“അയ്യർ ഇൻ അറേബ്യ” വീഡിയോ ഗാനം

മുകേഷ്, ഉർവ്വശി,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അയ്യർ ഇൻ അറേബ്യ “എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം റിലീസായി.

വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി,ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് ‘അയ്യർ ഇൻ അറേബ്യ’എന്ന ചിത്രവുമായി എം.എ നിഷാദ് വരുന്നത്. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമായ “അയ്യർ ഇൻ അറേബ്യ”യുടെ ഛായാഗ്രഹണം സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. പ്രഭാ വർമ്മ,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു എഡിറ്റർ- ജോൺകുട്ടി. പ്രൊഡക്ഷൻ- കൺട്രോളർ-ബിനു മുരളി, കലാസംവിധാനം- പ്രദീപ് എം വി മേക്കപ്പ് -സജീർ കിച്ചു. കോസ്റ്റ്യും-അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ-പ്രകാശ് കെ മധു.സ്റ്റിൽസ്- നിദാദ്, ഡിസൈൻസ്- യെല്ലോടൂത്ത്,സൗണ്ട് ഡിസൈൻ-രാജേഷ് പി.എം,ശബ്ദലേഖനം- ജിജുമോൻ ടി. ബ്രൂസ്. ചിത്രീകരണം പൂർത്തിയായ “അയ്യർ ഇൻ അറേബ്യ” ഉടൻ പ്രദർശനത്തിനെത്തും. പി ആർ ഒ-എ എസ് ദിനേശ്.

 

You May Also Like

സിനിമ നിർമ്മിക്കാൻ അല്ലറചില്ലറ മോഷണങ്ങൾ നടത്തിയ മനുഷ്യൻ ഒടുവിൽ സ്വന്തം മരണവും ഡിസൈൻ ചെയ്തു നടപ്പാക്കി

Arunima Krishnan ഒരിക്കൽ സിനിമ നിർമ്മിക്കുന്നതിനായി ഒരു ചെറുപ്പക്കാരൻ ആഗ്രഹിച്ചു. അതിൻ്റെ ഭീമമായ നിർമ്മാണ ചിലവുകൾ…

കുടുംബബന്ധത്തിന്റെ മനോഹരകാഴ്ചകളുമായി ജയിലറിലെ ‘രത്തമാരെ’ ലിറിക് വീഡിയോ

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിലെ ‘രത്തമാരെ’ എന്ന ലിറിക്…

ഒരു കറുത്ത വർഗക്കാരനും ഗേയും ആയിരുന്ന റസ്റ്റിൻ ബയാർഡിന്റെ കഥ

Shaheen Ummalil അമേരിക്കന്‍ സിവില്‍ റൈറ്റ്സ് മൂവ്മെന്റിന്റെ ചരിത്രത്തിൽ ഒരു പ്രധാനപ്പെട്ട വ്യക്തിയാണ് റസ്റ്റിൻ ബയാർഡ്.…

L360 പ്രഖ്യാപിച്ചു; ഓപ്പറേഷൻ ജാവയുടെ സംവിധായകൻ തരുൺ മൂർത്തിയുമായി മോഹൻലാൽ കൈകോർക്കുന്നു

നടൻ മോഹൻലാൽ തൻ്റെ മഹത്തായ കരിയറിലെ ഒരു തകർപ്പൻ സഹകരണത്തിന് തയ്യാറെടുക്കുകയാണ്. ഓപ്പറേഷൻ ജാവ, സൗദി…