ഷാരൂഖിനായി മലയാളികളുടെ കട്ട ഫാന്‍ പാട്ട്…

254

ജബ്റ ഫാന്‍ സോംഗിന്‍റെ മലയാളം പതിപ്പ് ഒടുവില്‍ ആരാധകര്‍ പുറത്തിറക്കി. മുന്‍പ് ഈ പാട്ടിന്‍റെ ഹിന്ദി, തമിഴ്, ഗുജറാത്തി, പഞ്ചാബി, ബംഗാളി, ഭോജ്പുരി, മറാത്തി, അറബിക് പതിപ്പുകള്‍ പുറത്തിറങ്ങിയിരുന്നു. ഈ ഭാഷാ പതിപ്പുകള്‍ പുറത്തിറക്കിയത് യാഷ് രാജ് ഫിലംസ് ആയിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ ഈ ഗാനം പുറത്തിറക്കി എങ്കിലും മലയാളത്തില്‍ ഈ ഗാനം റെക്കോര്‍ഡ്‌ ചെയ്തിരുന്നില്ല. ഇതില്‍ കേരളത്തിലെ പല ഷാരൂഖ് ആരാധകരും നിരാശരായിരുന്നു. ഷാരൂഖ് ഖാന്റെ കട്ട ആരാധകരായ ചില മലയാളികള്‍ ആണ് ഈ മലയാളം പതിപ്പിന്റെ പിന്നില്‍. കട്ട ഫാന്‍ എന്നാണ് മലയാളം പതിപ്പിന്റെ പേര്.

ആര്യന്‍ ഖന്ന എന്ന സൂപ്പര്‍താരത്തിന്റെ ആരാധകനായ ഗൌരവ് ചനാനയാണ് ഗാനരംഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.