Vimal Raj
ഇന്നലെ നടന്ന വേൾഡ് കപ്പ് ഫൈനലിൽ മെസ്സി യെന്ന താരം നിറം മങ്ങിപോയോ എന്നൊരു സംശയം. കാരണം ദൈവം മെസ്സിയ്ക്കു കൂട്ടയാപ്പോൾ ഗ്രൗണ്ടിലെ വാം പെയർ ആയി മാറിയകൈലിയൻ എംബാപേ എന്ന 23 ക്കാരൻ പയ്യൻ.എല്ലാ തവണയും ഫ്രഞ്ച് പടയിൽ ഒരു തകർപ്പൻ പോരാളിയുണ്ടായിരുന്നു.അങ്ങനെ ഒരാളെ ഗ്രൗണ്ടിൽ ഇറക്കാൻ ഇത്തവണയും ഫ്രഞ്ചിന് സാധിച്ചു. .അത് ഇവൻ തന്നെ സിനദിൻ സിദാന് ശേഷം വരുന്ന മികച്ച ഒരു ഫ്രഞ്ച് മിസൈൽ ആയിരിയ്ക്കും എംബാപേ. കേവലം 23 വയസ്സിൽ ലോകം മുഴുവൻ ആരാധകർ ഉണ്ടായി കാണണം ഇദ്ദേഹത്തിന്.മികച്ച വേഗത്തിൽ പന്ത് കൊണ്ട് പോകുവാൻ ഉള്ള കഴിവ് കണക്കുകൂട്ടലുകൾ തെറ്റാതെയുള്ള പാസിങ്ങ്. കളിക്കാരെ വെട്ടിച്ച് മുന്നേറ്റം നടത്തുവാനുള്ള കഴിവ് എന്നിങ്ങനെയുള്ള കഴിവുകൾ കൊണ്ട്ഏറെ ശ്രദ്ധേയനായി കഴിഞ്ഞിരിയ്ക്കുന്നു.
കഴിഞ്ഞ വേൾഡ് കപ്പിൽ കിടിലൻ എംബാ പേയെന്ന് പത്ര വാർത്താ മാധ്യമങ്ങൾ വാഴ്ത്തപ്പെടുത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടതുമായതാരം. ഇത്തവണ ഗോൾഡൻ ബൂട്ടിന് അർഹൻ. ഭാഗ്യമില്ലായ്മ ഇന്നലെ ഫ്രഞ്ച് പടയെ വേട്ടയാടി. എങ്കിലും തളരാതെ പോരാടിയ ഫ്രഞ്ചിന്റെ വീരപുരുഷൻ.പോഗ്ബെയും ബെൻസമയും പരിക്കിന്റെ പിടിയിൽ നിന്നും ഇത്തവണ മോചിതരായില്ല. ഹാഫ് ടൈമിന് ശേഷം കയറി പോയ ഗ്രീസ് മേനും ഇല്ലാതെ ഷൂട്ട്ഔട്ട് വരെ ടീമിനെ എത്തിച്ചുവെങ്കിൽ ഇയാൾ ഗ്രൗണ്ടിലെ ഒരു വാംപെയർ തന്നെയെന്ന് ഇവിടെകുറിയ്ക്കാതെ വയ്യ…
ഇനിയും മൂന്നോ നാലോ വേൾഡ് കപ്പുകൾ കളിയ്ക്കാം. ക്രിസ്റ്റ്യാനോയും മെസ്സിയും നെയ്മറും കുറിച്ച റെക്കോഡുകൾ പോലും തകർത്തെറിയാൻ കെൽപ്പുള്ള ചെറുപ്പക്കാരൻ.ഫ്രഞ്ചിന്റെ ബുള്ളറ്റ്ഷൂട്ടർ ഏത് പ്രതിസന്ധിയും നേരിടുവാൻ പോന്ന ചങ്കുറ്റം ഇന്നലെ പെനാൽറ്റി കിക്കുകൾ എടുക്കുമ്പോൾ അത് മുഖത്ത് പ്രകടമയിരുന്നു. ചരിത്രതാളുകളും പേനയും കാത്തിരിയ്ക്കുന്നു. റെക്കോഡുകൾ ചങ്ങല പെട്ടിച്ചെറിയാനും തികഞ്ഞ കാത്തിരുപ്പ്.
കാലിൽ നിന്നും ബുള്ളറ്റ് കണക്കെയുള്ള ഷോട്ടുകൾക്ക് ജന്മം നൽകാൻ സാധിക്കട്ടെ. ഈ വേൾഡ് കപ്പിൽ മെസ്സിയ്ക്ക് ഒപ്പം തന്നെയാണ് നിങ്ങളുടെയും സ്ഥാനം…… വിഷമിയ്ക്കാതെ മടങ്ങാം നിങ്ങളുടെ തല കുനിഞ്ഞു പോയിട്ട് ഉണ്ടെങ്കിൽ അത് ഒരു നമ്പർ വൺ കളിക്കാരനു മുന്നിൽ ആണ്. എങ്കിൽ ആ നമ്പർവണില്ലെത്താൻ നിങ്ങൾക്കുംഅധികം സമയം വേണ്ടി വരില്ലന്ന് മനസ്സു പറയുന്നു. കൈലിയൻ എംബാപേ യെന്ന ഫ്രഞ്ചിന്റെ തുറുപ്പുഗുലാന് ഒരായിരം ആശംസകൾ…….
