ഡയറി – ഇന്നും ചുരുളറിയാത്ത ഊട്ടി മധുവിധു മർഡർ കേസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
347 VIEWS

ഡയറി സ്പോയിലേർസ്

ജാത വേദൻ

പ്രേതം, പ്രണയം, പാട്ട്, ഫലിതം, അതിഭാവുകത്വം, സംഘട്ടനം.. ഇതെല്ലാം കൊണ്ട് പ്രധാന ട്വിസ്റ്റ് ആയ ഭൂതകാല ഉപാഖ്യാനത്തിലുള്ള നിലവിലുള്ളവരുടെ ആകസ്മികതയെ കാണികളിൽ നിന്നും സമർത്ഥമായി കബളിപ്പിച്ച്‌ ഒളിപ്പിച്ച സിനിമയാണ് ഡയറി. സിനിമ തുടങ്ങുമ്പോൾ അരുൾ നിധി 16 കൊല്ലം മുന്നേ നടന്ന ഇന്നും ചുരുളറിയാത്ത ഊട്ടി മധുവിധു മർഡർ കേസ് അന്വേഷിക്കാൻ തിരഞ്ഞെടുക്കപ്പെടുകയാണ്. ആ കേസ് ഫയലിൽ മരിച്ചവരുടെ ഫോട്ടോ കാണിക്കുന്നില്ല.. അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെ കാണാൻ ഇയാൾ പോവുന്നുമില്ല.പക്ഷെ പുതുമുഖ നായികയും അരുൾ നിധിയും തമ്മിലുള്ള പ്രണയം ഇതൊന്നും ചിന്തിക്കാതിരുന്നു സിനിമ കാണാൻ നമ്മളെ പ്രേരിപ്പിക്കുകയാണ്. സ്‌ക്രീനിൽ അവതരിപ്പിക്കുന്ന ഊട്ടിയിലെ കാലാവസ്ഥയും അതിനു അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നു.

ഈ പ്രണയ രംഗങ്ങൾ കൊണ്ടും..കൊലപാതകം നടത്തിയവർ ഇന്നും പുറത്തായിരിക്കാമെന്ന് കേൾക്കുന്നത് കൊണ്ടും 3 ക്രിമിനൽസ് സ്വർണത്തിനു വേണ്ടി നടത്തുന്ന മർഡർ സിനിമയിൽ കാണിക്കുമ്പോൾ മരണപ്പെടുന്ന കമിതാക്കളെ ഇവർ പതിനാറു വര്ഷം മുൻപ് തന്നെ മരണപ്പെട്ടതാണോയെന്ന് കാണുന്നവർ സംശയിക്കുന്നില്ല. അതുപോലെ അരുൾ നിധിയുടെ കാർ മോഷ്ടിക്കപെട്ടപ്പോൾ നായികാ അയാളോട് ബസിൽ കുംഭകോണതെക്കേത്താൻ പറയുന്നുണ്ട്. ഇയാൾ പിന്നീട് ആ സംഭവബഹുലമായ ബസിൽ കേറുന്നത് വരെയുള്ള ആകാംഷ അവിടം മുതൽ ആരംഭിക്കുകയാണ്. എല്ലാം കഴിഞ്ഞു അരുൾനിധി വീണ്ടും ആ ബസിൽ കേറുന്നതെന്തിനാണെന്നു പിടി കിട്ടിയില്ല. കുട്ടിയൊക്കെ ആയതിനു ശേഷം നായിക എന്തിനിയാളെ ഇങ്ങനെയൊരു കൃത്യത്തിനു പറഞ്ഞയക്കുന്നു എന്നതും കൃത്യമല്ല. അരുൾ നിധിയെ ഒഴിവാക്കി അമ്മയെ അന്വേഷിച്ച് വണ്ടി കാത്തു നിൽക്കുന്ന ആ കാർ മോഷ്ടാവ് മാത്രം ബസിൽ ചാടിക്കേറുന്ന ക്‌ളൈമാക്‌സ് ആയിരുന്നെങ്കിൽ കുറച്ച് കൂടി ഇമ്പാക്റ്റ് ആയിരുന്നേനെ.

ജോലി-പഠനം സംബന്ധിയായി ഒറ്റക്ക് ബസിലും ട്രെയിനിലും യാത്ര ചെയ്യുന്ന പലരും ഉണ്ടാകും. ഇങ്ങനെയുള്ള സമയത് താൻ ഒഴികെ കമ്പാർട്ട്മെന്റിൽ ഉള്ള ബാക്കിയുള്ളവർ ആ കൂപ്പയിൽ തന്നെ കാലങ്ങൾക്ക് മുന്നേ സഞ്ചരിച്ചവരുടെ പകർപ്പുകൾ ആണെങ്കിലോ എന്ന് ചിന്തിക്കുന്നത് കൗതുകകരമാണ്. അർധരാത്രി പാതിയുറക്കത്തിൽ നിന്നും ഉണരുമ്പോൾ അടുത്തുള്ള സീറ്റിലുള്ള കുട്ടി പഴയ 1100 ഫോണിൽ സ്നേക്ക് കളിക്കുന്ന അവസ്ഥയൊക്കെ കാണുന്ന പോലെ… ഞായറാഴ്ച്ച രാത്രിയാണ് മിക്കവാറും ആളുകൾ യാത്രക്കുള്ള ടിക്കറ്റ്സ് എടുക്കുക. അത് കൊണ്ട് ഇന്ന് രാത്രി ഒറ്റക്ക് പോകുന്നവർക്ക് ഇതൊക്കെ ഓർത്ത് സഞ്ചരിക്കുന്നത് ഊഷ്മളമായ അനുഭവമാകും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