Connect with us

life story

വ്യാജമരുന്ന് നൽകി വധശിക്ഷ വിധിക്കാൻ ലൈസൻസുള്ള മജീദ് എന്ന മരണ വ്യാപാരിയെ കുറിച്ച്

മജീദ്, ബേസിക്കലി മൈനിങ്ങ് എഞ്ചിനിയറായിരുന്നു. പണത്തോടുള്ള ആർത്തി കൊണ്ട് ആദ്യം ഒരു ഫിനാൻസ് കമ്പനി തുടങ്ങി അത് ഉദേശിച്ചപ്പോലെ കത്തിയില്ല .. അങ്ങിനെയിരിക്കെ ഫെയർ ടെക്സ്റ്റൈൽ എന്ന തുണിക്കട

 37 total views

Published

on

വൈറസിനെയും ജനങ്ങളെയും പതിറ്റാണ്ടുകളോളം പറ്റിച്ചു ജീവിച്ച മജീദ് ഇന്ന് മരണപ്പെട്ടു. മരണം ആരെയും മഹാനാക്കുന്നില്ല. ഒരാൾ ചെയ്ത കുറ്റകൃത്യങ്ങൾ മരണം കൊണ്ട് മാത്രം മറക്കപ്പെടുന്നുമില്ല. രോഗികൾക്ക് വ്യാജമരുന്ന് നൽകി വധശിക്ഷ വിധിക്കാൻ ലൈസൻസുള്ള മജീദ് എന്ന മരണ വ്യാപാരിയെ കുറിച്ച് മുമ്പ് Jacob Lazer എഴുതിയത് 

മജീദ്, ബേസിക്കലി മൈനിങ്ങ് എഞ്ചിനിയറായിരുന്നു. പണത്തോടുള്ള ആർത്തി കൊണ്ട് ആദ്യം ഒരു ഫിനാൻസ് കമ്പനി തുടങ്ങി അത് ഉദേശിച്ചപ്പോലെ കത്തിയില്ല .. അങ്ങിനെയിരിക്കെ ഫെയർ ടെക്സ്റ്റൈൽ എന്ന തുണിക്കട തുടങ്ങി. എറണാകുളം ബ്രോഡ്‌വെയിലേക്ക് കയറിയാൽ ആദ്യം കാണുന്നത് ഫെയർ ടെക്‌സ്റ്റൈൽസ് ആണ്. നാലു സാരി, പത്ത് തോർത്ത്, അണ്ടർവെയറിനുള്ള വരയൻ തുണികൾ . ഇത്രയുമായിരുന്നു അവിടെ ഉണ്ടായിരുന്നത് . പക്ഷെ പ്രസിദ്ധൻ ആയത് അയാളുടെ തുണിക്കടയുടെ പേരിൽ അല്ല, എഞ്ചിനീയർ എന്ന പേരിലും അല്ല, ഡോക്റ്റർ മജീദ് എന്നറിയപ്പെടാൻ ആയിരുന്നു നിയോഗം.

ലോകത്ത് ആദ്യമായി എയിഡ്സിന് മരുന്ന് കണ്ടുപിടിച്ച മനുഷ്യൻ! അതാണ് ഡോക്ടർ (?) മജീദ് എന്ന മലയാളി. ചുരുക്കത്തിൽ ആധുനിക കാലത്തെ ആദ്യകാല മോഹനൻ വൈദ്യരുടെ കാരണവർ. മോഹനൻ വൈദ്യരെക്കാൾ ക്രൂരൻ. അയാളുടെ വീട് എളമക്കര പോകും വഴി കാണാം . കൊട്ടാരസമാനമായ വീട്. വീടിന്റെ പേര് – “വൈറസ്സ് ”

തൊണ്ണൂറുകളുടെ തുടക്കത്തിൽ മജീദിന്റെ മാനേജറുടെ ഭാര്യ ആലീസ് മഞ്ഞപ്പിത്തം ബാധിച്ച് ലിസി ഹോസ്പിറ്റലിൽ മരണത്തോട് മല്ലിടിച്ച് കഴിയുന്നു. ആരോ പറഞ്ഞ് കടവന്തറയിലുള്ള പത്മനാഭൻ വൈദ്യരുടെ അടുത്ത് ചെന്ന് വൈദ്യരുടെ കാമിലാരി എന്ന ലിവർ ടോണിക് വാങ്ങി കൊണ്ട് വന്ന് കൊടുക്കുന്നു. ലിസി ഹോസ്പിറ്റലിലെ ഡോ. ജോസഫ് കുര്യന്റെ ചികിത്സയും വൈദ്യരുടെ കാമിലാരിയും അതോ രണ്ടും കൂടിയോ ആയുസ്സ് നീട്ടി കിട്ടിയ ആലീസ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. മജീദിന്റെ മനസ്സിൽ ലഡ്ഡു പ്പൊട്ടി. !!!

