വലിയൊരു ഇടവേളയ്ക്കു ശേഷം സി.ബി.ഐ. അഞ്ചാം ഭാഗത്തിലൂടെ തിരിച്ചുവന്ന ജഗതി ശ്രീകുമാർ വീണ്ടും അഭിനയത്തിനു തയ്യാറാവുന്നു. അദ്ദേഹത്തിന്റെ മകൻ രാജ്കുമാറും പ്രധാന വേഷം ചെയ്യുന്നു. പ്രേംനസീർ സുഹൃദ്‌സമിതിയുടെ ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമിതിയുടെ രണ്ടാമത് ചിത്രമാണ് ഇത് .സെപ്റ്റംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും . ജഗതിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവി പ്രഭാവർമ്മ ഉദയ സമുദ്ര ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർക്കു ചിത്രത്തിന്റെ കഥ കൈമാറി. പ്രേംനസീർ സുഹൃദ്‌സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ ജഗതിയുടെ അഭിനയ വാർത്ത ഏവരെയും അറിയിച്ചു. ജഗതി ഇടതുകൈ വീശി വാർത്ത സ്വീകരിക്കുകയും ചെയ്തു. നടൻമാരായ എം.ആർ.ഗോപകുമാർ, കൊല്ലം തുളസി, സംവിധായകൻ ജഹാംഗീർ ഉമ്മർ, ഗായിക ശ്യാമ, നിർമാതാക്കളായ ബിനു പണിക്കർ, നാസർ കിഴക്കതിൽ, ഡിജിലാൽ ഊട്ടി, ശൈലാബീഗം, സമിതി ഭാരവാഹികളായ സബീർ തിരുമല, വാഴമുട്ടം ചന്ദ്രബാബു, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

 

 

 

Leave a Reply
You May Also Like

വാടരുതീ മലരിനി …

ഗിരീഷ് വർമ്മ ബാലുശ്ശേരി വാടരുതീ മലരിനി … ഓരോ ഗാനങ്ങളിലൂടെയും മനസ്സുകൊണ്ട് സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുന്ന സുഖലഹരിയുടെ…

നാല് ഭാഷകളിൽ നാല് നായകന്മാരെ വച്ച് റീമേക്ക് ചെയ്തപ്പോഴും ഒരൊറ്റ ബാബു ആന്റണി തന്നെ വില്ലൻവേഷത്തിൽ

“ഇവൻ എന്റെ കുഞ്ഞിന്റെ പിന്നാലെ ആണ് ഞാൻ ഇവന്റെ പിന്നാലെയും “ Shameer KN ഒരുപാട്…

“നടിയെ ആക്രമിച്ച വിഷയത്തിൽ ദിലീപ് പറഞ്ഞതും ഇതുതന്നെ”, പൃഥ്വിരാജിനെ രൂക്ഷമായി വിമർശിച്ചു ഹരീഷ് പേരടി

ഹരീഷ് പേരടി എന്ന നടൻ പലവിഷയങ്ങളും തന്റേതായ അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന ഒരാളാണ്.  അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ…

ഇവരുടെയും അഭിനയം ജൂറി കണ്ടിട്ടുണ്ടാവില്ല

ഇവരുടെയും അഭിനയം ജൂറി കണ്ടിട്ടുണ്ടാവില്ല Sanjeev S Menon അവാർഡും അതിനോടനുബന്ധിച്ചുള്ള വിവാദങ്ങളും അവാർഡിനോളം തന്നെ…