അശ്വാരൂഢൻ – യുദ്ധക്കളത്തിൻ്റെ പിന്നാമ്പുറങ്ങൾ (അദ്ധ്യായം രണ്ട്)
മാർത്താണ്ഡ – കണാര ചരിതങ്ങൾ
Jagath Jayaram
അറിയുന്തോറും അകലുന്ന ഈ മഹാസാഗരത്തെക്കുറിച്ച് വീണ്ടും എഴുതാൻ നിർബന്ധിതനായിരിക്കുന്നു.മുൻപ് എഴുതിയതിലും ഒതുങ്ങാത്ത ഏടുകൾ കൂട്ടിച്ചേർക്കണമെന്ന് തോന്നുന്നു.എന്നാലേ ഈ സിനിമയെ അതിൻ്റെ Complete അർത്ഥത്തിൽ ഉൾക്കൊള്ളാനുള്ള ഒരു ശ്രമമെങ്കിലുമാകുന്നുള്ളൂ.
(മറ്റൊരു കാര്യം. മുൻപ് എഴുതിയ പോസ്റ്റ് വെച്ച് ഏതോ ചാനലുകാർ ക്രെഡിറ്റ് വെയ്ക്കാതെ ഒരു വീഡിയോ നിർമ്മിച്ചതായി ശ്രദ്ധയിൽ പെട്ടു.എഴുതിയത് എത്തേണ്ടവരിലേക്ക് എത്തി എന്നാണ് അതിൽ നിന്നും മനസ്സിലാക്കുന്നത്.അതാണ് കാര്യവും.എഴുതിയ ആൾക്ക് Credit തന്നില്ലെങ്കിലും atleast അത് എവിടെ നിന്നാണോ എടുത്തത് ആ സിനിമാ ഗ്രൂപ്പിനെങ്കിലും ഒരു പരാമർശം കൊടുക്കണമായിരുന്നു.എന്തായാലും മുൻപ് എഴുതിയത് വെച്ച് വീഡിയോ നിർമ്മിക്കാൻ തോന്നിയല്ലോ.അതാണ് വീണ്ടും എഴുതിക്കളയാം എന്ന ഒരു സ്പാർക്ക് തന്നത്.അല്ലെങ്കിലും ഒരു സീരീസായി ഈ പടത്തെക്കുറിച്ച് എഴുതാനായിരുന്നു പ്ലാൻ.)
വാഴമലയിലേക്ക് വരുന്നതിന് തൊട്ട് മുൻപ് അച്ഛനുമായി മാർത്താണ്ഡൻ പുഴ കടക്കുന്നൊരു ഭാഗമുണ്ട്.രണ്ട് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമില്ലാത്തത് കൊണ്ടാവണം മാർത്താണ്ഡൻ തോണിക്കാരനെ വിളിക്കുന്നു.ഇതിലൂടെ സംവിധായകൻ ജയരാജ് സിനിമയുടെ ജോഗ്രഫി കൃത്യമായി സെറ്റ് ചെയ്യുന്നു.അതിലുപരി ഇത് വരെ വരാത്ത ഒരു terrain/ഭൂമിക പശ്ചാത്തലമായി സിനിമക്ക് കൊടുക്കുന്നു.അതായത് തിരുവള്ളൂർ പാടവും ആമ്പല്ലൂർ പാടവും അതിരാണിപ്പാടവും വാഴമലയും അതിൽ കാലങ്ങൾക്ക് ശേഷം പലരും കുടിയേറ്റക്കാരായി വന്നു കയറിയതും മറ്റും.പിന്നീട് തോണിക്കാരനോട് മാർത്താണ്ഡൻ പറയുന്നു ഒന്ന് അക്കരയ്ക്ക് പോവണം,കൂടെ വണ്ടി കൂടി കൊണ്ടു പോവണം എന്ന്.വേറെ വളളമൊന്നുമില്ലെങ്കിൽ ചങ്ങാടം വെച്ച് കൂട്ടിക്കെട്ട് എന്ന് പറയുമ്പോൾ മുൻപെങ്ങും നിങ്ങളെ ഇവിടെ കണ്ടിട്ടില്ലല്ലോ ആരാ എന്ന് തുഴക്കാരൻ ചോദിക്കുന്നു.
