൽക്കാൻ തീരുമാനിക്കുകയാണ്. എന്തിനു അമ്മയുടെ ശരീരം തന്നെ ആശുപത്രിക്കു വിൽക്കാൻ തീരുമാനിക്കുകയാണ്. എല്ലാം പറഞ്ഞു ഏജന്റുമായി തുക ഉറപ്പിച്ചു വീട്ടിലെത്തുമ്പോൾ അയാളെ നിലംപരിശാക്കുന്ന കാഴ്ച എന്താണ് ? ഇതരൻ നിങ്ങൾ കാണുക… കാരണം അയാൾ ആലംബമില്ലാത്തവരുടെ പ്രതിനിധിയാണ്….ഒരുപക്ഷെ നിങ്ങളുടെ തന്നെയും .

 

Sandeep gopal kp ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാനൊരു സ്‌കൂൾ ടീച്ചർ ആണ്. എന്റെ സ്ഥലം കോഴിക്കോട് ജില്ലയിലെ താമരശ്ശേരി. ഞാൻ മുൻപ് നാടകങ്ങൾ കുറെ ചെയ്തിട്ടുണ്ട്. കുറെ ചെറിയ ചെറിയ ഷോർട്ട് മൂവീസ് എടുത്തിട്ടുണ്ട്. കൊറോണ സമയത്തു കൊറോണയുടെ ജാഗ്രതയുമായി ബന്ധപ്പെട്ടു ഷോർട്ട് മൂവീസ് എടുത്തിരുന്നു. താമരശ്ശേരിയെ കുറിച്ച് ഒരു ബ്രീഫ് ഹിസ്റ്ററി ഉദ്ദേശിച്ചുകൊണ്ടൊരു ഡോക്ക്യൂമെന്ററി ചെയ്തിരുന്നു.

അഭിമുഖത്തിന്റെ ശബ്‍ദരേഖ

BoolokamTV InterviewSandeep gopal kp

ഇതരനെ കുറിച്ച്

ഈ ഷോർട്ട് മൂവിയുടെ ചിന്ത വന്നത് , നമ്മൾ ബസ്റ്റോപ്പിൽ ഒക്കെ നിൽക്കുമ്പോൾ ഭ്രാന്തമായ രീതിയിൽ നടക്കുന്ന ചിലരെ കാണാറുണ്ട്. നമ്മൾ അവരെ ഭ്രാന്തൻ എന്നുതന്നെ മുദ്രകുത്താറുണ്ട്. നമ്മളവരെ പരിഹസിക്കുകയും വേട്ടയാടുകയും ചെയ്യും. അങ്ങനെയൊരു ആളെ കണ്ടപ്പോൾ ഞാനോർത്തു , അയാൾ ഒരിക്കലും അങ്ങനെ അഭിനയിക്കുന്നതല്ല. അയാളുടെ അനുഭവങ്ങൾ ആണ് , അയാളുടെ ഉള്ളിലുള്ള വികാരങ്ങൾ ആണ് അങ്ങനെ പുറത്തുചാടുന്നത്. അനുഭവങ്ങളാണ് നമ്മളെ ഈ രീതിയിൽ എത്തിച്ചതും നിലനിർത്തുന്നതും. ഇങ്ങനത്തെ അനുഭവങ്ങൾ ആർക്കു വന്നാലും  കാരക്ടർ ചേഞ്ച് ആയേക്കാം . ഇതിലെ വിനോദ് എന്ന കഥാപാത്രത്തിന്റെ അനുഭവങ്ങൾ തന്നെ നോക്കൂ… അമ്മയുടെ അസുഖം, കുഞ്ഞിന്റെ അവസ്ഥ, കുഞ്ഞിനോടുള്ള അയാളുടെ സ്നേഹം , ഒരു ജോലിയും ചെയ്യാൻ സാധിക്കാത്ത അവസ്ഥ..ഇതൊക്കെ അയാൾക്ക് തരണം ചെയ്യേണ്ടതായിട്ടുണ്ട്. എന്നാൽ അയാൾക്കുള്ളിൽ ഒരു വില്ലനുമുണ്ട്, സ്വന്തം മകളോട് ഭയങ്കര സ്നേഹവുമുണ്ട്.

