0 M
Readers Last 30 Days

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
246 VIEWS

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം

Jagath Jayaram 

“നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു വേണോ മാർത്താണ്ടാ നിനക്ക് ഇരുട്ടിലെത്താൻ?നീ തന്നെ കൂരിരുട്ടല്ലേ?നിൻ്റെ ചുറ്റിലും മനസ്സിലും ഇരുട്ടല്ലേ? കരിപ്പുകയിൽ ഒടുങ്ങുമ്പോൾ നീ അലറിക്കരയും.അതെനിക്ക് കേൾക്കണം.പലരുടെയും സ്വപ്നങ്ങൾ കരിച്ചു കളഞ്ഞ നീ കത്തിയൊടുങ്ങുമ്പോൾ അരികത്ത് നിന്ന് എനിക്ക് കാണണം.സരതുഷ്ട്രന്മാരുടെ സൂര്യതേരാളിയായ മിത്രദേവൻ പറഞ്ഞത് പോലെ യുദ്ധക്കളത്തിൽ ശത്രുക്കളാൽ വളയപ്പെടുമ്പോൾ നീ എന്നെ വിളിക്കുക.അപ്പോൾ ആ നിലവിളി എനിക്ക് കേൾക്കാം”

“കളി തുടങ്ങിയാൽ പിന്നെ മാങ്കോയിക്കലെന്നോ പെരുമ്പെടപ്പെന്നോ ഞാൻ നോക്കാറില്ല.വെട്ടിത്തെളിക്കും ഞാൻ എല്ലാറ്റിനെയും,ഇതാ നിങ്ങൾ കരിച്ചു കളഞ്ഞ സ്വപ്നം,സൂക്ഷിച്ചു വച്ചോ,നെറ്റിയിൽ ചൂടാൻ ബുദ്ധിമുട്ടാണെങ്കിൽ വെള്ള പൊതപ്പിക്കുമ്പൊൾ കൊടയാൻ ഇവനെ ഏൽപ്പിച്ചാൽ മതി”
– പൂമഠംത്തിൽ വീരഭദ്രൻ
കൾട്ട് ക്ലാസിക്ക് (ആ term തെറ്റാണെങ്കിൽ തിരുത്താം) അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം,മുൻപും ഈ സിനിമയെപ്പറ്റി വളരെ വിശദമായിത്തന്നെ എഴുതിയിരുന്നു.ജയരാജിൻ്റെ ഈ സിനിമയെക്കുറിച്ച് ആരും കാര്യമായി ഒന്നും എഴുതിക്കണ്ടില്ല എന്നുള്ളതും എഴുതാൻ പ്രേരണയായി എന്നതാണ് സത്യം.അറിയുന്തോറും അകലുന്ന മഹാസാഗരമായാണ് പിൽക്കാലത്ത് തോന്നിയിട്ടുള്ളത്.അതിന് കാരണം ചരിത്രത്തിൽ നിന്നും പുരാണത്തിൽ നിന്നും മാർത്താണ്ഡൻ quote ചെയ്യുന്ന ചില ശ്ലോകങ്ങൾ, സംഭവങ്ങൾ എന്നിവ ഉദാഹരണം.തിയേറ്ററിൽ അന്നത്തെക്കണക്കിൽ ഒരു പത്തിരുപത്തെട്ട് ദിവസം ഓടിയിരുന്നു എന്നാണോർമ്മ.ഇന്നാണെങ്കിൽ മുപ്പത് ദിവസം ഓടിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റായേനെ.ഇതിനെക്കുറിച്ച് പറയുമ്പോൾ സാധാരണയായി കണ്ടു വരുന്ന സുരേഷ് ഗോപി മാസ് സിനിമകളുടെ ഒരു ശ്രേണിയിലേക്ക് പെടുത്താവുന്ന സിനിമയേയല്ല അശ്വാരൂഢൻ എന്ന് തോന്നാറുണ്ട്.

