“താഴത്തേക്ക് വരണ്ട.. ചിലപ്പോ കോമെഡിയാകും.”

ജാത വേദൻ

കഴിഞ്ഞ കൊല്ലത്തിലെ മലയാള സിനിമയിൽ വന്ന ഹൃദയസ്പർശിയായ ഡയലോഗ് ആണ് ഡിയർ ഫ്രണ്ടിൽ ഈ പുള്ളി പറയുന്ന ശകലം.ആ സീനിന്റെ വ്യാപ്തി തന്നെയാണ് ഈ ഡയലോഗിനെ കാണുന്നവരിൽ അത്രയും ആഘാതം വരുത്തിപ്പിക്കുന്നതും . വളരെ ഓപ്പൺ മൈൻഡഡ്‌ ആയ സൗഹൃദങ്ങൾക്ക് അവരർഹിക്കുന്നതിൽ കൂടുതൽ സ്നേഹവും സ്‌പേസും നൽകുകയും നല്ല മനസിന് ഉടമയും ആയ ഒരു യുവാവിന്റെ റോൾ ആണ് ഈ സിനിമയിൽ ഇദ്ദേഹത്തിന്റെ.

പക്ഷെ സുഹൃത്തുക്കളൊക്കെ ഓരോ വഴിക്ക് ഇയാളെ മുതലെടുത്ത് അവസാനം പുള്ളി നിൽക്കക്കള്ളിയില്ലാതെ അവസ്ഥയിൽ പെടുകയാണ്.ഈ സീനിന് കുറച്ചു മുന്നേ ജോലി കിട്ടിയെന്ന് പറയുന്ന ബേസിലിനോട് “Congratz…അല്ലെങ്കിലും ഞാനെല്ലാം വൈകിയാണ് അറിയുന്നത് ” എന്ന് പറയുന്നതൊക്കെ നിന്നനില്പിൽ വൻകുടലും ആമാശയവും താണ്ടിയ പ്രാണൻ ഊർധ്വൻ പുൽകുന്ന അവസ്ഥയിൽ വരുന്ന വാക്കുകളാണ്.

എഞ്ചിനീയറിംഗ് എടുത്ത് അതിൽ മെക്കാനിക്കൽ ഇൻസ്ട്രുമെന്റഷന് പോലെയുള്ള ട്രേഡുകൾ എടുത്ത് സപ്പ്ളിയില്ലാതെ പാസ് ആയിട്ടും ജോലിയൊന്നും ശരിയാകാത്ത പയ്യന്മാരെ കണ്ടിട്ടുണ്ട്. ഐ ടി ജോലിക്കോ മറ്റു പരിപാടികൾക്കോ പോകാതെ കോർ ഫീൽഡിൽ പണിയെടുക്കണം എന്ന ആഗ്രഹിച്ച നിത്യച്ചിലവിനു മാത്രം ഉതകുന്ന തുച്ഛമായ ശമ്പളവും കൈപറ്റി അരിഷ്ടിച് ജീവിക്കുന്നവരുടെ സംഘങ്ങൾ.

ഇങ്ങനെയുള്ള സൗഹൃദക്കൂട്ടങ്ങളിൽ പലരും പല സമയത്തും വീട്ടുകാരുടെ നിലയനുസരിച്ച് ഉന്നതവിദ്യാഭ്യാസം അല്ലെങ്കിൽ വിവാഹം വിദേശയാത്ര പോലുള്ള കാരണങ്ങളാൽ കൊഴിഞ്ഞു പോകും. അപ്പോഴും കിട്ടുന്ന പണം തികയാതെ ബാക്കിയുള്ള എജുകേഷൻ ലോണും ആലോചിച്ച സുഹൃത്തുക്കളുടെ വിവാഹസൽക്കര തലേന്നത്തെ പരിപാടികളിൽ ആർമാദിക്കുന്ന ചില യുവാക്കളുണ്ടാകും. അവരുടെ പ്രതിനിധിയാണ് ശാമും അയാൾ കടന്നു പോകുന്ന അവസ്ഥയും.

ഇന്നത്തെ നാട്ടുനടപ്പ് അനുസരിച്ച് പ്രത്യേകിച്ച് ഉപരിവർഗ കുടുംബങ്ങളിലെ പയ്യന്മാർ 30-35 വയസാകുമ്പോഴേക്കും വീടും വണ്ടിയും കുട്ടിയുമൊക്കെയായി സെറ്റിൽ ആകണമെന്ന പൊതുബോധമുണ്ട്. ആത്മാഭിമാനത്തോടെ താനാഗ്രഹിക്കുന്ന രീതിയിൽ ജീവിക്കണമെന്ന വിഷൻ ഉള്ളവർക്ക് ചിലപ്പോൾ ലവ് ഫൈല്യർ അല്ലെങ്കിൽ ആത്മാർത്ഥ സുഹൃത്തിന്റെ പിന്നിൽ നിന്നുള്ള കുത്തുകൾ പോലെയുള്ള പ്രതിബന്ധങ്ങൾ ആഗ്രഹപൂർത്തീകരത്തിന് വിഘാതം ഉണ്ടാക്കും. ആവശ്യത്തിന് പണമുള്ളത് കൊണ്ട് ഇങ്ങനെയൊരു പരിതാപകരമായ അവസ്ഥ വന്നിട്ടും മനസ് പതറാതെ നിൽക്കാൻ ശാമിന് സാധിച്ചു.
Movie: Dear Friend

Leave a Reply
You May Also Like

കുറച്ചു ഡിസ്ട്രബിങ് രംഗങ്ങൾ ഉണ്ട് അതുകൊണ്ടു മനക്കട്ടി തീരെ ഇല്ലാത്തവർ ആ വഴി പോകേണ്ട

Men 2022/english Vino John ഹോളിവുഡ് സിനിമകളിൽ സാമ്രാജ്യം തന്നെ സൃഷ്ടിച്ചു മുന്നേറുന്ന നിർമ്മാണ വിതരണ…

മഞ്ഞവസ്ത്രത്തിൽ അതിസുന്ദരിയായി പാപ്പനിലെ നായിക

കാളിദാസ് ജയറാം നായകനായി എത്തിയ പൂമരം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നീത പിള്ള.ചിത്രത്തില്‍ ഐറിന്‍…

‘സംഘർഷം പോരാട്ടം അതിജീവനം’, നിവിൻ പോളി നായകനായ ‘പടവെട്ട്’ ഒഫീഷ്യൽ ട്രെയിലർ

നിവിൻ പോളി നായകനായ ‘പടവെട്ട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഒക്ടോബർ 21 -നാണ് ചിത്രം റിലീസ്…

സ്ത്രീകൾ തെറിവിളിച്ചാൽ അത് സ്ത്രീ ശാക്തീകരണം എന്ന് പറയാൻ സാധിക്കില്ലെന്ന് വിൻസി അലോഷ്യസ്

മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് വിൻസി സോണി അലോഷ്യസ് . 2019 ൽ പുറത്തിറങ്ങിയ മലയാളം…