Advertisement

 വിനോദിന്റെ വേഷം കുറച്ചു ഓവറക്റ്റ്, ഓവർ എക്സ്പ്രഷൻ എന്നൊക്കെ തോന്നുന്നതിനെ കുറിച്ച് ആ കഥാപാത്രം ചെയ്ത സന്ദീപിന് പറയാനുള്ളത്.

ഭ്രാന്തിന്റെ ലെവലിൽ എത്തുന്ന ആളുകൾ എപ്പോഴും ഓവർ എക്സ്പ്രഷൻ ആയിരിക്കും. വിനോദ് കഞ്ചാവ് വലിക്കുന്നുണ്ട്, മദ്യപിക്കുന്നുണ്ട് ..അതൊക്കെ കൊണ്ടുതന്നെ അയാളുടെ ഉള്ളിലെ വികാരങ്ങളുടെ ഇന്റൻസിറ്റി പലപ്പോഴും തീവ്രമായിരിക്കും. അതുകൊണ്ടാണ് ഓവറാക്റ്റ് എന്ന പാറ്റേണിൽ നമ്മൾ കൊണ്ടുവന്നത്. അത് ബോധപൂർവ്വം തന്നെയാണ്. ഇപ്പോൾ ക്രൈം തന്നെ നോക്കൂ.. എന്തുകൊണ്ടാണ് ചിലർ അത് ചെയുന്നത് ? ആ സമയത്തു അവരുടെ ദേഷ്യത്തിന്റെ തീവ്രത കൂടിയതുകൊണ്ടാണ്. ഈ കഥാപാത്രവും ഒരു ഭ്രാന്തിന്റെ ലെവലിൽ വന്നത് എല്ലാ വൈകാരികതകളും അത്രമാത്രം കൂടിയതുകൊണ്ടാണ്. ഇതിലെ കഥാപാത്രം ഒരു നോർമൽ വ്യക്തി അല്ല. റെയർ ആയ ചില ആളുകളിൽ ഉണ്ടാകുന്ന ഓവർ എക്സ്പ്രഷൻ ആണ് നമ്മൾ വിനോദിന് കൊടുത്തത്.

ചിലർ റോഡിലൂടെ ചിരിച്ചുകൊണ്ട് പോകുന്നു , കരഞ്ഞുകൊണ്ട് പോകുന്നു, അലറിക്കൊണ്ട് പോകുന്നു.. വിനോദ് ശരിക്കും അത്തരമൊരു അവസ്ഥയുടെ തുടക്കത്തിൽ ആണ്. ഇതിൽ അയാൾ ആത്മഹത്യ ചെയ്തില്ലായിരുന്നു എങ്കിൽ ഈ കഥാപാത്രം മേല്പറഞ്ഞ രീതിയിലൊക്കെ തന്നെ ജീവിച്ചേനെ. ശരിക്കും ഓവറക്റ്റ് ചെയ്യുന്നതാണ് ഭ്രാന്ത്. നമ്മൾ ഒരു സ്റ്റേജ് കഴിഞ്ഞാൽ പൊതുലോകത്തെ മറന്നിട്ടു നമ്മുടേതായ ഒരു ലോകത്തിൽ ജീവിക്കുന്നു. ഓരോ സ്റ്റേജുകളുടെ ഒരു കൺവർഷൻ ആണത്. ചിലപ്പോൾ നമുക്ക് തോന്നാം … മകളോട് എന്തിനാണ് ഇത്തരമൊരു ഭ്രാന്തമായ സ്നേഹം എന്ന്. അമിതമായ ഡ്രഗ് അഡിക്റ്റിനു പലപ്പോഴും വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കില്ല. നോര്മലായി ചിന്തിക്കുന്ന വ്യക്തി ആണെങ്കിൽ അയാൾ ഇതിലെ കഥാപാത്രത്തെ പോലെ സൂയിസൈഡ് ഒന്നും ചെയ്യാൻ ശ്രമിക്കില്ല.. അയാൾക്ക് പല വഴികളും തെളിഞ്ഞു വന്നേനെ. പക്ഷെ അയാൾ മെന്റലി അബ്നോര്മല് ആണ്. മക്കളോടുള്ള സ്നേഹം മാത്രമാണ് അയാളെ ബോധവാൻ ആക്കുന്നത്.