fq 1

സബ്ജെക്ട് വൈസ് നോക്കിയാലും ഇതിന് പകരം വെപ്പാൻ ഇത് മാത്രം എന്ന് തോന്നിപ്പിക്കുന്ന,ഒരു പ്രത്യേക ഗണത്തിൽ പെടുന്ന,ഒരു unique കൾട്ട് ഐറ്റം.ഇത്തരമൊരു thread ജയരാജും തിരക്കഥാകൃത്തും കൂടി എവിടെ നിന്നാണ് കടം കൊണ്ടത്,വികസിപ്പിച്ചെടുത്തത് എന്നും തോന്നിപ്പോവും.പൊതുവെ വില്യം ഷേക്സ്പിയർ രചനകളുടെ “ചലച്ചിത്ര രൂപാന്തരം” വിട്ട് മറ്റൊരു പരിപാടിയുമില്ല എന്ന തരത്തിൽ സിനിമകൾ എടുത്തയാളുമാണ് ജയരാജ്.അത്തരമൊരു ഇൻസ്പിറേഷനോ കടമെടുക്കലോ കടം കൊളളലോ ഇതിന് പിറകിലുമുണ്ടായിരുന്നിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.ജൂലിയസ് സീസറുടെ കൂടെ നടന്ന് കൊണ്ട്,പിന്നാമ്പുറത്ത് നിന്ന്,നേർക്ക് നേരെയല്ല,കളം മാറ്റി ചവിട്ടി ശത്രു പക്ഷമായ കാഷ്യസിനോട് ചേർന്ന് കുത്തിയ ബ്രൂട്ടസിനെ അനുസ്മരിപ്പിക്കുന്നു ഇതിലെ ടി ജി രവിയുടെ കഥാപാത്രം കണാരൻ.വാഴമലയെന്ന ഏക്കർ കണക്കിനുള്ള സ്ഥലത്തിൻ്റെ പേരിലുള്ള ഉടമസ്ഥാവകാശത്തെച്ചൊല്ലി വിശ്വനാഥനും മാങ്കോയിക്കൽ കുറുപ്പന്മാരും തമ്മിലുള്ള തർക്കത്തിൽ ഒരു mediator ആയി നിന്ന് മുപ്പത് വർഷം വിശ്വനാഥൻ്റെ കൂടെ നിന്ന് അവസാന നിമിഷം ഒറ്റിക്കൊടുത്ത ചതിയൻ (പകരം മാങ്കോയിക്കൽ കുറുപ്പന്മാരോട് അവകാശപ്പെട്ടതോ,വാഴമലയുടെ നേർപാതി).ശത്രുവിന് നേരെ തൊടുത്തു വിടുന്ന ആയുധം ഒരു ബൂമറാങ്ങ് പോലെ തിരികെ വന്ന് തൊടുത്തവനെ തന്നെ തട്ടുന്ന ഏർപ്പാട് (വാളെടുത്തവൻ വാളാൽ) ഇവിടെ ആനക്കൊമ്പ് ഉപയോഗിച്ചാണെന്ന് മാത്രം.

സാധാരണ നമ്മുടെ കേരളത്തിന്റെ ആ ഒരു പഴമ,ആ ഒരു തനിമ,ആ ഒരു ” പൈതൃകം ” ഒക്കെ പുറത്തേക്ക് വരണമെങ്കിൽ സാക്ഷാൽ ജയരാജ് തന്നെ വരണം.അങ്ങനെ വന്നതിന്റെ ഫലമായി ഉണ്ടായ ഒരൈറ്റമാണ് ഇത്.ഇവിടെ പുരാണത്തിലെ വീരഭദ്രനുമായി കൂട്ടിക്കെട്ടാനാണ് ജയരാജ് ശ്രമം നടത്തിയത്.ശിവൻ്റെ രൗദ്ര അവതാരമാണ് വീരഭദ്രൻ.ശിവപത്നിയായ സതീദേവി പിതാവായ ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് അപമാനം മൂലം അഗ്നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രൻ ജനിക്കുന്നത്.തുടർന്ന് വീരഭദ്രൻ ദക്ഷനെ വധിക്കുകയും യാഗശാല തകർക്കുകയും ചെയ്തു എന്നാണ് പുരാണം.സൂര്യനെ അണിഞ്ഞ സ്ത്രീ എന്നൊക്കെ പറയുമ്പോലെ സൂര്യനെ അണിഞ്ഞ പുരുഷൻ (വളരെ ശ്രദ്ധിച്ചു നോക്കിയാൽ ഓം സൂര്യായ നമ: എന്ന് വീരഭദ്രൻ പറയുന്നത് കാണാം. വീരഭദ്രൻ ധരിച്ച മാലയും മോതിരവും,ഈ മോതിരത്തിൽ മുത്തി ഓം സൂര്യായ നമ: എന്ന് വീരഭദ്രൻ സൈലൻ്റായി പറയുന്നത് കാണാം).നരസിംഹം എന്ന സിനിമയിൽ അമ്മ മടിയിൽ കിടത്തിപ്പറഞ്ഞു തന്ന പുരാണ കഥയെപ്പറ്റി ഇന്ദുചൂഢൻ വിവരിച്ചതിന് പിന്നാലെ ജസ്റ്റിസ് മാറഞ്ചേരി പറയുന്നുണ്ട്.” അന്ധമായ പുത്ര സ്നേഹം ദേവേന്ദ്രനെ യാചക വേഷം കെട്ടിച്ച് “സൂര്യപുത്രനായ കർണ്ണൻ്റെ” മുമ്പിലെത്തിച്ചിട്ടുണ്ട്.അർജുനനെ കർണ്ണൻ വധിക്കാതിരിക്കാൻ “കർണ്ണൻ്റെ ശക്തി സ്രോതസ്സുകളായ കവച കുണ്ഡലങ്ങൾ” എരന്നു വാങ്ങാൻ പോയ ദേവരാജാവിൻ്റെ കഥയും കേട്ടു കാണും.സ്വന്തം യൗവനം ദാനം കൊടുത്ത് അച്ഛൻ്റെ ജരാനരകൾ സ്വീകരിച്ച മകൻ്റെ കഥയല്ല,പകരം സ്വന്തം യൗവ്വനം എറിഞ്ഞുടച്ച് ആറ് വർഷം അച്ഛനേയും അമ്മയേയും കരയിച്ച മകനാണ്”.അതുപോലെ,അതിൻ്റെ മറ്റൊരു പതിപ്പാണിത്.

“അശ്വാരൂഢൻ “എന്നാണ് വെപ്പ് എങ്കിലും കുതിരപ്പുറത്തൊന്നും അയാൾ വരാറില്ല.പിന്നെ എങ്ങനെയാണാവോ അശ്വാരൂഢൻ എന്ന പേര് ഈ ചിത്രത്തിന് വന്നത്.ഒരു കുതിരയെ വീട്ടിൽ വളർത്തുന്നതായി ഫ്രെയിമിൽ കാണാം.ഈ സിനിമയുടെ പേര് ഉച്ചരിക്കുമ്പോൾ വല്ലാത്ത കടുപ്പം തോന്നുന്നുണ്ടെങ്കിൽ ഇതിൻ്റെ ഇംഗ്ലീഷ് പരിഭാഷ വായിച്ചാൽ മതി.”Equestrian”.അതിനേക്കാൾ അനായാസേന വായിച്ചെടുക്കാം.എന്തായാലും ഒരു കുതിരയെ നന്നായി പരിപാലിക്കുന്നുണ്ടെന്നും കുതിരപ്പുറത്തേറുന്നുണ്ട് എന്നതും ഗാന ചിത്രീകരണത്തിൽ നിന്ന് മനസ്സിലാക്കാം.

അലക്സാണ്ടർ ചക്രവർത്തിയുടെ പഴയ ഒരു കഥ ഓർമ്മ വരുന്നു.എത്ര ശ്രമിച്ചിട്ടും മെരുങ്ങാത്ത ഫിലിപ്പ് രാജാവിൻ്റെ കുതിരയെ ബാലനായ അലക്സാണ്ടർ മെരുക്കിയ കഥ.പലരും ശ്രമിച്ചിട്ടും മെരുങ്ങാത്ത കുതിരയെ വെച്ച് അലക്സാണ്ടർ കുതിര സവാരി നടത്തി.സവാരിക്ക് ശേഷം കുതിരപ്പുറത്ത്‌ നിന്നിറങ്ങിയ അലക്സാൻഡർ രാജാവിനോടായി പറഞ്ഞത് ഇത്രമാത്രം.സ്വന്തം നിഴൽ കണ്ട്‌ ഭയപ്പെട്ടതിനാലാണ്‌ കുതിര മെരുങ്ങാത്തത്.‌തിരിച്ച്‌ നിർത്തിയപ്പോൾ കുതിരക്ക്‌ നിഴൽ കാണാൻ കഴിയാതെയായി.അപ്പോളാണത് ശാന്തമായി നിന്നത്.പടക്കുതിരയെ ഭയലേശമില്ലാതെ യുദ്ധക്കളത്തിലേക്കിറക്കാൻ പ്രാപ്തനായവനാരോ അവനാണ് യഥാർത്ഥ അശ്വാരൂഢൻ.കുതിര കരുത്തിൻ്റെ പ്രതീകമാണ്.സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാനും വേട്ടയാടാനും ലോകം കീഴടക്കാനും മനുഷ്യന് കൂട്ടുനിന്ന ജീവിയായിട്ടാണ് ചരിത്രത്തിൽ കുതിരയുടെ സ്ഥാനം.ഉടമസ്ഥന് വേണ്ടി എത്ര ദൂരം വേണമെങ്കിലും ഓടാനും വന്ന വഴി മറക്കാതെ പഴയ സ്ഥാനത്ത് തിരിച്ചെത്തിക്കാനുമുള്ള അപാരമായ ഓർമ്മശക്തിയുള്ള ജീവിയായത് കൊണ്ടു കൂടിയാവണം മനുഷ്യൻ കുതിരകളെ തിരഞ്ഞെടുത്തത്.ഇവിടെയും അതു തന്നെ.അപ്പോൾ അതിലേറുന്നവൻ്റെ കരുത്തിൻ്റെയും ബുദ്ധിയുടെയും കാര്യം പറയണോ?

556 1 3വീരഭദ്രൻ, He has a little something, that no one else have .But my guiding rule is never to be conquered by a person or events.അഥവാ സ്വന്തം guiding rule നെ തകർക്കാൻ ഒരു വ്യക്തിയേയോ സംഭവത്തേയോ അനുവദിക്കില്ല എന്ന്.
” ഉടജങ്ങളിൽ മരവൂരി ധരിച്ചു കുരുത്തോലിലിരിക്കുന്ന മനസ്സിലിപ്പോഴും ജപമാലയിലെ രുദ്രാക്ഷമണികൾ ഉരുളുകയല്ലേ?”
വജ്രത്തിലും കഠിനമാകുവാനും പൂവിലും മൃദുലമാകാനും അറിയാം. പിച്ച് ബ്ലെൻഡിൽ നിന്ന് റേഡിയം വേർതിരിച്ചെടുക്കുമ്പോൾ മാഡം ക്യൂറിയുടെ മനസ്സ് മന്ത്രിച്ചതാ.ആ ഒരു Explosive Fire & Power ഉളളിൽ കൊണ്ട് നടക്കുന്നവനാണ് താനെന്ന് മാർത്താണ്ഡൻ.

മാർത്താണ്ഡൻ്റെ ബാക്ക് സ്റ്റോറിയിലേക്ക് പോകാം.വാഴമലയുടെ പാതി ചോദിച്ചതിന് മാങ്കോയിക്കൽ കുറുപ്പന്മാർ തീയിട്ടു കരിച്ച, മരണത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ കണാരൻ്റെ പുത്രൻ.വീരഭദ്രൻ്റെ ഭാഷയിൽ പറഞ്ഞാൽ തിരുവള്ളൂർ പാടത്തവതരിച്ച പുതുപ്പണക്കാരൻ.മൈസൂരിലെ ഗുണ്ടൽപ്പേട്ടിലും മഹാലക്ഷ്മിലെ ഔട്ട് ഹൗസിലും തെണ്ടിത്തിരിഞ്ഞ് കള്ളക്കടത്തും കരിഞ്ചന്തയ്ക്കും കൂട്ടുനിന്ന് കൊന്നും കവർന്നും കച്ചവടം ചെയ്തും സമ്പന്നനായി. കണ്ണിൽക്കണ്ടതെല്ലാം സ്വന്തമാക്കണമെന്ന് അതിമോഹിയായ മാർത്താണ്ഡന് നിർബന്ധമായിരുന്നു.കോലോത്ത് നമ്പ്യാരോട് മാണിക്കോത്ത് വിലയ്ക്ക് വാങ്ങിയപ്പോൾ “മാണിക്കോത്ത് മാർത്താണ്ഡനായി “.ചോദിച്ചതിൻ്റെ ഇരട്ടി ചോദിച്ച് മാങ്കോയിക്കൽ കുറുപ്പന്മാരുടെ കൈയ്യിൽ നിന്ന് വാഴമല വാങ്ങി.പാഴ്മരങ്ങളെന്ന വ്യാജേന ആനക്കയം കൂപ്പും ലേലത്തിനെടുത്തു.

ഇതേ അത്യാഗ്രഹിയായ മാർത്താണ്ഡൻ തന്നെയാണ് ദു:ർഘടമായ ഒരു സാഹചര്യത്തിൽ വീരഭദ്രനെ പരിഹസിക്കുന്നത്. അതിങ്ങനെയായിരുന്നു.
” മനസ്സും ആവനാഴിയും ഒഴിഞ്ഞാൽ പിന്നെ വാനപ്രസ്ഥം.ഭിക്ഷയെടുക്കാമെന്ന് ശാസ്ത്രം ണ്ട്.അമിത മോഹികളുടെ അന്ത്യം അല്ലെങ്കിലും ഇങ്ങനെയാ.പറന്നേറാൻ ചില്ലകളെത്രയായിരുന്നു വിരിച്ചു വെച്ചത്. എല്ലാം കരിഞ്ഞൊണങ്ങി”.
വരുമോരോദശ വന്ന പോൽ പോവും.
ഒരു പ്രതിസന്ധി ഘട്ടത്തിൽ വീരഭദ്രൻ തളർന്ന് പോയപ്പോൾ അദ്ദേഹത്തെ വേണ്ട വിധം തിരിച്ചറിയാൻ ആവതില്ലാതെ പോലെ സഹായികളെയും കൂട്ടുകാരെയും പോലെ തന്നെ പെരുമാറുന്നു അമ്മയും.അതിൻ്റെ കുറ്റബോധം കാരണം സാന്ത്വനിപ്പിക്കാൻ അമ്മ മുതിർന്നപ്പോൾ വീരഭദ്രൻ പറയുന്ന ആ ഒരു മറുപടി.തഥവസരത്തിൽ പറയുന്ന ഈ മറുപടിയാണ് സത്യത്തിൽ എന്നെ അസ്ഥപ്രജ്ഞനാക്കിയത്.ഇതിങ്ങനെയായിരുന്നു.

“തേജോദ്വയങ്ങൾക്കുദയക്ഷയങ്ങൾ, ഈ ജീവികൾക്കൊരു നിദർശനമെന്ന പോലെ. സൂര്യനും ചന്ദ്രനും ഉദയവും അസ്തമയവും പോലെ.സുഖ ദു:ഖങ്ങൾ മാറി മാറി വരും, ജീവിതത്തിൽ”
ശിഷ്യഗണങ്ങളുമായി ഒരു ജീപ്പിലാണ് പൂമഠംത്തിൽ വീരഭദ്രൻ വരാറ്. അവർ നാലു പേർ,ഭാസ്ക്കരൻ,ചന്ദ്രൻ,ദിവാകരൻ,രാഘവൻ ഇടത്തും വലത്തുമുണ്ട്.അച്ഛന്റെ വഴിയിൽ ജീവിച്ച,അച്ഛൻ്റെ അതേ പാത പിന്തുടർന്ന ഒരു മകൻ,ഇടയ്ക്കെപ്പോഴോ സ്വന്തം സാമ്രാജ്യം പടുത്തുയർത്തി അതിൻ്റെ പുറത്ത് കസേരയിട്ടിരുന്ന ദേവർമഠം നാരായണനെ (പ്രജാപതി)എവിടെയെങ്കിലും അനുസ്മരിപ്പിച്ചെങ്കിൽ തെറ്റ് പറയാനാകില്ല.നീതിന്യായത്തിൽ ഞാൻ പറയുന്നതിനപ്പുറം ഇവിടെ മറ്റൊരു വാക്കില്ല.അഥവാ ആരെങ്കിലും എതിർത്ത് പറഞ്ഞാലും അതിനും മുകളിൽ നിൽക്കും തൻ്റെ വാക്കും പ്രവൃത്തിയും.നീതിയും ന്യായവും ഇദ്ദേഹത്തിൻ്റെ വഴിക്ക് നടപ്പിലാക്കും.ആ ഒരു പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന,തലമുറ തലമുറയായി കൊണ്ടു നടക്കുന്ന ഗണത്തിൽപ്പെടുന്നവനാണ് ഇതിലെ വീരഭദ്രൻ.കുതിരപ്പുറത്തൊന്നും അയാൾ വരാറില്ല എന്ന് മുന്നേ പറഞ്ഞു.കുതിരയുടെ ചെറിയ ഒരു പ്രതിമ ജീപ്പിന്റെ പുറത്തു പിടിപ്പിച്ചു വെച്ചിട്ടുണ്ട്. ജീപ്പ് വരുമ്പോൾ അതിലോട്ട് ക്യാമറ ഫോക്കസ് ചെയ്യും.പിന്നെ ഈ സിനിമയുടെ പശ്ചാത്തലം എവിടെ,ഏത് ജീവിത പരിസരത്ത് എന്നത് അത്ഭുതമാണ്.ഇത് ഈ കേരളത്തിൽ തന്നെയോ നടക്കുന്നത് എന്ന് സംശയം.

പക്ഷേ ആണെന്ന് തന്നെ ഉറപ്പിക്കാം.പക്ഷേ ഏതോ ഗുദാമിലാണ് കഥ നടക്കുന്നത്.വാഴമലയും അതിരാണിപാടവും തിരുവള്ളൂർ പാടവും ആമ്പല്ലൂർ പാടവും കേരളത്തിലാകാൻ തന്നെയാണ് സാധ്യത.ഒരു കാലത്ത് ഇതൊക്കെ ഉള്ളം കയ്യിൽ കൊണ്ടു നടന്നവരാണ് മാങ്കോയിക്കൽ കുറുപ്പന്മാർ.മാങ്കോയിക്കൽ കുറുപ്പന്മാർ ജ്യേഷ്ഠാനുജന്മാരായി മൂന്നു പേരുണ്ട്.വാസുക്കുറുപ്പ്,കൃഷ്ണക്കുറുപ്പ്,നാരായണക്കുറുപ്പ്.രക്ത ബന്ധം പരിശോധിക്കുകയാണെങ്കിൽ വീരഭദ്രൻ്റെ സ്വന്തം അമ്മാവന്മാരായി വരും ഈ പ്രമാണികൾ.ഈ കുറുപ്പന്മാരുടെ കൈയ്യിലുള്ള,വാഴമലയെന്ന സ്ഥലത്തിൻ്റെ അവകാശത്തെപ്പറ്റിയുള്ള തർക്കവും,അത് അവിടെത്താമസിക്കുന്ന കുടിക്കിടപ്പുകാർക്ക് അനുവദിച്ചു കൊടുക്കാൻ വീരഭദ്രൻ നടത്തുന്ന ശ്രമങ്ങളും ആ വീരഭദ്രനെ തകർക്കാൻ കുറുപ്പന്മാർ മാർത്താണ്ഡനുമായി കൈകോർത്ത് നടത്തുന്ന നീക്കങ്ങളുമാണ് മൊത്തത്തിൽ അശ്വാരൂഢൻ,കാലങ്ങൾക്ക് മുന്നേ വീരഭദ്രൻ്റെ അച്ഛനെ വസ്തു കൈമാറ്റത്തിൽ ചതിയിൽ പെടുത്തി കൊന്നുകളഞ്ഞ അതേ “ബ്രൂട്ടസ്”കണാരൻ്റെ വിത്തായ മാർത്താണ്ഡനാണ് ഇവിടെ പ്രതിയോഗി.കാലം കണാരനെ ഒരു കട്ടിലിൽ കിടത്തി നരകിപ്പിച്ചെങ്കിലും അച്ഛൻ്റെ ആ സ്വപ്നം നടപ്പാക്കാൻ ഇറങ്ങിയവനാണ് മാർത്താണ്ഡൻ.

“വാഴമലയുടെ നെറുകയിൽ അംഗരാജാവിൻ്റെ മണിമേട പോലെ ഒരു കൊട്ടാരം ഞാൻ പണിയും.തിരുവള്ളൂർ പാടത്തിൻ്റെയും ആമ്പല്ലൂർ പാടത്തിൻ്റെയും പച്ചപ്പിലേക്ക് തുറക്കുന്ന കിളിവാതിലിനരികിൽ സപ്രമഞ്ചത്തിൽ അച്ഛനെ ഞാനിരുത്തും.കിളിവാതിലിലൂടെ നോക്കിയാൽ ചണവും ചഞ്ചല്യവും കൊണ്ട് പണിത കൂരകൾ കാണാം.ആ ജതിഗ്രഹങ്ങൾ കത്തിയെരിഞ്ഞമരുന്നത് അച്ഛന് കാണാം.അരക്കില്ലം ഉരുകിയൊഴുകുന്നത് പോലെ എരിഞ്ഞടങ്ങുന്നത് അച്ഛന് കാണണ്ടെ?വെന്തു തീരുമ്പൊ ജനിത പക്ഷികളുടെ നിലവിളി പോലെ കരിഞ്ഞൊടുങ്ങുന്ന ശബ്ദം അച്ഛന് കേൾക്കണ്ടെ?യാഗാശ്വം പുറപ്പെടുന്നതിന് മുമ്പ് സാമന്ത രാജാവിനെ നശിപ്പിക്കണം.”

” രജപുത്ര സിംഹങ്ങൾ മേഞ്ഞു നടന്ന മേവോറിലേയും ചിത്തോറിലെയും രണാങ്കണങ്ങളിൽ കത്തിപ്പടർന്ന സംഗ്രാമസിംഹനും റാണാ പ്രതാപനും പോർക്കവചവും ആത്മവീര്യവുമായത് അവരുടെ കൈകളിൽ ഉയർത്തിപ്പിടിച്ച ആയുധങ്ങളായിരുന്നില്ല. കുതിച്ചു പായുന്ന അശ്വങ്ങളുമായിരുന്നില്ല.അവർ പോർക്കളത്തിൽ പറന്നു പടവെട്ടുമ്പോൾ മനസ്സിനും ശരീരത്തിനും കരുത്തു പകർന്നത്
നിറകണ്ണുകളോടെ ആത്മവീര്യത്തോടെ അവരെ യുദ്ധക്കളത്തിലേക്ക് പറഞ്ഞയച്ച ആയിരമായിരം പത്മിനിമാരുടെ ആത്മതേജസ്സായിരുന്നു”

ബ്രാഹ്മണ്യത്തിൻ്റെ ചങ്ങലകളിൽ നിന്നും സ്വയം പൊട്ടിച്ചിറങ്ങി വന്ന സീതാലക്ഷ്മിയുമായി വീരഭദ്രൻ കൈകോർത്തപ്പോൾ,ശക്തി പതിന്മടങ്ങായപ്പോൾ മാർത്താണ്ഡൻ മാങ്കോയിക്കൽ കുറുപ്പന്മാരുടെ സദസ്സിൽ പറയുന്ന സംഭാഷണ ശകലങ്ങളാണ് മുകളിൽ പറഞ്ഞവ.ഒരു ബ്രാഹ്മണബാലനാണെന്ന് കള്ളം പറഞ്ഞ് പരശുരാമനിൽ നിന്ന് ആയുധവിദ്യ പഠിച്ച കർണ്ണൻ ആളൊരു ക്ഷത്രിയനാണെന്ന് മനസിലായപ്പോൾ “നീ പഠിച്ച വിദ്യകളൊന്നും വേണ്ട സമയത്ത് പ്രയോജനപ്പെടാതെ പോകട്ടെ “എന്ന് ശപിച്ചത് വീരഭദ്രനുമായി കൂട്ടിവായിക്കാവുന്നതാണ്.വിവാഹത്തിന് മുമ്പ് കുന്തിക്ക് സൂര്യഭഗവാനിൽ ജനിച്ച പുത്രനായിരുന്നു കർണ്ണൻ.വീരഭദ്രൻ ഓം സൂര്യായ: നമ എന്ന് ഉദ്ധരിച്ചത് എന്തുകൊണ്ടാണ് എന്ന് ഇപ്പോൾ വ്യക്തമായിക്കാണുമല്ലോ. കവചകുണ്ഡലഭൂഷിതനായ പുത്രനെ ഒരു പെട്ടിയിലാക്കി യമുനാനദിയിൽ ഒഴുക്കി വിടുകയും അതിരഥൻ്റെ കൈയ്യിലെത്തിപ്പെടുകയും ചെയ്തു എന്നത് മറ്റൊരു സംഭവം.
വീരഭദ്രൻ്റെ വരവിനെ കുതിരയിലേക്ക് ഫോക്കസ് ചെയ്തത് പോലെ കുറുപ്പന്മാരെയും അവരുടെ സദസ്സിനെയും അവരുടെ വീടിനെയും പ്രതിനിധാനം ചെയ്യുന്നത് ചുമരിൽ തറച്ചു വെച്ച കാളത്തലയോ മറ്റോ ആണ്.അത് ഒളിപ്പിച്ചു വച്ച മറ്റൊരു ജയരാജ് ബ്രില്യൻസ്!

തീപ്പൊരി തമ്പിയേയും പുലിവാസുവിനേയും ചെന്നൈ സിംഹം വീരമണിയേയും കൃഷ്ണൻ മാഷേയും കടവത്തൂർ മൊയ്തു ഹാജിയേയും കൂട്ടുപിടിച്ച് വീരഭദ്രന് മേൽ ജയം കണ്ടെത്താൻ മാർത്താണ്ഡനും മാങ്കോയിക്കൽ കുറുപ്പന്മാരും നടത്തുന്ന കിടമത്സരത്തിൻ്റെ അവസാനം ആനക്കൊമ്പ് തറഞ്ഞു കയറി മരണം വരിക്കുന്ന കണാരനിൽ നിന്നും മാർത്താണ്ഡനിൽ നിന്നും ഒരു വിജയിയെപ്പോലെ നടന്നു പോകുന്ന വീരഭദ്രനിലാണ് സിനിമ അവസാനിക്കുന്നത്.

സിനിമയുടെ പാട്ടുകളിലേക്ക് വരികയാണെങ്കിൽ അഴകാലില എന്ന പാട്ട് ആ സമയത്ത് വളരെ പോപ്പുലറായിരുന്നു. മറ്റൊരു പാട്ടും നന്നായിരുന്നു എന്നാണ് അഭിപ്രായം.
പഴയ കാല സിനിമകളിലെ വില്ലന്മാരെയെല്ലാം ഒരുമിച്ചു ഒരു പടത്തിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു പ്രത്യേകത.പ്രത്യേകിച്ച് ജോണിവാക്കറിലെ സ്വാമി(മാങ്കോയിക്കൽ കുറുപ്പന്മാരിലൊരാൾ),സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ(പുലി വാസു),സ്ഫടികം ജോർജ്ജ്(തീപ്പൊരി തമ്പി) എന്നിവരാണവർ.

വീരഭദ്രനിലേക്ക് വരാം.
വിനോദയാത്രയിൽ നെടുമുടി വേണു ചെയ്ത കഥാപാത്രം പറഞ്ഞ പോലെ,എത്ര വലിയ നിരപരാധിയെയും വീരഭദ്രൻ ശിക്ഷിച്ചിരിക്കും.ശിക്ഷിക്കേണ്ടവനെ അയാൾ രക്ഷിച്ചുമിരിക്കും,ആരാണോ അയാളെ ആദ്യം അഭയം പ്രാപിക്കുന്നത്,അവൻ എത്ര വലിയ നിരപരാധിയായാലും ശരി,അപരാധിയായാലും ശരി,ഇടം വലം നോക്കാതെ രക്ഷിച്ചിരിക്കും ടിയാൻ,ഒരു വാക്ക് കൊടുത്താൽ അതാണ് ധനം,പറയുന്നതേ ചെയ്യു,ചെയ്യുന്നതേ പറയൂ. മൂപ്പരുടെ അച്ഛനും അങ്ങനെ തന്നെയായിരുന്നു.കുല പാരമ്പര്യത്തിൽ അടിയുറച്ചു വിശ്വസിക്കുകയും അതിൻ്റെ യുദ്ധധർമ്മം/ധാർമ്മികത കൈവിടാതിരിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ്.ഇവിടെ നീതിയും നിയമവും ഒക്കെ അയാൾ തീരുമാനിക്കും.പോലീസിനൊന്നും റോളില്ല.വേണമെങ്കിൽ തന്നെ അഭയം പ്രാപിച്ചവർക്ക് രക്ഷ നൽകാൻ കള്ളത്തെളിവ് വരെ ശിഷ്യഗണങ്ങളെക്കൊണ്ട് ഉണ്ടാക്കിക്കും ടിയാൻ.പ്രതികൂല സാഹചര്യങ്ങളെ അനുകൂല സാഹചര്യമാക്കിയെടുക്കാനുള്ള ടിയാൻ്റെ കഴിവും എടുത്തു പറയേണ്ടതാണ്.ടിയാന്റെ കൂടെ എപ്പഴും ഒരു വക്കീൽ കാണും.ഇതിനൊക്കെ സഹായിക്കാൻ.
അവസാനം അങ്ങനെ തലതിരിഞ്ഞ “രക്ഷ” കൊടുത്തത് അയാൾക്ക് തന്നെ വിനയായിത്തീരുന്നതാണ് പ്രമേയം.അധർമ്മത്തോടൊപ്പം നിന്നാൽ മാത്രം പാലിക്കാവുന്ന ധർമ്മനിഷ്ഠയായിരുന്നു ടിയാൻ്റേത്.
വീരഭദ്രനെ തകർക്കാൻ അച്ഛനോട് മാർഗമന്വേഷിമ്പോൾ കണാരൻ മാർത്താണ്ഡനോട് പറഞ്ഞു കൊടുക്കുന്ന ഒരു ചതിപ്രയോഗത്തിൻ്റെ ഭാഗമായാണ് അതുണ്ടാകുന്നത്.ഊരുഭംഗം.
”ആചാര്യം സൂര്യകേതം തിളച്ചാത്മാവിലുയരുന്നോരുരുഭംഗം”.

ഇടം വലം കൈയായി നിന്ന കൂട്ടുകാർ വരെ അയാളെ തിരിഞ്ഞുകുത്തുന്നു.ലോകം മുഴുവൻ കീഴടക്കണമെന്നും വെട്ടിപ്പിടിക്കണമെന്നും എന്ന ആഗ്രഹവുമായി ഇറങ്ങിത്തിരിച്ച അലക്സാണ്ടർ ചക്രവർത്തി മരിച്ച് മലർത്തിക്കിടത്തിയപ്പോൾ ശൂന്യമായ കൈ രണ്ടും തുറന്ന് പിടിച്ചു ഈ ലോകത്തിൽ നിന്നും കൊണ്ട് പോകുവാൻ ഒന്നും ഇല്ലെന്ന് കാണിക്കാൻ.യുദ്ധങ്ങളും പടയോട്ടങ്ങളും രക്തച്ചൊരിച്ചിലുകളും എല്ലാം അവസാനം തിരിഞ്ഞു നോക്കുമ്പോൾ എന്തിനായിരുന്നു.

