ജാത വേദൻ
അളവെടുക്കണമെങ്കിൽ….ഉം..എടുക്കണം !!
ഒരൊറ്റ ഡയലോഗ് കൊണ്ട് കാണുന്നവരുടെ ഭാവനകളെ ഇത്രയധികം എടുത്തുയർത്തി സൗരയുഥം കടത്തിയ വേറൊരു സീൻ ഓർമയില്ല.ശരിക്കും ഈ സീനിന്റെ തുടക്കം കാണേണ്ടത് മുകേഷ് മുൻപ് പറയുന്ന അമ്മായിയപ്പൻ പീഡനശ്രമകഥയിലാണ്. ആ വിഷ്വലിൽ ഇവരുടെ സാരി ഉരിഞ്ഞു വീഴുന്നൊരു രംഗമുണ്ട്. അവിടെ ഒരു നിമിഷം കാണുന്നവരുടെ ശ്രദ്ധ മനപ്പൂർവം തെറ്റിക്കുകയാണ്. അത് മറന്ന് സിനിമ വീണ്ടും ത്രില്ലർ മൂഡിൽ എത്തുന്നുണ്ടെങ്കിലും ആ രംഗം ഉണ്ടാക്കിയ റിപ്പിൾസ് കാണികളുടെ മനസിനുള്ളിൽ അവിടം മുതൽ ഒളിച്ചിരിക്കും .
ശേഷം ജഗദീഷ് പറയുന്ന പാകമല്ലാത്ത ബ്ലൗസുകൾ ടീപോയിലേക്ക് എറിഞ്ഞു തുടങ്ങിയ ഫ്ലാഷ് ബാക്കിൽ പിന്നീട് തടി കൂടിയെന്ന് പറയുന്നതും.. അളവ് ബ്ലൗസ് ആവശ്യപ്പെടുന്നതും ..വിറകയ്യോടെ അളവെടുക്കുന്നതും പിന്നണിയായി വരുന്ന ബിജിഎമും കൂടി ഈ നിർമിക്കപ്പെട്ട വികാരങ്ങളുടെ സമർത്ഥമായ സംശോധനങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത് .യാതൊരു ലൈംഗിക രംഗങ്ങളും ഉൾപ്പെടുത്താതെ കുടുംബത്തോടെ കാണാവുന്ന ഒരു ഇറോട്ടിക്ക് ത്രില്ലെർ ക്‌ളൈമാക്‌സ്.അതാണ് സേതുരാമയ്യർ സി ബി ഐ യുടെ ക്‌ളൈമാക്‌സ് .ഇന്നും തോന്നുന്ന നഷ്ടബോധം ഇയാളും Dr വിജയലക്ഷ്മിയും തമ്മിലുള്ള പരിചയത്തിന്റെ കഥ ..ആ വല്ലാത്ത കഥ കാണിക്കാത്തതിലാണ്.
സിനിമ : സേതുരാമയ്യർ സി ബി ഐ