ഇത്തരമൊരു കഥാപാത്രം ചെയ്യാൻ സന്ദീപ് എന്തെങ്കിലുമൊരു തയ്യാറെടുപ്പുകൾ, നിരീക്ഷണങ്ങൾ ഒക്കെ നടത്തിയിരുന്നു ?

ഞാനീ മേഖലയിൽ നിൽക്കുന്നതുകൊണ്ടുതന്നെ ഓരോ ആൾക്കാരുടെയും വികാരങ്ങളെ കുറിച്ച് മനസിലാക്കാൻ ശ്രമിക്കും. ഈ കഥാപാത്രം ഓരോ വശത്തുനിന്നും നോക്കിയാൽ പക്കാ ക്രിമിനൽ ആണ്. കാരണം സ്വന്തം അമ്മയെ വരെ കൊല്ലാൻ ശ്രമിക്കുന്നു. എങ്കിലും അയാൾക്കുള്ളിലും ചില മാനസിക സംഘർഷങ്ങൾ ആണുള്ളത്. വികാരങ്ങളെ നിയന്ത്രിക്കാൻ ആകാത്തതുകൊണ്ടാണല്ലോ സമൂഹത്തിൽ പലതും സംഭവിക്കുന്നത്. ഇവിടെ തന്നെ ആരെങ്കിലും അയാളെ സഹായിക്കാൻ ഉണ്ടെങ്കിൽ അയാൾ മറിച്ചു ചിന്തിക്കാൻ പോലും ഇടവരുന്നുണ്ട്. അമിത സ്നേഹം കാണിക്കുന്ന ഒരാൾക്ക് ഒരു മോശം സാഹചര്യം വന്നാൽ അമിത വയലൻസ് ഉണ്ടാകും. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് കാമുകിമാരെ വെടിവെച്ചും കുത്തിയും പെട്രോൾ ഒഴിച്ച് കത്തിച്ചും ഒക്കെ കൊല്ലുന്നത്. അവർക്കു വേണ്ടി മരിക്കാൻ പോലും തയ്യാറായി നടക്കുന്നവർ ആണ് അവരെ കൊല്ലാൻ നടക്കുന്നത് .

“ഇതിൽ ചില കപടമുഖങ്ങളെയും തുറന്നുകാട്ടി”

വികാരങ്ങളുടെ റിവേഴ്‌സ് ആണ്.  ഇതിലെ കഥാപാത്രമായ വിനോദിന്റെ മുതലാളിയെ തന്നെ നോക്കൂ.. അയാൾ സമൂഹത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയുന്നുണ്ട്. പക്ഷെ അതൊക്കെ വെറുമൊരു ഷോ പോലെയാണ്. എന്നിട്ടും അയാളുടെ കീഴുദ്യോഗസ്ഥന്റെ വേദന കാണാൻ അയാൾ തയ്യാറാകുന്നില്ല. പക്ഷെ ആ മുതലാളി ലക്ഷങ്ങൾ കൊടുത്തു സാമൂഹ്യപ്രവർത്തനം ചെയുന്ന ഒരു വ്യക്തികൂടിയാണ്. ഒരു വേദിയിൽ നാലാൾ കാൺകെ നന്മ ചെയ്യാൻ താത്പര്യമുള്ളവർ ശരിക്കും ആ നന്മ എവിടെയാണോ വേണ്ടത് , അല്ലെങ്കിൽ ഒരാളുടെ അവസ്ഥയെ നോക്കി അങ്ങോട്ട് ചെന്ന് സഹായിക്കാനുള്ള മനസ്ഥിതി കാണിക്കില്ല.

