ഇന്ത്യ വിജയിക്കാൻ, ഭരണഘടന മാറോടു ചേർത്തു പിടിക്കുക

139

(ജബ്ബാർ മാഷ് )

ഇന്ത്യ, ഇന്ത്യ മാത്രം. ഇന്ത്യയിലല്ലാതെ, ഒരു കമ്മ്യൂണിസ്റ്റു രാജ്യത്തോ ഒരു മത രാഷ്ട്രത്തിലോ ജീവിക്കാൻ എത്ര പേർക്കു കഴിയും?

നാം ജീവിക്കുന്ന ഇന്ത്യയുടെ ഭരണഘടനയനുസരിച്ചു നമുക്ക് ഇഷ്ടമുള്ള ജീവിതം നയിക്കാം.അപ്രകാരം ഇഷ്ടമുള്ളതുപോലെ ജീവിക്കാൻ കഴിയുന്ന വിധമാണ്, നമ്മുടെ ചിന്തയും ബുദ്ധിയും സ്വപ്നങ്ങളും സംവിധാനിച്ചിട്ടുള്ളത്. ദൈവഹിതമനുസരിച്ചു ജീവിക്കാം. പക്ഷെ, മതരാഷ്ട്ര സങ്കല്പം ഇന്ത്യൻ മണ്ണിൽ വേരോടുകയില്ല.

ഇന്ത്യക്ക് ഇന്ത്യയുടേതായ രാഷ്ട്ര വ്യവസ്ഥയുണ്ട്. അതാണ്, ഇന്ത്യൻ ഭരണഘടന. ഭരണഘടനയിൽ വിശ്വസിച്ചു ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകാരും യുക്തിവാദികളും മതവിശ്വാസികളും കലാകാരന്മാരും ഭ്രാന്തന്മാരും പട്ടിണി പാവങ്ങളും നിറഞ്ഞ ഇന്ത്യയെയാണെനിക്കിഷ്ടം. ഇന്ത്യയെ, രാജ്യസ്നേഹികളായ പൂർവികർ കണ്ടെത്തിയതാണ്, നിർമ്മിച്ചെടുത്തതാണ്. ഇന്ത്യയുടെ സ്ഥാപക പിതാമഹാന്മാർക്കു ലാൽ സലാം, പ്രണാമം. ഇന്ത്യ വിജയിക്കാൻ, ഭരണഘടന മാറോടു ചേർത്തു പിടിക്കുക. ഇന്ത്യ ഇന്ത്യാക്കാരുടെതാണ്. ഇന്ത്യക്കു വേണ്ടി പോരാടിയ, ഇന്ത്യയെ സൃഷ്ടിച്ച, ഇന്ത്യയിൽ ജനിച്ചു വളർന്ന ,ഭരണഘടന ചേർത്തുപിടിക്കുന്ന ഇന്ത്യാക്കാരുടേതാണ്, ഇന്ത്യ. റിപ്പബ്ളിക് ദിന ആശംസകൾ

Advertisements