May be an image of 1 person and text“കരളിന് കാവൽ കാമിലാരി ” എന്ന ആയുർവേദ മരുന്നിന്റെ കേരളത്തിലെ വിതരണം മജീദ് ഏറ്റെടുക്കുന്നു. മരുന്നിന്റെ പേരു് Liv QR എന്ന് മോഡേൺ ആക്കുന്നു. ഇനി നിങ്ങൾക്ക് ധൈര്യമായി മദ്യം കഴിക്കാം, Liv QR കരൾ സംരക്ഷിക്കും എന്ന രീതിയിലായിരുന്നു പത്രങ്ങളിൽ പരസ്യം. മദ്യപാനികൾ മദ്യത്തോടൊപ്പം Liv QR ഉം കഴിച്ചു. കച്ചവടം പൊടിപൊടിച്ചു. ഇതിനിടെ വൈദ്യരുടെ നാല് ജീവനക്കാരെ സ്വാധീനിച്ച് ആയുർവേദ മരുന്ന് കൂട്ട് മോഷ്ടിച്ച് സ്വന്തമായി ഉൽപാദനവും വിതരണവും തുടങ്ങി. വൈദ്യരുടെ മരുന്നിൽ മജീദിന് പൂർണ വിശ്വാസം ആയിരുന്നു. ഈ കാലയളവിൽ തിരുവനന്തപുരം കിളിമാനൂർ സ്വദേശിനിയായ ചിത്രയ്ക്കും കുഞ്ഞിനും എയ്ഡ്സ് ബാധിച് സമൂഹ്യ വിലക്ക് ഉണ്ടാകുന്നത്. ആരും ഇവരുടെ അടുത്ത് പോകാത്ത സമയത്ത് മജീദ് ഒരു രക്ഷകനായി അവതരിക്കുന്നു. ഇതിനിടെ Liv QR , Immuno QR ആയി അവതരിക്കുന്നു. Immuno QR ആണ് എയ്ഡ്സിനുള്ള മരുന്നായി അവതരിപ്പിച്ചത്. അത് കഴിച്ച് ചിത്രയുടേയും കുഞ്ഞിന്റേയും അസുഖം മാറിയതായി പ്രസ്താവിക്കുന്നു . ചിത്രയെ ബാബുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നു.
മജീദ് ദേശീയ പ്രശസ്തനാകുന്നു. 2000 – 2001 ൽ കേരളത്തിലെ ഏറ്റവും വലിയ നികുതി ദായകനാകുന്നു. (തൊട്ട് പുറകിൽ കൊച്ചൊസേപ്പ് ചിറ്റലിപ്പിള്ളി). അന്ന് മജീദിന് 100 കോടി വിറ്റ് വരവ്. എറണാകുളം ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് മാതൃകാ നികുതി ദായകനായി പ്രഖ്യാപിക്കാനൊരുങ്ങുന്നു.

15 കോടിയിൽ പരം നികുതി അടച്ച വർഷം. 2000 ൽ ചിത്ര മരിക്കുന്നു. അന്ന് സൂര്യ ടിവിൽ ആനുകാലിക വിഷയങ്ങൾ അവതരിപ്പിച്ചിരുന്ന NTV യിൽ ശ്രി. എം.ജി. അനീഷിന്റെ (ഇപ്പോൾ ഏഷ്യനെറ്റ് ) മജീദിന്റെ തട്ടിപ്പുകൾ തുറന്ന് കാട്ടുന്ന പരിപാടി വരുന്നു. തുടർ പരമ്പര വാർത്തകൾ കേരളശബ്ദത്തിലും മാധ്യമത്തിലും മറ്റ് രണ്ടാം നിര പത്രങ്ങളിലും വരുന്നു. മജീദിന്റെ പരസ്യ വരുമാനം കിട്ടികൊണ്ടിരുന്ന പ്രധാന പത്രങ്ങൾ വാർത്തകൾ കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിച്ചു.
2001 ൽ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് ന് വേണ്ടി വിളയോടി വേണുഗോപാലും