അടുത്ത വർക്ക് ?

Advertisement

അടുത്ത വർക്ക് ആയി സ്ക്രിപ്റ്റ് ഒക്കെ തയ്യാറാക്കി വച്ചിട്ടുണ്ട്. അത് ഉടനെ ചെയ്യാൻ പോകുകയാണ്. ഒരു ഭിന്നശേഷിയുള്ള യുവാവ് അനുഭവിക്കുന്ന പ്രശ്‍നങ്ങൾ , മാനസിക സംഘർഷങ്ങൾ ഒക്കെ ആണ്.

ഇതരൻ ഫെസ്റ്റിവൽ, അവാർഡ് അനുഭവങ്ങൾ ?

അനവധി കിട്ടി. സത്യജിത് റേ ഫെസ്റ്റിവലിൽ ഏറ്റവും മികച്ച സ്ക്രിപ്റ്റിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ISFFI ഷോർട് ഫിലിം ഫെസ്റ്റിൽ ബേസ്ഡ് ആക്ടർ അവാർഡ് കിട്ടി, പീക്കോക്ക് ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഏറ്റവും നല്ല കഥയ്ക്കുള്ള അവാർഡ് കിട്ടി. ബയോസ്കോപിക് ഫെസ്റ്റിവലിൽ ഏറ്റവും നല്ല ഡയറക്ഷനുള്ള അവാർഡ് കിട്ടി…അങ്ങനെ പത്തോളം നാഷണൽ ഫെസ്റ്റിവലിലും രണ്ടു ഇന്റർനാഷണൽ ഫെസ്റ്റിവലിലും കിട്ടിയിട്ടുണ്ട്. എല്ലാ കാറ്റഗറിയിലും അവാർഡ് കിട്ടി..ബെസ്റ്റ്‌ ആക്ടർ, ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് സ്റ്റോറി…അങ്ങനെ എല്ലാത്തിലും അവാർഡ് കിട്ടി.

കുടുംബത്തിൽ നിന്നും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. അമ്മയുടെ പേര് ലതിക, അച്ഛന്റെ പേര് ഗോപാൽ . രണ്ടുപേരിൽ നിന്നും നല്ല സപ്പോർട്ട് ആണ്. അമ്മ അഭിനയം ഒക്കെ ചെയ്യുന്നൊരു കലാകാരിയാണ്. എന്റെ സഹോദരിമാർ നർത്തകികൾ ആയിരുന്നു. വൈഫ് ഭാഗീരഥി, അവളുടെ ഭാഗത്തുനിന്നും നല്ല സപ്പോർട്ട് ഉണ്ട്. ഇങ്ങനെ കുടുംബത്തിൽ നിന്നുള്ള സപ്പോർട്ട് കാരണം കൂടുതൽ മുന്നോട്ടു നീങ്ങാനും സാധിക്കുന്നുണ്ട്.

ITHARAN
Production Company: Soupanika creation
Short Film Description: പണത്തിനു വേണ്ടി ഒരു കുടുബം അനുഭവിക്കുന്ന പ്രതിസന്ധികൾ
Producers (,): Bhaghyalakshmi
Directors (,): Sandeep gopal kp
Editors (,): Jyo pixel
Music Credits (,): Salam veeroli
Cast Names (,): Sandeep gopal kp (vinod)
Devanghana (child)
Genres (,): Drama
Year of Completion: 2021-03-21

 6,548 total views,  9 views today

Continue Reading
Advertisement

Comments
Advertisement
cinema5 hours ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 hours ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 day ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized2 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema3 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema4 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema5 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema6 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album1 week ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment1 week ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement