ഈ അടുത്ത കാലത്തൊന്നും ഇത്രയും ക്വാളിറ്റിയുള്ള ഒരു വധം കണ്ടിട്ടില്ല

0
675

പേട്ടക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം… ഏകദേശം 17 ഭാഷകളിൽ ആയി OTT വഴി ലോകത്തുടനീളം റിലീസ്… റിലീസിന് ഒരു ദിവസം മുൻപ് റൂസ്സോ ബ്രദേഴ്സ് പ്രൊമോട്ട് ചെയ്യുന്ന സിനിമ… ധനുഷ്, മലയാളികൾക്ക് ആഘോഷിക്കാൻ ജോജു ജോർജ്‌… വില്ലൻ ആയി ജയിംസ് കോസ്മോ എന്ന നടൻ ബ്രിട്ടീഷ് നടൻ.. എന്നിങ്ങനെ ഒരു പൂരത്തിന് വെടിക്കെട്ടിന് വേണ്ട എല്ലാം ഉണ്ടായിട്ടും ആദ്യപകുതിയും ക്ലൈമാക്സും മാറ്റിനിർത്തിയാൽ ഇടക്കൊക്കെ ഒരുപാടു് നനഞ്ഞ പടക്കങ്ങൾ ഉണ്ടായിരുന്നത് കോണ്ട് തന്നെ ഒരു ഓകെ ഫീൽ തരുന്ന വാച്ചബിൾ എൻ്റർടെയ്നർ ആണ് ജഗമേ തന്തിരം…

Dhanush-starrer 'Jagame Thandhiram' to release digitally on June 18- The  New Indian Expressഒന്ന് ആലോചിച്ച് നോക്ക്‌ 17 ഭാഷകളിലായി 190 രാജ്യങ്ങളിൽ ഒരു പടം OTT, റീലീസിന് ഒരുങ്ങുന്നു.നായകൻ ധനുഷ്, വില്ലനായി അങ്ങ് ഹോളിവുഡീന്ന് ജെയിംസ് കോസ്മോ.കൂടെ മലയാളികളുടെ സ്വന്തം ജോജു ജോർജും ഐശ്വര്യയും. സംവിധായകന്റെ പേര് കാർത്തിക് സുബ്ബരാജ്!! ഒരു ശരാശരി സിനിമാ ആസ്വാധകന് അമിത പ്രതീക്ഷവെക്കാൻ മേല്പറഞ്ഞ ഇത്രയും തന്നെ ധാരാളം അല്ലേ?

തമിഴൻ ആയ യുകെയിലെ ഒരു ഗാങ്സ്റ്റ്ർ ശിവദോസ്സിനെ ഒതുക്കാൻ അയാളെക്കാൾ മോശക്കാരൻ ആയ മറ്റൊരു തമിഴനെ കൊണ്ടു വരിക എന്ന വെള്ളക്കാരൻ്റെ ആശയത്തിൻ്റെ ഭാഗം ആയാണ് സുരുളി ലണ്ടനിൽ എത്തുന്നത്… തനിക്ക് ചോദിക്കുന്ന കാശു കിട്ടുന്നത് കൊണ്ടു തന്നെ ശിവദോസ്സിനെ ഒതുക്കാൻ സൂരുളി വെള്ളക്കാരന് ഒപ്പം നിൽക്കുന്നു. ഏന്നാൽ സുരുളിയുടെ ഈ തീരുമാനം അറിയാതെ ആണെങ്കിലും മറ്റു പലരുടെയും ജീവിതങ്ങളെ കൂടി ബാധിക്കുന്നതും, തുടർന്ന് അത് നേരെയാക്കാൻ സുരുളി നടത്തുന്ന ശ്രമങ്ങളും ആണ് ചിത്രം പറയുന്നത്…

May be an image of 6 people and beardഉള്ളത് പറയാമല്ലോ ഈ അടുത്ത കാലത്തൊന്നും ഇത്രയും ക്വാളിറ്റിയുള്ള ഒരു വധം ഞാൻ കണ്ടിട്ടില്ല .ഫസ്റ്റ് ഹാഫ്‌ തുടക്കമൊക്കെ കണ്ടപ്പോൾ ശെരിക്കും ഒരു ടാരന്റിനോ പടം കാണുന്ന ഫീൽ. ഒന്ന് പറഞ്ഞ് രണ്ടിന് വെടിവെപ്പ്… വെട്ട്.. കുത്ത്.. സംഗതി പൊളി പൊളിക്കുമെന്ന് കരുതി…എവിടുന്ന് !

സെക്കന്റ്‌ ഹാഫിൽ കംപ്ലീറ്റ് കൈ വിട്ട് പോയി ഒരു കണക്കിന് ഫോർവേഡ് ബട്ടൺ ഉള്ളത് കൊണ്ടു കാര്യങ്ങൾ കുറച്ചൂടെ എളുപ്പമായി .തിയേറ്ററിൽ എങ്ങാനം ആയിരുന്നേൽ തേഞ്ഞൊട്ടിയേനെ. ഉറങ്ങി പോകാതെ വളരെ ശ്രദ്ധയോടു കൂടി ഇരുന്ന് കൃത്യമായി ഫോർവേഡ് ബട്ടൺ ഉപയോഗിച്ചാൽ ഒരു രണ്ട് മണിക്കൂർ കൊണ്ട് സംഗതി തീർക്കാം.

ഇനി അഥവാ ഉറങ്ങി പോയാലും സീനില്ല ക്ലൈമാക്സിലെ വെടിയൊച്ച കേട്ട് നിങ്ങൾ ഉണർന്നോളും…❤️ബൈ ദി ബൈ ചുണ്ട് കടിച്ച് പിടിച്ച് മലയാളവും തമിഴും കൂടെ മിക്സ്‌ ചെയ്ത് പറഞ്ഞാൽ അത് ശ്രീലങ്കൻ ഭാഷ ആകില്ല എന്ന് മാത്രമല്ല, ചുണ്ടിനിടയിൽ പാൻപരാഗ് വെച്ചിട്ട് സംസാരിക്കുവാണെന്ന് കാണുന്നവർ തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഐശ്വര്യയോട് ആരേലും ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം!!കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല! കാർത്തിക്കിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം “ഇരൈവി”. ഏറ്റവും മോശം ചിത്രം “ജഗമേ തന്തിരം”

Dhanush's Jagame Thandhiram trailer to release on June 1. New poster out -  Movies Newsപ്രകടനങ്ങളിൽ ധനുഷ് എന്ന താരത്തിൻ്റെ വിളയാട്ടം തന്നെ ആണ് എടുത്ത് പറയേണ്ടത്… അതിനോട് ഒപ്പം പറയേണ്ടത് ആണ് വില്ലൻ ആയി വരുന്ന ജയിംസ് കോസ്മോയുടെ പ്രകടനവും… ജോജു കുറച്ചു നേരം സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നു എന്നതൊഴിച്ചാൽ അഭിനയിച്ചു ഫലിപ്പിക്കാൻ തക്ക സ്കോപ് സിനിമ നൽകുന്നുമില്ല… സാങ്കേതികം ആയി മികച്ചു നിൽക്കുന്ന ചിത്രത്തിൻറെ ചായാഗ്രഹണം ഗംഭീരം ആണ്…തിരക്കഥയിലും സംവിധാനത്തിലും ചിലയിടങ്ങളിൽ, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ വളരെ അലസമായി കഥപറയുന്ന ഒരു ഫീൽ ചിത്രം സമ്മനിക്കുന്നുണ്ട്… അത് സിനിമയുടെ ആസ്വാദനത്തെ ഒരു പരിധി വരെ ഭാധിക്കുന്നുണ്ട്… ചിലയിടത്ത് ക്ലീഷെ മാറ്റി പിടിക്കുമ്പോൾ മറ്റു ചിലയിടങ്ങളിൽ ആവശ്യത്തിൽ കൂടുതൽ ക്ലീഷേ ഉപയോഗിക്കുന്നുണ്ട്…

Jagame Thandhiram' movie review: Guns, warfare, a pressing issue and a  ricochet bullet - The Hinduകബാലിക്ക് സംഭവിച്ച അതേ പാളിച്ച തന്നെയാണ് ജഗമേ തന്തിരത്തിനും സംഭവിച്ചത്. ഒരു മാസ്സ് സിനിമ ആയിരിക്കും എന്ന് തന്നെയാണ് ഈ പടങ്ങളുടെ ടീസർ കണ്ട ഏതൊരാളും പ്രതീക്ഷിച്ചിരിക്കുക. ആ ഒരു ഊഹാപോഹത്തോടെ ആണ് ഈ 2 സിനിമകളും കാണാൻ ഇരുന്നതും. പക്ഷെ മാസ്സ് സീനുകൾ എല്ലാം തുടക്കത്തിൽ തന്നെ കഴിഞ്ഞു. പിന്നീട് വളരെ relevant ആയ ഒരു വിഷയത്തെ കുറിച്ചാണ് 2 സിനിമകളും സംസാരിച്ചത് എങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിയതിനാൽ നെഗറ്റീവ് ഇമ്പാക്ട് ഉണ്ടായി.

May be an image of 1 person and text that says "PULIS THANU EATIONS ANETFLIXFILM A NETFLIX FILM DHANUSH JAGAME THANDHIRAM ILM KARTHIK SUBBARAJ PRODUCED YS SASHIKANTH MURALI WATCH NOW NETFLIX KABALI Pa.RANJITH NARAYANAN OARULE"ധനുഷ് എല്ലാ തവണയും പോലെ മികച്ച പെർഫോമൻസ് ആയിരുന്നു. അത് പോലെ ജോജുവും കിട്ടിയ റോൾ മികച്ചതാക്കിയിട്ടുണ്ട്. ജെയിംസ് കോസ്മോ സിനിമയുടെ മാർക്കറ്റിംഗിൽ അവർക്ക് ഒരു added advantage ആയിരുന്നു എന്ന് പറയാം.

കബലിയിൽ അട്ടകത്തി ദിനേശ് ചെയ്ത അതേ തരത്തിൽ ഉള്ള റോൾ ഇവിടെ കലയരസൻ ചെറുത്തിരിക്കുന്നു. സന്തോഷ് നാരായണൻറെ പാട്ടുകളും bgm ഉം തരക്കേടില്ല എന്നെ പറയാനുള്ളു. Cinematography ഇഷ്ടപ്പെട്ടു.

ഒരു ഗ്യാങ്സ്റ്റ്ർ സിനിമ എന്നതിൽ ഉപരി , വർണ്ണ വെറിയെ കുറിച്ച് സംസാരിക്കാൻ ശ്രമിക്കുന്ന,,, അഭയാർത്ഥി പ്രശ്നങ്ങളെ സിനിമയിൽ ഒരു കഥാപാത്രം ആയി തന്നെ കൊണ്ടുവരാൻ ശ്രമിക്കുന്ന ചിത്രം കൂടി ആണ് ജഗമേ തന്തിരം… എന്നാൽ ഈ പറഞ്ഞ സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയങ്ങളെ പ്രതിപാദിക്കുന്നുണ്ട് എന്നതൊഴിച്ചാൽ അതിനു ഒരു വലിയ ഇംപാക്ട് കാണികളിൽ ഉണ്ടാകുവാൻ ഉതകുന്ന ഒന്നും ചിത്രത്തിന് നൽകുവാൻ സാധിക്കുന്നില്ല എന്നതും കൂട്ടി വായിക്കേണ്ടതാണ്… അതുപോലെ ജോജുവിൻ്റെ കഥാപാത്രത്തിന് നൽകിയ അനാവശ്യ പോരാളി പരിവേഷവും സിനിമയുടെ മോശം വശങ്ങളിൽ ഒന്നാണ്…

Jagame Thandhiram movie review: Dhanush is magnetic as the messiah of  immigrantsമൊത്തത്തിൽ സിനിമയുടെ കഥക്ക് അനുസരിച്ച് മാർക്കറ്റ് ചെയ്തിരുന്നെങ്കിൽ അഥവാ ഒരു മാസ്സ് സിനിമ എന്നാ ലേബലിൽ മാർക്കറ്റ് ചെയ്തില്ലായിരുന്നു എങ്കിൽ ഇത്രയും നെഗറ്റീവ് ഇമ്പാക്റ്റും റിവ്യൂസും ഈ സിനിമകൾക്ക് വരില്ലായിരുന്നു എന്ന് തോന്നുന്നു. മാസ്സ് എന്ന് മുദ്ര കുത്തി ഹൈപ്പ് ഉണ്ടാക്കി മാസ്സ് അല്ലാത്ത സിനിമ ചെയ്ത് ഒടുക്കം നാട്ടുകാരുടെ മുഴുവൻ തെറി കേട്ട മറ്റൊരു മലയാള സംവിധായകനെ ഈ വേളയിൽ വെറുതെ ഓർക്കുന്നു