“മാർത്താണ്ഡൻ,മാണിക്കോത്ത് മാർത്താണ്ഡൻ ”
എന്ന് പറയുന്നിടം തൊട്ട് അയാളുടെ ഈ പ്രദേശത്തേക്കുള്ള വരവ്,അത് വെറും ഒരു വരവല്ല.അതിന് പിന്നിൽ കൃത്യമായ ഒരു motive ഉണ്ടെന്ന് പ്രേക്ഷകർ അറിഞ്ഞു തുടങ്ങുന്നു.കണാരൻ്റെ മുഖം കാണിക്കാതെ ഒരു stranger കൂടെയുണ്ട് എന്ന് മാത്രം ആ സീനിൽ ജയരാജ് വ്യക്തമാക്കുന്നു.
ഒരു സിനിമ എഴുതിത്തുടങ്ങുമ്പോൾ ഒരു റൈറ്ററിന് ആ എഴുത്ത് എവിടേക്കാണ്, ഏതെല്ലാം മേഖലകളിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോവും എന്ന് ആദ്യം തന്നെ കൃത്യമായ ഓർഡറിൽ പറയാനാകണമെന്നില്ല.ഏതൊരു സിനിമയെ സംബന്ധിച്ചിടത്തോളവും പ്രധാന വിഷയത്തിലേക്ക് കഥയുടെ core-ലേക്ക്,മർമ്മത്തിലേക്ക് പെട്ടെന്ന് പ്രേക്ഷകർക്ക് എത്തിച്ചേരാൻ പറ്റുമ്പോഴേ അത് work out ആകുന്നുള്ളൂ. ഉദാഹരണത്തിന് ക്രമമില്ലാതെ കാര്യങ്ങൾ പറഞ്ഞു പോവുക,സൂക്ഷ്മതയില്ലാത്ത ആഖ്യാനരീതി,മെയിൻ പ്ലോട്ടിൽ നിന്നുള്ള വ്യതിചലനം ഒക്കെ ആൾക്കാരെ പെട്ടെന്നകറ്റും.ഇതിൽ ഒരു പാട് ശ്ലോകങ്ങളുണ്ട്. അതൊന്നും പലർക്കും കണക്ടായില്ല എന്ന് തോന്നുന്നു.അതു പോലെ ഇടയ്ക്ക് കഥകളും ഉപകഥകളും ഫ്ളാഷ്ബാക്കുകളും വരും.അതെല്ലാം കൃത്യമായ രീതിയിൽ പ്ലേസ് ചെയ്യുമ്പോഴെ കാണുന്നവർക്കും connect ചെയ്യാൻ സാധിക്കുകയുള്ളൂ.മുപ്പത് വർഷം കൂടെ നിന്ന് അവസാന മിനിറ്റിൽ പ്ലേറ്റ് മറിച്ച് വിശ്വനാഥനെ ഒറ്റിക്കൊടുത്ത് വാഴമല മാങ്കോയിക്കൽ കുറുപ്പന്മാർക്ക് നേടിക്കൊടുക്കാൻ പദ്ധതിയിട്ട കുടില ബുദ്ധിക്കാരൻ കണാരൻ, Dispute തീർക്കാനെന്ന വ്യാജേന വിശ്വനാഥനെ മാങ്കോയിക്കൽ കുറുപ്പന്മാരുടെ അടുത്തെത്തിക്കുകയും ആ തർക്കത്തിൽ ആനക്കൊമ്പ് കൊണ്ട് വിശ്വനാഥനെ കുത്തുകയും ചെയ്യുന്നു.ശേഷം ഏതോ ഒരു യഥാർത്ഥ ആനയുടെ കൊമ്പിൽ രക്തം തേച്ചു പിടിപ്പിച്ച് വിശ്വനാഥനെ ആന കുത്തിക്കൊന്നതാണെന്ന് വരുത്തിത്തീർക്കുകയാണ് കണാരൻ.വാഴമലയുടെ നേർപാതി ചോദിച്ചതിന് മാങ്കോയിക്കൽ കുറുപ്പന്മാർ കണാരനെ ജീവനോടെ തീയിടുന്നു.സ്വന്തം ചാരത്തിൽ നിന്നുയർന്നു പറന്ന ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അതിനെ അതിജീവിച്ച കണാരൻ നരകിച്ചിട്ടാണെങ്കിൽ പോലും മാർത്താണ്ഡന് കുതന്ത്രങ്ങൾ ഓതി കൊടുക്കുന്നു.
