ആയുർവേദ മരുന്നുകൾ കരളിനെയും കിഡ്നിയെയും തകർക്കുമെന്ന് തെളിയിച്ച ഡോക്ടർക്ക് സംഭവിച്ചത് !

241

ജാഫർ എസ്

ഹെർബൽ , ആയുർവേദ , ഒറ്റമൂലി ‘മരുന്നു’ കളുടെ ഉപയോഗം എങ്ങിനെ കരൾ , കിഡ്നി എന്നിവകളെ ബാധിക്കുന്നു എന്ന് , ലോകത്താദ്യമായി ശാസ്ത്രീയമായി പഠനം നടത്തിയ മലയാളി ഡോക്ടറുമായുള്ള അഭിമുഖം എന്തായാലും കാണണം കേട്ടോ.

ആ പഠന റിപ്പോർട്ട് ആധികാരിക ജേർണലിൽ പ്രസിദ്ധീകരിച്ച ശേഷം ഈ ഗവേഷകനെ ഭീഷണിപ്പെടുത്തിയത് , മാനസികമായി ഉപദ്രവിച്ചത് വമ്പന്മാർ ആണ് : കേന്ദ്രസർക്കാറിന്റെ ആയുഷ് മന്ത്രാലയം , വലിയ ആയുർവേദ മരുന്നുകമ്പനികൾ , ആയുഷ് ഡോക്ടർമാരുടെ സംഘടനകൾ ഒക്കെ.

മലയാളത്തിലെ ഒരു മുഖ്യധാരാ പത്രം /ചാനൽ പോലും ഈ വാർത്ത കൊടുത്തിട്ടില്ല , കാരണം അറിയാമല്ലോ.പക്ഷെ അവയൊന്നും ധീരനും സത്യസന്ധനും യഥാർത്ഥ ശാസ്ത്രാവബോധം ഉള്ള ആളുമായ ഈ ഡോക്ടറെ ഭയപ്പെടുത്തുന്നില്ല. ദശമൂലാരിഷ്‌ടവും പിപ്പല്യാസവും ബലാഗുളൂച്യാദിക്കഷായവും അഷ്‌ടചൂർണവും ഒക്കെ പാർശ്വഫലങ്ങൾ ഇല്ലാത്ത പാവങ്ങൾ ആണെന്ന ധാരണ തിരുത്താൻ ആയി എന്ന തിരിച്ചറിവ് വരേണ്ടതാണ്.