ഭാരതീയ യുക്തിവാദി സംഘത്തിന് വേണ്ടി സി.ഐ.ഉമ്മനും കൂടി ഹൈക്കോടതിയിൽ മരുന്ന് നിരോധിക്കാൻ അഡ്വ. കെ. ജയകുമാർ മുഖേനെ പൊതുതാൽപര്യ ഹർജി നൽകി. ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് മൂന്നാം നാൾ മജീദിന്റെ മുഴുവൻ മരുന്ന് ഉൽപാദനവും വിതരണവും പരസ്യവും നിരോധിക്കുന്നു. മജീദ് സുപ്രീം കോടതിയെ സമീപിക്കുന്നു. എന്നാൽ സുപ്രീം Immuno QR ഒഴികെ മറ്റ് രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൽപാദിപ്പിക്കാൻ അനുമതി നൽകുന്നു.
അന്ന് കിട്ടിയ അനുമതിയുടെ ബലത്തിൽ ഇപ്പോഴും ശവംതീനിയായി ജീവിക്കുകയാണ് മജീദ് . Immuno QR പുതിയ പേരീൽ അവതരിച്ചു. അതാണ് CFS QR .

മരിക്കാൻ കിടക്കുന്നവന് മരുന്നിന്റെ പേരിന് പ്രസക്തിയില്ല. മരുന്നിന് പേരുണ്ടെങ്കിലും ഇല്ലെങ്കിലും അവനത് വാങ്ങി കഴിക്കും. അതിനവൻ ലക്ഷങ്ങൾ മുടക്കും. ജീവിക്കാനുള്ള ആഗ്രഹത്തിന് മുന്നിൽ മരുന്നിന്റെ പേരുകൾ അപ്രസ്ക്ത്മാകും. ചികിത്സകന്റെ പേരിന് മുന്നിലും പിറകിലുമുള്ള ഡിഗ്രികൾ പോലും അപ്പോൾ അപ്രസക്തം.ഫെയർ ഫാർമ ടി.എ.മജീദ് ഇപ്പോഴും ഇരകളെ കാത്ത് നിൽക്കുന്നു.
കാൻസർ : വെറും 200 ദിവസം കൊണ്ട് മജീദ് മാറ്റും. ഒരു ബോട്ടിലിന് വെറും 1300/- ആണ് വില. കാൻസർ മാറാൻ 32 ബോട്ടിൽ കഴിക്കണം മരുന്നിന്റെ പേര് CFS-QR.കൊളസ്ട്രോൾ വെറും 100 ദിവസം കൊണ്ട് മാറും.16 ബോട്ടിൽ കഴിക്കണം. (ഒരു ബോട്ടിലിന് 600/- രൂപ) മരുന്നിന്റെ പേര് Cholesterol QR

ക്ഷയം: ക്ഷയത്തിനുള്ള മരുന്ന് കഴിച്ചാൽ ശ്വാസ നാളം ശുദ്ധിയാകുമെന്ന് മാത്രമല്ല ക്ഷയവും മാറും. 100 ദിവസം കൊണ്ട് TB പമ്പ കടക്കും. ഒരു ബോട്ടിലിന് വെറും 425 രൂപ മാത്രം. മരുന്നിന്റെ പേര് Eyasm QR.
കരൾവീക്കം, മഞ്ഞപ്പിത്തം , ഹെപ്പറ്റൈറ്റിസ് B യും C യും മാറാൻ മജീദ് നിർദ്ദേശിക്കുന്നത് CFS QR 200 ദിവസം + Cholesterol QR 100 ദിവസം + Eyasm QR 100 ദിവസം.

തയ്റോയ്ഡ്: CFS QR നാല് ബോട്ടിൽ അറുപത് ദിവസം കഴിച്ചാൽ മാറും.
വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഒഴിവാക്കാം – വെറും 100 ദിവസം CFS QR ഉം Cholesterol QR കോമ്പിനേഷൻ തെറാപ്പി കൊണ്ട് രോഗം മാറ്റി കൊടുക്കും.
Dementia , Alzheimer’s….
ഈ ലിസ്റ്റ് തീരുന്നില്ല. എല്ലാ മാറാ വ്യാധികൾക്കും മജീദ് വശം ഡ്രഗ്സ് കൺട്രോളർന്മാർ അനുവദിച്ച ലൈസൻസുകളുള്ള മരുന്നുണ്ട് . പല രോഗങ്ങൾക്കും ഒരെ മരുന്നും മറ്റ് മരുന്നുകളുടെ കൂട്ടും ചേർത്ത് വിൽക്കുന്ന സൂപ്പർ മാനാണ് മജീദ്. ചുരുക്കത്തിൽ രോഗികൾക്ക് വ്യാജ മരുന്ന് നൽകി വധശിക്ഷ വിധിക്കാൻ ലൈസൻസുള്ള ഏക മരുന്ന് (മരണ വ്യാപാരി)വ്യാപാരി .
– Jacob Lazer

Advertisement

 

 

 38 total views,  1 views today

Continue Reading
Advertisement

Advertisement
Entertainment3 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment8 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement