‘അയ്യർ ഇൻ അറേബ്യ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ.

മുകേഷ്, ഉർവ്വശി,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അയ്യർ ഇൻ അറേബ്യ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി,ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ആണ് അയ്യർ ഇൻ അറേബ്യ എന്ന ചിത്രവുമായി എം.എ നിഷാദ് വരുന്നത്. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘അയ്യർ ഇൻ അറേബ്യ’ക്ക് ഉണ്ട്.

ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമായ “അയ്യർ ഇൻ അറേബ്യ”യുടെ ഛായാഗ്രഹണം സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.പ്രഭാ വർമ്മ,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു എഡിറ്റർ- ജോൺകുട്ടി. പ്രൊഡക്ഷൻ- കൺട്രോളർ-ബിനു മുരളി, കലാസംവിധാനം- പ്രദീപ് എം വി മേക്കപ്പ് -സജീർ കിച്ചു. കോസ്റ്റ്യും-അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ-പ്രകാശ് കെ മധു.സ്റ്റിൽസ്- നിദാദ്, ഡിസൈൻസ്- യെല്ലോടൂത്ത്,സൗണ്ട് ഡിസൈൻ-രാജേഷ് പി.എം, ശബ്ദലേഖനം- ജിജുമോൻ ടി. ബ്രൂസ്. ചിത്രീകരണം പൂർത്തിയായ “അയ്യർ ഇൻ അറേബ്യ” ഉടൻ പ്രദർശനത്തിനെത്തും. പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

സന്തോഷ് ശിവൻ മാനഗരത്തെ മുംബൈക്കർ എന്നപേരിൽ ഹിന്ദിയിലേക്ക് റീമേക് ചെയ്തു കുളമാക്കി

Vani Jayate   മാനഗരം – ലോകേഷ് കനകരാജിന്റെ ആദ്യത്തെ സിനിമ. ഇറങ്ങിയ സമയത്ത് തന്നെ കണ്ടിഷ്ടപ്പെട്ടതാണ്.…

വളരെ സ്റ്റൈലിഷ് ആയി ഒരുക്കിയ ഒരു പക്കാ അമൽ നീരദ് ചിത്രം

ഭീഷ്മ ആസ്വാദനം : നിതിൻ പുത്തൻവീട്ടിൽ ഫ്രാൻസിസ് ഫോർഡ് കൊപ്പോള സംവിധാനം ചെയ്ത് മർലോൻ ബ്രാൻഡോ,…

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ വന്ന ഏറ്റവും മികച്ച സിനിമ

രാഗീത് ആർ ബാലൻ ഒൻപതു വർഷങ്ങൾക്കു മുൻപ് തീയേറ്ററിൽ ഒരു മലയാള സിനിമ കണ്ടിറങ്ങിയപ്പോൾ മുതൽ…

‘രാമചന്ദ്ര ബോസ് ആൻഡ് കോ’ യിലെ യള്ളാ യള്ളാ ഹബീബി ലിറിക്കൽ വീഡിയോ

ഓണക്കാലം കീഴടക്കാൻ നർമ്മത്തിൽ പൊതിഞ്ഞ പ്രവാസി കൊള്ളക്കഥയുമായി നിവിൻ പോളിയും സംഘവും; ‘രാമചന്ദ്ര ബോസ് ആൻഡ്…