ജപ്പാൻകാരനായ സുട്ടോമു യമാഗുചിയെ ലോകത്തിലെ ഏറ്റവും നിർഭാഗ്യവാൻ ആയ മനുഷ്യൻ” എന്ന് ബിബിസി വിശേഷിപ്പിക്കാനുള്ള കാരണം ?

Jacob Jose

“ലോകത്തിലെ ഏറ്റവും നിർഭാഗ്യവാൻ ആയ മനുഷ്യൻ” എന്ന് BBC വിശേഷിപ്പിച്ച ആളാണ് ജപ്പാൻകാരനായ സുട്ടോമു യമാഗുചി. ഇദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്നാൽ ഹിരോഷിമയിലും അതിനു ശേഷം നാഗസാക്കിയിലും നടന്ന രണ്ട് അണുബോംബ് സ്ഫോടനങ്ങളും “ഔദ്യോഗികമായി” Nagasaki Day: Tsutomu Yamaguchi, man who survived dual atomic ...അതിജീവിച്ച ഒരേ ഒരാൾ ആയിരുന്നു എന്നതാണ്. യമാഗുച്ചി ജപ്പാനിലെ നാഗസാക്കി നിവാസി ആയിരുന്നു. അദ്ദേഹം ജോലി ചെയ്തിരുന്നതും നാഗാസാക്കി നഗരത്തിൽ ആയിരുന്നു. 1945 ൽ തന്റെ ജോലിയുടെ ഭാഗമായി ആഗസ്റ്റ് മാസത്തിൽ ഒരു ബിസിനസ് ട്രിപ്പിന് ഹിരോഷിമയിൽ എത്തിയതായിരുന്നു യാമാഗുച്ചി. ആഗസ്റ്റ് 6 ന് അദ്ദേഹം ജോലി സ്ഥലത്തേയ്ക്ക് പോകാൻ ആയി റെയിൽവെ സ്റ്റേഷനിൽ നിൽക്കുമ്പോൾ ആയിരുന്നു ഏകദേശം മൂന്നു കിലോമീറ്റർ അകലെ അമേരിക്കൻ വിമാനം അണുബോംബ് വർഷിച്ചത്. അണു വികിരണം ഏറ്റ്‌ യമാഗൂചിയുടെ ശരീരത്തിന്റെ വലത് വശം ഭാഗികമായി പൊള്ളലേറ്റു. കൂടാതെ വലത് ചെവിയുടെ കേൾവിശക്തി നഷ്ടമായി.

പ്രാഥമിക ചികിൽസയ്ക്കു ശേഷം അദ്ദേഹം പിറ്റേന്ന് തന്നെ ഹിരോഷിമയിൽ നിന്ന് സ്വദേശം ആയ നാഗാസാക്കി യിലേക്ക് മടങ്ങി. അവിടെ ഒരു ആശുപത്രിയിൽ യമാഗുച്ചി പ്രവേശിപ്പിക്കപ്പെട്ടു. ആഗസ്റ്റ് 9 ന് ആശുപത്രിയിൽ തന്റെ സൂപ്പർവൈസറോട് ഹിരോഷിമയിൽ നടന്ന ഭീകര സംഭവത്തെക്കുറിച്ച് യമാഗുച്ചി വിശദീകരിച്ചു കൊണ്ടിരിക്കെ ജനാലയിൽ അതേ ഭീകര വെളിച്ചം പ്രത്യക്ഷപ്പെട്ടു. ഹിരോഷിമയിലെ ഭീകരത തന്നെ പിന്തുടർന്ന് ഇവിടെയും ഏത്തിയതാണോ എന്ന് അമ്പരന്ന യമാഗുചി ഞടുക്കത്തോടെ മനസിലാക്കി, ഇവിടെയും അമേരിക്കൻ സേന അണുബോംബ് വർഷിചിരിക്കുന്നു. അദ്ദേഹം കിടന്ന ആശുപത്രിയിൽ നിന്ന് ഇത്തവണയും മൂന്ന് കിലോമീറ്റർ അകലെ ആയിരുന്നു ബോംബ് വീണത്.!!. ഇത്തവണ അദ്ദേഹത്തിന് കാര്യമായ പരിക്കുകൾ ഉണ്ടായില്ല എങ്കിലും പൊള്ളൽ പൊതിഞ്ഞിരിക്കുന്ന തുണികൾ കൃത്യമായി മാറാൻ സാധിക്കാത്തത് മൂലം കടുത്ത അണുബാധ ഉണ്ടായി.
യുദ്ധത്തിന് ശേഷം യമാഗിച്ചി അധിനിവേശ സൈന്യത്തിന് വേണ്ടി ഒരു ദ്വിഭാഷി ആയി പ്രവർത്തിച്ചു.

The Man Who Survived Two Atomic Bombings — Tsutomu Yamaguchi ...2009 മാർച്ചിൽ മാത്രം ആണ് ജപ്പാൻ സർകാർ ഇദ്ദേഹത്തെ രണ്ടു അണുബോംബ് സ്ഫോടനങ്ങളും അതിജീവിച്ച ആൾ എന്ന് ഔദ്യോഗികമായി അംഗീകരിച്ചത്. രണ്ടു അണുബോംബ് സ്ഫോടനങ്ങളും അതിജീവിച്ച നൂറോളം ആളുകൾ ജപ്പാനിൽ ഉണ്ട് എന്ന് കരുതപ്പടുന്നു എങ്കിലും ആ അംഗീകാരം ഔദ്യോഗികമായി കിട്ടുന്ന ഒരേ ഒരാൾ ഇദ്ദേഹം മാത്രമായിരുന്നു.ജപ്പാൻ അധിനിവേശ ശക്തികളിൽ നിന്ന് വിമുക്തമായ ശേഷം തന്റെ ജീവിതം മുഴുവൻ യമഗുച്ചി,യുദ്ധവിരുദ്ധ- ആണവ നിർവ്യാപന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞു വച്ചു. 2006 ൽ ഈ വിഷയത്തിൽ യുഎൻ അസംബ്ലിയിൽ പ്രസംഗിക്കാൻ ഉള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. 2010 ൽ വയറിലെ ക്യാൻസർ മൂർച്ഛിച്ച് തന്റെ 93 ആം വയസിൽ യമാഗിച്ചി അന്തരിച്ചു.