ഇതിൻ്റെ Climax-ലേക്ക് എത്തുമ്പോൾ മാങ്കോയിക്കൽ കുറുപ്പ് പറയുന്നുണ്ട്.മാർത്താണ്ഡാ,നിൻ്റെ ശ്ലോകം ഒന്നും ഞങ്ങൾക്ക് മനസ്സിലാവുന്നില്ല”.മാർത്താണ്ഡൻ യഥാർത്ഥത്തിൽ ആരെന്ന്, അയാളുടെ യഥാർത്ഥ history എന്തെന്ന് അതുവരെയറിയാത്തത് കൊണ്ടാണ് കുറുപ്പന്മാർ അങ്ങനെ പറയുന്നത്.
വരും ഓരോ ദശ വന്ന പോൽ പോവും എന്നാണ് മാർത്താണ്ഡൻ പറയുന്നത്.വീരഭദ്രൻ്റെ വിധി ഞാനെഴുതിക്കഴിഞ്ഞു എന്ന് മാർത്താണ്ഡൻ പറയുമ്പോൾ അയാൾക്ക് ഉറപ്പായിരുന്നു കാലം ശത്രുക്കളെ തൻ്റെ മുന്നിൽ ഇങ്ങനെ കൊണ്ടുവന്നു നിർത്തുമെന്ന്. ”ഓർമ്മയുണ്ടോ,കുറുപ്പന്മാരെ,വാഴമലയുടെ പാതി ചോദിച്ചതിന് ജീവനോടെ ഒരാളെ ചുട്ടുകരിച്ചത് ഓർമ്മയുണ്ടോ?” എന്ന് കാലം കണാരനെക്കൊണ്ട് തന്നെ ചോദിപ്പിക്കാൻ മാർത്താണ്ഡൻ ഒരു അവസരത്തിനായി കാത്തു നടക്കുകയായിരുന്നു.ഇതാണ് തൻ്റെ നിയോഗമെന്ന തിരിച്ചറിവിലാണ് രണ്ട് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം കൊണ്ടുവരാമെന്നും റിസോർട്ട് പണിയാനും വികസനം ആ ഗ്രാമത്തിൽ കൊണ്ടുവരാമെന്നുമുള്ള വ്യാജേന മാർത്താണ്ഡൻ വാഴമലയിലേക്ക് വണ്ടി കയറുന്നതും വീരഭദ്രനെ കണ്ടുമുട്ടുന്നതും. അച്ഛനെ കൊന്നവനാരെന്ന് വീരദദ്രനും തിരിച്ചറിയുന്നു.പഴയ കണക്കുകളൊക്കെ കാലത്തിൻ്റെ കണക്കു പുസ്തകത്തിൽ തീർക്കണ്ടേ.
സിനിമയുടെ ടൈറ്റിൽ എഴുതിക്കാണിക്കുന്നത് തന്നെ ആളിക്കത്തുന്ന ഒരു തീയിൽ നിന്നാണ്.ആ തീയിൽ നിന്നാണ് അശ്വാരൂഢൻ എന്ന പേര് തെളിഞ്ഞു വരുന്നത്.ഒരു ചെറിയ സ്പാർക്കിന് ഒരു കാട് മുഴുവൻ ചുട്ടുകരിക്കാനുള്ള ശേഷിയുണ്ടെന്ന തരത്തിൽ Revenge ഒരു basic element ആയി എടുത്ത് ഒരു പ്ലോട്ട് സെറ്റ് ചെയ്യുകയാണ്.മാർത്താണ്ഡൻ പറയുന്ന പോലെ തുടക്കവും ഒടുക്കവും അർത്ഥശൂന്യമാണെന്നും പത്തിൽ നിന്ന് പത്ത് കിഴിച്ചാൽ ശിഷ്ടം പൂജ്യമാണെന്നും ശ്ലോകങ്ങൾ ക്ലേശിപ്പിക്കുന്നതാകിലും വരുകിൽ പ്രേക്ഷകരെ ഏതെങ്കിലും തരത്തിൽ കുറ്റം പറയാൻ ആകില്ല.
