മുകേഷ്, ഉർവ്വശി,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അയ്യർ ഇൻ അറേബ്യ ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി.

ഫെബ്രുവരി രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്നു.ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി,ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.

തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് ‘അയ്യർ ഇൻ അറേബ്യ’എന്ന ചിത്രവുമായി എം.എ നിഷാദ് വരുന്നത്. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമായ “അയ്യർ ഇൻ അറേബ്യ”യുടെ ഛായാഗ്രഹണം സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. പ്രഭാ വർമ്മ,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു

എഡിറ്റർ- ജോൺകുട്ടി. പ്രൊഡക്ഷൻ- കൺട്രോളർ-ബിനു മുരളി, കലാസംവിധാനം- പ്രദീപ് എം വി മേക്കപ്പ് -സജീർ കിച്ചു. കോസ്റ്റ്യും-അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ-പ്രകാശ് കെ മധു.സ്റ്റിൽസ്- നിദാദ്, ഡിസൈൻസ്- യെല്ലോടൂത്ത്,സൗണ്ട് ഡിസൈൻ-രാജേഷ് പി.എം,ശബ്ദലേഖനം- ജിജുമോൻ ടി. ബ്രൂസ്. പി ആർ ഒ-എ എസ് ദിനേശ്.

 

You May Also Like

രാമൻ കർത്താ ഫ്രം വെടിവെചാംകോവിൽ, ഹനീഫിക്ക അഴിഞ്ഞാട്ടം

Anees Elayodan ചിത്രം :”തുറുപ്പു ഗുലാൻ “ സംവിധാനം :ജോണി ആന്റണി. വേറാരു ചെയ്താലും വെറുതെ…

‘രഞ്ജിതമേ… രഞ്ജിതമേ..’ വിജയ് നായകനായ വാരിസ് ലിറിക്കൽ വീഡിയോ പുറത്തിറക്കി

വിജയ് നായകനായ വാരിസ് ലിറിക്കൽ വീഡിയോ പുറത്തിറക്കി . വംശി പൈടിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ…

അജിത്ത് ന്റെ സ്റ്റൈലും ആക്‌ഷനും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തുനിവ് ഒരു ഗംഭീര വിരുന്നായിരിക്കും എന്നതിൽ സംശയമില്ല

തുനിവ് (സ്പോയിലർ അലർട്ട് ) മുഹമ്മദ് സഗീർ പണ്ടാരത്തിൽ ബോണി കപൂറിന്റെ ബെവേ പ്രൊജക്റ്റും സീ…

റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’ ലോഞ്ച്

റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’ ലോഞ്ച് ബ്ലോക്ക്ബസ്റ്റർ…