******
Jaby Kunnappallil
അവതാരപിറവി
അങ്ങനെ ലോകകാൽപന്ത് പോരാട്ടം അവസാനിച്ചു .ആരാധകർക്ക് കോരിത്തരിച്ചിരുന് കാണുന്ന ത്രില്ലെർ സിനിമ കാണുന്നപോലൊരു അനുഭൂതി നൽകിയ യഥാർഥ “എൽ ക്ളാസ്സിക്കോ” .അർജന്റീനിയൻ ആകാശനീലിമ വിശ്വം കീഴടക്കി !!!! മെസ്സി ലോകത്തിന്റെ നെറുകയിൽ 🤍 സംഘടനം കൊണ്ടും വിഭവശേഷി കൊണ്ടും വിത്യസ്തമായ ലോകമേള സ്വർണലിപികളാൽ എഴുതപെടുന്ന നാമം “MESSI” എന്നാവും .കാൽപന്ത് കളിയുടെ മിശിഹാ അതിനർഹനുമാണ് ..2014 ൽ കൈവിട്ട് പോയ കിരീടം അത്രമേൽ അദ്ദഹം അത് ആഗ്രഹിച്ചിരുന്നു ,കൂടെ ആരാധകരും ..
ആദ്യപകുതിയിലെ അപ്രമാദിത്യം ഒരു ഈസി വാക്കോവറിലേക്ക് കാര്യം എത്തിച്ചേരും എന്ന നിലയിൽ ലോകത്തെരുവ്ക്ളിൽ നീലവർണ്ണകൊടികൾ പാറിപറന്നപ്പോൾ മെസ്സിക്കായി ലോകംനൽകിയ സമ്മാനം ആണിതെന്ന് പലരും കരുതി .രണ്ടാംപകുതിയുടെ അവസാന 10 മിനുട്ടുകൾ ഫ്രഞ്ച് വിപ്ലവത്തിന് തിരികൊളുത്തി എതിരാളികൾക്ക് മേൽ ചീറ്റപുലിയുടെ വേഗതയുമായി തന്റെ സ്വതസിദ്ധ ഡ്രിബ്ലിങ് വൈഭവത്തോടെ അർജന്റീനിയൻ ആരാധരുടെ മനസ്സിൽ തീകോരിയിട്ട് അർഹതപെട്ട കനകകിരീടസ്വപ്നം മനസില്ലമനസോടെ പാതിവഴിയിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായ ജനതക്ക് മേൽ ഒരേ ഒരു പ്രതിബിംബം “കിലിയൻ എംബാബേ” 💙
ഇനിയുള്ള കാലം കാൽപന്ത് കളി അടക്കിഭരിക്കുന്നത് താൻ ആയിരിക്കുമെന്ന് ലോകത്തോട് ചങ്കൂറ്റത്തോടെ തലഉയർത്തി കാണിച്ചു കൊടുത്ത യഥാർഥഹീറോ .അടുത്ത വിശ്വമേളക്ക് അമേരിക്കൻ ഭൂഖണ്ഡത്തിൽ തിരിതെളിയുമ്പോൾ ഇങ് കേരളത്തിലടക്കം തെരുവുകളിൽ നിറഞ്ഞു നിൽക്കുന്ന ബാനറുകളിലും കട്ടൗട്ടുകളിലും ഒരു രാജാവിനെ പോലെ തലഉയർത്തി അങ്ങ് ഉണ്ടാവും .2018ൽ യുവരക്തതിളപ്പിൽ അങ് രാജ്യത്തിന് നേടിക്കൊടുത്ത വിശ്വകിരീടവും 2022 ലെ മാസ്മരികപ്രകടനവും ഫ്രാൻസിൽ നിന്നും പിറവികൊണ്ട സിനദിൻ സിദാൻ എന്ന ഇതിഹാസത്തിനൊപ്പമോ അതിനും മേലെയോ പ്രതിഷ്ഠിക്കും താങ്കളെ .
നന്ദി കിളിയാ …വിരസമായി നീങ്ങിയ ഒന്നാം പകുതിയിൽ നിന്നും സ്വപ്നസദൃശ്യ വിരുന്നേകിയ മഹാമേളയുടെ കിരീടപോരാട്ടം മനോഹരം ആകിയതിന് .11 പേരുടെ കളിശ്രെധ ഒറ്റക്കൊരുകൊമ്പനിലേക്ക് തിരിച്ചുവിട്ട് തന്റെ അസാമാന്യകളിവൈഭവം ലോകരെ കാഹളം മുഴക്കി വിളിച്ചറിയിച്ചറിയിച്ചതിന് .ഇനി വരും നാളുകൾ കാൽപന്ത് ലോകം ഒരു ചക്രവ്യൂഹം കണക്കെ തനിക്ക് ചുറ്റും കറങ്ങും എന്ന് കളിക്കളത്തിൽ കാണിച്ചു തന്നതിന് .നന്ദി 💙