“ആചാര്യം സൂര്യകേതം തിളച്ചാത്മാവിൽ ഉറയുന്നോരുരുഭംഗം”
വീരഭദ്രനെ തകർക്കാൻ അച്ഛൻ കണാരൻ മാർത്താണ്ഡനോട് ഉപദേശിക്കുന്ന ഈ ഒരു ശ്ലോകം തന്നെയെടുക്കാം ഉദാഹരണത്തിന്.പുരാണത്തിൽ നിന്ന് അടർത്തി എടുത്ത ഒരു ചതി/തന്ത്രപരമായ നീക്കമാണിത്.പരസ്പരം തമ്മിലടിപ്പിക്കുക എന്ന നയം ഇവിടെ ഉപയോഗിക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ split & divide എന്ന പരിപാടി.സുഹൃത്തുക്കളെ വീരഭദ്രനിൽ നിന്നകറ്റുക എന്നതാണ് target.
.കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനഭാഗത്ത് ദുര്യോധനപക്ഷത്ത് ദുര്യോധനൻ മാത്രവും പാണ്ഡവപക്ഷത്ത് പാണ്ഡവർ മാത്രവും അവശേഷിക്കെ ഭീമദുര്യോധനന്മാരുടെ യുദ്ധം ആരംഭിക്കുന്നിടത്താണ് ഊരുഭംഗം കടന്നു വരുന്നത്.ഇതിന് ശേഷം വീരഭദ്രൻ മറ്റൊരു തന്ത്രം മാർത്താണ്ഡനോട് പയറ്റുന്നു.എതിർപക്ഷത്തുള്ളവൻ ചതിക്കുകയാണെന്നറിഞ്ഞിട്ടും രക്ഷിക്കുകയായിരുന്ന തന്ത്രപരമായ പ്ലാൻ.ജയിലിൽ നിന്ന് മാർത്താണ്ഡന് ജാമ്യമെടുക്കാൻ പേപ്പറുകൾ വക്കീൽ മുഖേന ഒപ്പിട്ടു വാങ്ങുന്നതിനിടയിൽ രജിസ്ട്രാറുടെ സഹായത്തോടെ വാഴമലയിൽ കുടികിടപ്പുകാർക്കുള്ള സമ്മതപത്രം കൂടി തിരുകിക്കയറ്റി വീരഭദ്രൻ മാർത്താണ്ഡന് തൻ്റെ മേലുണ്ടായിരുന്ന വിശ്വാസം മുതലെടുക്കുന്നു.
എന്തുതന്നെയായിരുന്നാലും വീരഭദ്രനെപ്പോലെ മാർത്താണ്ഡനും ധീരനായിരുന്നു.തല തിരിഞ്ഞു പോയെന്ന് മാത്രം, ആരുടെ മുന്നിലും കീഴടങ്ങാൻ തയ്യാറല്ലാത്തവൻ, സ്വന്തം സ്വപ്നങ്ങളും അഗ്രഹങ്ങളും സഫലീകരിക്കാനും അത് കണ്ട് സായൂജ്യമടയാനും ഏതറ്റം വരെയും പോവാൻ മടിയില്ലാത്തവൻ. ശത്രുക്കളെ നിഗ്രഹിക്കും വരെ അടങ്ങാത്തവൻ, എത്ര ചതിച്ചാലും വീണ്ടും വീണ്ടും ചതിക്കുന്നവൻ, എത്ര അടി കിട്ടിയാലും തളരാത്തവൻ, അതിലുപരി ഒന്നാം തരം കുശാഗ്രബുദ്ധിക്കാരൻ
(അറിയുന്തോറും അകലുന്ന ഈ കൾട്ട് മാസിനെക്കുറിച്ചുള്ള എഴുത്ത് അവസാനിക്കുന്നില്ല. തുടരും. തുടർന്ന് കൊണ്ടിരിക്കും)