Entertainment
ജാക് ആൻഡ് ജിൽ ട്രെയ്ലർ ഇറങ്ങി, മഞ്ജുവിന്റെ പൂണ്ടുവിളയാട്ടം

മഞ്ജുവാര്യർ പ്രധാന കഥാപാത്രമായി വരുന്ന ജാക് ആൻഡ് ജിൽ ഒഫീഷ്യൽ ട്രെയ്ലർ റിലീസ് ചെയ്തു. മഞ്ജുവിന്റെ പൂണ്ടുവിളയാട്ടം ആണ് ട്രെയിലറിൽ. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് സംവിധാനം. ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു സയൻസ് ഫിക്ഷൻ കോമഡിയാണ് ചിത്രം. ജാക് ആൻഡ് ജിൽ മെയ് 20 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സൗബിൻ ഷാഹിർ, കാളിദാസ് ജയറാം, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ്, സേതുലക്ഷ്മി, എസ്തർ അനിൽ എന്നിവർ മറ്റു വേഷങ്ങളിൽ എത്തുന്നു. ട്രെയ്ലർ കാണാം.
1,223 total views, 4 views today