എന്തിന് വേണ്ടിയായിരുന്നു?സഹജീവികളെ സ്നേഹിച്ചും വേണ്ടപ്പെട്ടവർക്കൊപ്പം സ്വസ്ഥജീവിതം നയിച്ചും ശാന്തനായി മണ്ണിലേക്ക് മടങ്ങാമായിരുന്നിട്ടും മനസ്സിനൊരു സ്വസ്ഥതയും കൊടുക്കാതെ ഓരോ രാജ്യത്തെയും കീഴടക്കാൻ വേണ്ടി ഓടി നടന്നു.അവസാനം കിട്ടിയത്,ഇത് വരെ തേടിയതും നേടിയതുമൊന്നും തൻ്റേതല്ലെന്ന നിസ്സഹായതയിൽ വേണം മണ്ണിലേക്ക് മടങ്ങാൻ,മണ്ണായി മാറാൻ എന്ന തിരിച്ചറിവ് മാത്രം.അതിനെ ഓർമ്മിപ്പിക്കുന്ന ഒരു ശ്ലോകം മാർത്താണ്ഡൻ തഥവസരത്തിൽ ഉരുവിടുന്നു.
“ശോകസാന്ദ്രമായ കർണ്ണ പർവ്വം.കാലമൊരുക്കിയ ആ ചതുപ്പു നിലത്തിലാ മോഹരഥചക്രം തളർന്നു നിന്നു. കവചവും കുണ്ഡലയുക്തിയും വാക്കുകൾ മറയിട്ട ശൂന്യ ജന്മം”
വരും ദിനകരനെത്തും ഒരു നാൾ കുളിർമതിക്ക് ഒരുവേള നിലാവിന്റെ തൂവലിൻ സ്പർശമേകാൻ ..മരുഭൂമി പോലുള്ള മനസ്സുകളെ പൊള്ളിച്ച് മഥമിളക്കീടുവാൻ
ആയിരം കുതിരകളെ പൂട്ടിയ രഥത്തിൽ, അശ്വാരൂഢൻ അശ്വാരൂഢൻ അശ്വാരൂഢൻ!
“യദായദാഹി ധർമ്മസ്യ ഗ്ലാനിർഭവതിഭാരത
അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം വിനാശായ ചദുഷ്കൃതാം
ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ ”

ലോകത്ത് എപ്പോഴെല്ലാം ധർമ്മം ക്ഷയിക്കുകയും അധർമ്മം വർദ്ധിക്കുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം ധർമ്മ സംസ്ഥാപനത്തിനും ദുഷ്ടനിഗ്രഹത്തിനും ശിഷ്ട പരിപാലത്തിനുമായി അവതരിക്കുന്നു.
(ഈ എഴുത്ത് ഇവിടെ പൂർണ്ണമാകുന്നില്ല, ചുരുക്കത്തിൽ ഒരു എഴുത്തും അവസാനിക്കുന്നില്ല.ആർക്കും ഇതിനെ elaborate ചെയ്യാം. ഓരോ ആൾക്കും ഇതിനെ ഓരോ രീതിയിൽ വികസിപ്പിക്കാവുന്നതാണ്.പ്രത്യേകിച്ച്‌ പുരാണത്തിൽ നിന്നും ചരിത്രത്തിൽ നിന്നും മാർത്താണ്ഡൻ ഉദ്ധരിച്ച അനവധി ശ്ലോകങ്ങൾ പോലെ,ചരിത്ര സംഭവങ്ങൾ പോലെ.വരികൾക്കിടയിലൂടെ വായിക്കുന്തോറും കൂടുതൽ കൂടുതൽ തെളിഞ്ഞു വരേണ്ടതാണ് അത് എന്ന് മനസ്സിലാക്കുന്നു.മുന്നേ പറഞ്ഞത് പോലെ അടുക്കുന്തോറും അകലുന്ന ഈ മഹാസാഗരത്തിൻ്റെ തീരത്തുള്ള ഒരു കുട്ടിയാണ് ഞാൻ. തത്കാലം നിർത്തുന്നു.)

അവസാനമായി ഒരേയൊരു വാക്ക്. നന്ദി.ജയരാജ് സാർ. കാണുന്തോറും ഇഷ്ടം കൂടി വരുന്ന ചില കൾട്ടുകൾ ഉണ്ട് മലയാള സിനിമയിൽ. Either positive or negative sense.ഈ സിനിമയെ ആ ഗണത്തിൽ പെടുത്താനാണ് ഇഷ്ടം. ഇത് എഴുതാൻ പല കാരണങ്ങളുണ്ട്.പണ്ട് തറവാട് പൊളിയാറായപ്പോൾ അവിടെ നിന്നും കളഞ്ഞുകിട്ടിയ ഒരു ചുമർ ചിത്രമുണ്ട്.ചിത്രമല്ല Actually, കുതിരകൾ പൂട്ടിയ രഥത്തിൻ്റെ. അതിലിങ്ങനെ എഴുതിയിരുന്നു.
“whenever the society forgets the duties and goes to chaos, I take birth to uplift”

 

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

കൊച്ചിൻ ഹനീഫ മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചിലുണ്ട്, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരുന്നു

Sunil Waynz അവതാരകൻ : എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ,

“അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ, അതുകൊണ്ട് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാമോ ? “

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ഇന്നെഴുതി പോസ്റ്റ് ചെയ്തകുറിപ്പാണ്.

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

കാര്യസാധ്യത്തിന് മനുഷ്യൻ എന്തും ചെയ്യും, സഹോദരിയും സഹോദരനും പരസ്പരം വിവാഹിതരായ സംഭവം പലരെയും ഞെട്ടിച്ചിരുന്നു

സഹോദരങ്ങള്‍ വിവാഹിതരായതെന്തിന് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓസ്‌ട്രേലിയന്‍ വിസ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