Share The Article

എഴുതിയത് : അനസ്‌ പൂവത്തിങ്കൽ

ഇട്ടിമാണി മേഡ് ഇൻ ചൈന : RETALIATE

രണ്ട് പുതുമുഖ സംവിധായകർ മോഹൻലാലിനൊപ്പം ഒരു പടം ചെയ്യുന്നു.. അത് ആശിർവാദ് സിനിമാസ് നിർമിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ ഒന്ന് പോയി കാണാം എന്നു ഉറപ്പിച്ച പടമാണ് ഇട്ടിമാണി.. തിയറ്ററിൽ കണ്ട ആൾക്കൂട്ടം മോഹൻലാൽ എന്ന ആ ക്രൗഡ് പുള്ളിങ് ഫാകട്ടർ ഉറപ്പിക്കുന്നത് ആയിരുന്നു…

SYNOPSIS

ഇട്ടിമാണി എന്ന ടൈറ്റിൽ കഥാപാത്രം ആയി മോഹൻലാൽ എത്തുന്ന ഫിലിം… എന്തിനും ഏതിനും കമ്മീഷൻ അടിച്ചെടുക്കുന്ന ഇട്ടിമാണി എന്ന കഥാപാത്രവും അയാളുടെ ജീവിതത്തിൽ വരുന്ന കുറച്ചു സംഭവങ്ങൾ എന്നിവയിലൂടെ ആണ് കഥ മുന്നോട്ടു പോകുന്നത്…

CAST AND PERFORMANCE

മോഹൻലാൽ എന്ന ഫാക്റ്റർ തന്നെയാണ് സിനിമയുടെ മെയിൻ .. തന്റേതായ മാനറിസങ്ങളിലൂടെ അദ്ദേഹം സിനിമയെ പിടിചുയർത്തുന്നുണ്ട്.. സലിം കുമാർ, kpac ലളിത, ധർമജൻ, അജു വർഗീസ്,ഹരീഷ് കണാരൻ എന്നിവർ തങ്ങളുടെ റോൾ കുഴപ്പം ഇല്ലാതെ ചെയ്തിട്ടുണ്ട്.. സിദ്ധിഖ് ആയിരിക്കണം അടുത്ത ആകർഷണം… മോഹൻലാൽ -സിദ്ധിഖ് കോംബോ നല്ല രീതിയിൽ വർക്ക് ഔട്ട് ആയിരുന്നു….

ലാലേട്ടൻ ഫാന്സിന് ആഹ്ലാദിക്കാൻ ഉള്ള വകുപ്പ് ഒരുപാട് ഉണ്ട്.. ലാലേട്ടൻ മാനറിസംസ് ആ കഥാപാത്രതത്തിനു നന്നായി വർക്ക് ഔട്ട് ആവുന്നുമുണ്ട്…

MUSIC

ഗാനങ്ങൾ അത്ര മികവ് പുലർത്തിയത് ആയി തോന്നിയില്ലങ്കിലും സിനിമയ്ക്ക് അത് അത്ര പ്രോബ്ലം ആയി തോന്നിയില്ല.. പശ്ചാത്തല സംഗീതവും ആവറേജ് മാത്രം ആയി നിക്കുന്നു..

SCRIPT AND DIRECTION

അത്ര പുതുമയുള്ള കഥ ഒന്നുമല്ല ഇട്ടിമാണിയിലേത്.. തുടക്കത്തിൽ ഒക്കെ അത്യാവശ്യം ബോറടിക്കുന്ന രംഗങ്ങൾ ഉണ്ടായിരുന്നു താനും.. അപ്രതീക്ഷിതമായ ഒരു ഇന്റർവെൽ ബ്ലോക്കു വഴി സിനിമ ആ ഒരു ഫ്‌ളോ തിരിച്ചു പിടിക്കുന്നുമുണ്ട്.. എന്നാൽ പോലും ഊഹിച്ചെടുക്കാൻ കഴിയുന്ന ഒരു സെക്കന്റ് ഹാഫ്, ഒരു സോഷ്യൽ മെസേജ്, കുഴപ്പം ഇല്ലാത്ത കുറച്ചു കോമഡികൾ എന്നിവയിലൂടെ പടം മുന്നോട്ട് പോവുന്നു.

