ജാഫർ സാദിഖ്, കഥാപാത്രമായി പകർന്നാടൻ ശാരീരിക പരിമിതികൾ ഒന്നും അയാൾക്ക് ഒരു പ്രശ്നമേയല്ല .അമ്മാതിരി ടെറർ പെർഫോമൻസ് ! കിടു പെർഫോമർ.
വിജയ് ടീവിയിലെ ലെ Ungalil yaar adutha Prabhudeva എന്ന ഡാൻസ് റിയാലിറ്റി ഷോയിലെ സീസൺ 2 ഫൈനലിസ്റ്റ് ആയിരുന്ന ജാഫർ സാദിഖിന്റെ ഏറ്റവും വലിയ ആഗ്രഹം അറിയപ്പെടുന്ന ഒരു കൊറിയോഗ്രാഫർ ആകണം എന്നതായിരുന്നു. ഒരു ഡാൻസ് സ്കൂൾ തുടങ്ങാൻ വേണ്ടി സുഹൃത്തുക്കളോടൊപ്പം ചെന്നൈയിൽ ഒരു വീടെടുത്ത് താമസിച്ചെങ്കിലും സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കാരണം അത് നടന്നിരുന്നില്ല.അങ്ങനെയിരിക്കെ യാദൃശ്ചികമായാണ്പാവൈ കഥകളിലെ Narikutti എന്ന റോൾ ഇദ്ദേഹത്തെ തേടി എത്തുന്നത്.
ഡാൻസ് റിലേറ്റഡ് ഏതെങ്കിലും ചെറിയ റോളായിരിക്കും എന്ന് പ്രതീക്ഷിച്ചെത്തിയ ജാഫറിന് Pavai kadhakal ലെ Love Panra Uttranam എന്ന സെഗ്മെന്റിലെ ഒരു പ്രധാന കഥാപാത്രമാണ് ആണ് വിഘ്നേഷ് ശിവൻ കരുതി വച്ചിരുന്നത്. നെറ്റ്ഫ്ലിക്സിൽ ഇതിന്റെ റിലീസിനു ശേഷം തന്റെ കോമഡി + വില്ലനിസം നിറഞ്ഞ അസാധ്യ പ്രകടനം കൊണ്ട് ഒരുപാട് പ്രേക്ഷക പ്രീതി പിടിച്ച് പറ്റാൻ ജാഫറിന് സാധിച്ചു❣️
അതിന് ശേഷം Gaandu kannamma എന്ന മ്യൂസിക് വീഡിയോയുടെ കൊറിയോഗ്രാഫർ ആയും പ്രവർത്തിച്ചു. ഇത് യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു.ഇപ്പോൾ Lift others എന്ന പേരിൽ ഡാൻസ് പ്രൊഡക്ഷൻ കമ്പനി .കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിക്രം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ ഇതിനോടകം തന്നെ ജാഫർ സാദിഖ് പ്രേക്ഷക മനസ്സിൽ സ്ഥാനമുറപ്പിച്ചു.
കയ്യിലൊരു കട്ടിങ് പ്ലെയറും കൊണ്ട് എതിരാളികളുടെ കണ്ണിൽ പെടാതെ നിലത്തൂടെ പാമ്പിനെപ്പോലെ ഇഴഞ്ഞെത്തി അവരുടെ കുതുകാൽ വട്ടം മുറിച്ചു അവരെ നിലത്തു വീഴ്ത്തി കാണുന്നവരിൽ ഭീതി പടർത്തി ഞെട്ടിച്ച ‘വിക്ര’ത്തിലെ വില്ലന്റെ സഹായിയുടെ വേഷം ഒരു സാമ്പിൾ ആയിരുന്നെങ്കിൽ …
“വെന്തു തനിത്തത് കാട് ” എന്നതിൽ തോളിലൊരു ബാഗും തൂക്കി ട്രിപ്പ് പോകുന്നൊരു സെറ്റപ്പിൽ ഒരു ” കൊട്ടേഷനേടുക്കാൻ “കുട്ടിഭായിയെ കാണാനായി എത്തുന്ന സീൻ മുതൽ നായകന് നൈസ് ആയി പണിയും കൊടുത്തു പോകുന്ന സീൻ വരെ വാടകകൊലയാളിയായി ഇങ്ങേരു സ്ക്രീനിൽ കാട്ടികൂട്ടുന്നത് ക്രമതീതമായി ഉയരുന്ന നെഞ്ചിടിപ്പോടെയല്ലാതെ കണ്ടിരിക്കാൻ ആവില്ല !.
ഒരു അഭിനേതാവെന്നതിലുപരി choreographer ആയി അറിയപ്പെടാനാണ് ഇദ്ദേഹത്തിന്റെ ആഗ്രഹമെന്ന് ചില അഭിമുഖങ്ങളിൽ കണ്ടിരുന്നു. എത്രയും പെട്ടെന്ന് തന്നെ ആ ആഗ്രഹം സഫലമാകട്ടെ ഒപ്പം ഇനിയും മികച്ച കഥാപാത്രങ്ങൾ ഇദ്ദേഹത്തെ തേടി വരട്ടെ എന്ന് ആശംസിക്കുന്നു 💖
Height is not a matter to reach heights♥️ Wishing him all the success❣️