ഒരു പക്ഷെ ഇതാവും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ട്രോളുകളിൽ ഒന്ന്

110

Jacob Jose

ഇത് ദക്ഷിണ ജർമനിയിലെ ഫ്രീബർഗ്‌ നഗരത്തിലെ കത്തീഡ്രൽ ആണ്. ഗോത്തിക് നിർമാണ ശൈലിയുടെ ഉത്തമ ഉദാഹരണം ആയ ഇൗ ബ്രഹദ് നിർമിതി എ ഡി 1230 ല്‍‌ ആണ് പണി കഴിപ്പിച്ചത്. 116 അടി ഉയരത്തിൽ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന, നഗരത്തിൽ എവിടെ നിന്ന് നോക്കിയാലും കാണാൻ സാധിക്കുന്ന ഗോപുരം ആണ് ഇൗ കത്തീഡ്രലി ന്റ് ഏറ്റവും വലിയ ആകർഷണം. ഫ്രിബർഗ്‌ നഗരത്തിന്റെ മെത്രാന്റെ ആസ്ഥാനം ആണ് ഈ കത്തീഡ്രൽ.

രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യ സേനയുടെ ആക്രമണത്തിൽ ഫ്രീബർഗ് നഗരത്തിലെ എല്ലാ കെട്ടിടങ്ങളും തകർന്നു തരിപ്പണമായി എങ്കിലും ഈ പള്ളിയ്ക്കോ അതിന്റെ ഗോപുരങ്ങൾ ക്കോ ഒരു പോറൽ പോലും ഏറ്റി രുന്നില്ല എന്നത് വിസ്മയകരമായ ഒരു ചരിത്രം ആണ് . ആ സമയത്ത് എടുത്തത് ഒരു ഫോട്ടോയും ഈ പള്ളിയുടെ ഉള്ളിൽ ഉണ്ട്. എന്നാൽ ഈ പള്ളിയുടെ ഏറ്റവും കൗതുകകരമായ കാഴ്ച്ച ഇതൊന്നും അല്ല.

പള്ളിയുടെ ചുറ്റും വളരെ ഉയരത്തിൽ ആയി ഒട്ടേറെ വിശുദ്ധരുടെയും പലതരം വിചിത്ര ജീവികളുടെയും കൽ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. അതിനിടയിൽ ഒരു കുരങ്ങന്റെ പ്രതിമ ആസനം മുമ്പിലെയ്ക്കായി സ്ഥാപിച്ചിരിക്കുന്നു..!
അതിന്റെ ചരിത്രം ഇങ്ങനെയാണ്.ഈ പള്ളിയുടെ കൽപ്പണിയക്ക് വന്ന തൊഴിലാളികളെ പള്ളിയുടെ മേൽനോട്ടം വഹിച്ചിരുന്ന നഗര കൗൺസിൽ അംഗങ്ങൾ കഠിനമായി പണി എടുപ്പിച്ചിരുന്നു. നല്ല കൂലി വാഗ്ദാനം ചെയ്താണ് അവരെക്കൊണ്ട് രാപകൽ ഇല്ലാതെ പണി ചെയ്യിച്ചിരുന്നത്. എന്നാല് പള്ളിയുടെ പണി തീരാറായപ്പോൾ കൗൺസിൽ അംഗങ്ങളുടെ വിധം മാറി. അവർ കൂലി കൊടുക്കാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതരായ തൊഴിലാളികൾ നഗര കൗൺസിൽ കെട്ടിടത്തിന് നേരെ ആസനം തിരിച്ച് നിൽക്കുന്ന ഒരു വാനരന്റെ പ്രതിമ ആ പള്ളിയുടെ മുകളിൽ സ്ഥാപിക്കുക ആണ് ഉണ്ടായത്. അന്നത്തെ നഗര കൗൺസിലിൽ ഉണ്ടായിരുന്ന പ്രഭുക്കാർക്കോ അവരുടെ ശിങ്കിടിക കൾക്കോ അത്രയും ഉയരത്തിൽ കയറി ആ പ്രതിമ പൊളിച്ച് മാറ്റാൻ ആകുമായിരുന്നില്ല. പിന്നീട് വന്നവർ അതിനു തുനിഞ്ഞുമില്ല.

എന്തായാലും നൂറ്റാണ്ടുകളായി ഫ്രിബർഗ് നഗര കൗൺസിൽ മന്ദിരത്തെ ആസനം കാട്ടി ആ വാനരൻ ആ പള്ളിയുടെ മുകളിൽ അങ്ങനെ നിൽക്കുന്നു, അന്നത്തെ ആ ശിൽപ്പികളുടെ പ്രതിഷേധ ത്തിൻെറ അടയാളം ആയി.ഒരു പക്ഷെ ഇതാവും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ട്രോളുകളിൽ ഒന്ന്.ഇതിൽ ഒരു സൂത്ര പണി കൂടി അന്നത്തെ കൽപ്പണിക്കാർ ചെയ്തത് വച്ചിരുന്നു. മഴ പെയ്യുമ്പോൾ കുരങ്ങിന്റെ വായിലൂടെ വയറ്റിൽ വെള്ളം നിറഞ്ഞ്, ഈ വെള്ളം കുരങ്ങൻ മൂത്രം ഒഴിക്കുന്ന മാതിരി പള്ളിയുടെ സമീപത്ത് ഉള്ള നഗര കൗൺസിൽ മന്ദിരത്തിന്റെ മുറ്റത്ത് വന്നു വീഴും. ശിൽപിയുടെ ഭാവന അപാരം തന്നെ..!!

**