രണ്ടാം പകുതിയിൽ വരുന്ന നന്മ മരം തള്ളൽ എന്തു കൊണ്ടോ ഒരു രസച്ചരട് പൊട്ടിച്ച പോലെ തോന്നി… എന്നാലും സോഷ്യൽ മെസേജ് കൂടെ ഉൾപ്പെടുത്തി ഇത്തിരി കോമടികളും ചേർത്തു ,ഒട്ടും മാസല്ലാത്ത കോമഡി ട്രാക്കിലൂടെ പോവുന്ന കുടുംബ പ്രേക്ഷകരേ ഉന്നം വെച്ചു കൊണ്ടുള്ള ഒരു സിനിമ എന്നത് ചെയ്യാൻ സംവിധായകർക്ക് സാധിചിട്ടുണ്ട്…

ഇതൊക്കെ ആണേലും പറഞ്ഞു വെക്കുന്ന കഥയും സോഷ്യൽ മെസേജ് , കണ്ടു ശീലിച്ച ചില രംഗങ്ങൾ എന്നിവയെല്ലാം കൂടി ഒരു പക്ഷെ ഫിലിം ഒരു 5-6 കൊല്ലത്തിനു മുന്നേ ഇറങ്ങിയിരുന്നെങ്കിൽ ഫ്രഷ് ഫീലിങ് തന്നേനെ എന്നുള്ള ഒരു തോന്നലും കൂടെ എനിക്ക് സിനിമ സമ്മാനിച്ചു…

OVERALL REVIEW

കണ്ടു ശീലിച്ച കുറെ നിമിഷങ്ങൾ തന്നെയാണ് സിനിമയിൽ ഉള്ളത്,ഇത്തിരി ബോറടിക്കുന്ന ഫസ്റ്റ് ഹാഫ്, കുഴപ്പം ഇല്ലാത്ത തമാശകൾ കൊണ്ടും സോഷ്യൽ മെസേജ് കൊണ്ട് പിക്കപ്പ് ആവുന്ന സെക്കന്റ് ഹാഫ് ..ആകെ മൊത്തം ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന ഒരു സിനിമാനുഭവം ആയിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഇട്ടിമാണി…

കുടുംബ പ്രേക്ഷകർക്കും മോഹൻലാൽ ഫാന്സിനും അക്ഷരാർഥത്തിൽ ഒരു ലാലേട്ടൻ ഷോ എന്നു തോനുന്ന ഒരു സിനിമ..

എന്നെ പോലെ ഒരു പ്രേക്ഷകന് ആണേൽ കുഴപ്പം ഇല്ലാത്ത ഒരു സിനിമാനുഭവം.. ഒരു വട്ടം കണ്ടിരിക്കാവുന്ന ഒരു സാധാരണ സിനിമ… അത് മാത്രം ആണ് എന്നിലെ പ്രേക്ഷകനെ സംബന്ധിച്ച് ഇട്ടിമാണി…

വാൽ: ചില തമാശകൾ വേണ്ടിയിരുന്നില്ല എന്നു തന്നെ തോന്നി പോയി.. മീ ടൂ വിനെയും അത് പോലെ തന്നെ ബോഡി ഷെമിങ് വഴിയും എല്ലാം സ്റ്റിൽ തമാശകൾ സൃഷ്ടിച്ചേ മതിയാവൂ എന്നുള്ളത് ഇനി എങ്കിലും മാറ്റണം.. സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ പോലും ഇത് മാറുന്നില്ല എന്നത് ഒരു കല്ലുകടി തന്നെയാണ്‌…

ബിത്വ സിനിമ കുടുംബ പ്രേക്ഷകർ ഏറ്റെടുക്കും എന്നുള്ള കൊണ്ട് തന്നെ വരും ദിവസങ്ങളിൽ കോടി കണക്കുകൾ വീണ്ടും ബോക്സ്ഓഫീസിൽ കേൾക്കാൻ സാധ്യത ഉണ്ട്….

P.S: strictly personal opinion .. please watch it in theater..

അനസ്‌ പൂവത്തിങ്കൽ.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.