ജഗതി ചേട്ടനും അന്നൗൻസ്മെന്റും.
Anand Mahadevan
1. ഞാൻ കോനയിൽ കൊച്ചാപ്പി, നിങ്ങളുടെ പ്രിയങ്കരനായ പഞ്ചായത്തു പ്രിസിഡന്റ് കാഞ്ഞിരപ്പള്ളി പാപ്പച്ചന്റെ ക്ഷണപ്രകാരമാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഇല്ല നാട്ടുകാരെ നമ്മുടെ സുകൃത്തും നമ്മുടെ എന്ന് പറഞ്ഞാൽ എന്റെയല്ല കാഞ്ഞിരപ്പള്ളി പാപ്പച്ചന്റെ ഉറ്റ സുകൃത്തായാ ശ്രീ. മോഹൻലാൽ ഉടനെ തന്നെ ഇവിടെ എത്തുന്നതാണ്. നിങ്ങളിൽ പലരും മോഹൻലാൽ വരുമോ? ഇല്ലയോ എന്ന് സംശയിക്കുന്നുണ്ടാവും, പക്ഷേ മോഹൻലാൽ വരും, വരില്ലേ? വരും. കാരണം മോഹൻലാൽ നമ്മുടെ കോട്ടയം കുഞ്ഞച്ചന്റെ ഉറ്റസുകൃതാണ് എന്ന് മാത്രമല്ല, ഇപ്പോൾ മോഹൻലാൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോഷി ആണ്. നമ്മുടെ കുഞ്ഞച്ചൻ പല മാന്യൻമാരും, സമുദായസ്നേഹികളും, മഹാത്മാ ഗാന്ധി മുതൽ ഏ.കെ.ഗോപാലൻ വരെ ജയിലിൽ കിടന്നിട്ടുള്ളവരാണ്. അതുപോലെ രാഷ്ട്രീയപരമായ ചില കാരണങ്ങളാൽ നാഗാലാന്റെയും, മദ്യപ്രദേശിന്റെയും ചില രാഷ്ട്രീയ പ്രശ്നങ്ങളെ സംബന്ധിച്ചു കോഫെ പോസെ പ്രകാരം നമ്മുടെ കുഞ്ഞച്ചൻ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കിടന്നപ്പോഴാണ് ശ്രീ. ജോഷി ന്യൂഡൽഹി എന്ന സിനിമ അവിടെ ഷൂട്ട് ചെയ്തത്. അക്കാലം മുതലുള്ള അവരുടെ ഗാഢവും, ശ്രുധിർടവും, അഗാധവും, ധീർഹവും മായ ബന്ധത്തിന്റെ പുറത്താണ് ജോഷി മോഹൻലാലിനെ വിട്ടുകൊടുക്കാമെന്നു സമ്മതിച്ചത്.ഇനി അഥവാ ജോഷി വിട്ടുകൊടുത്തില്ലെങ്കിൽ തന്നെ കുഞ്ഞച്ചൻ ചേട്ടൻ ഒരു വാക്ക് പറഞ്ഞാൽ എനിക്ക് പോരാതിരിക്കാൻ പറ്റുമോ ചേട്ടാ എന്നാണ് മോഹൻലാൽ ചോദിച്ചത്.
ചിത്രം: കോട്ടയം കുഞ്ഞച്ചൻ.
2. ത ഡിസ്ട്രിബ്യൂറ്റെഡ് ആട്ട്രീബ്യൂറ്റെഡ് കോണ്ട്രിബൂഷൻ ഓഫ് അറ്റോർണി ആൻഡ് വിസ അബ്രോഡ് ഈസ് യൂസ്ലെസ്സ്
പ്രൊഫ: ഗോൺ സോൾവാസ്
ചിത്രം: കുസൃതികാറ്റ്
3. കുമാരൻ മാരെ കുമാരികളെ വൃദ്ധൻ മാരെ വൃദ്ധകളെ , യുവതി യുവാക്കളെ നാളെ, നാളെ, നാളെ കൃത്യം പത്തുമണിക്ക് ഈ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു പട്ടണത്തിന്റെ സൗന്ദര്യം കര കവിഞ്ഞു ഒഴുകുന്ന ഒരു ബ്യൂട്ടിപാർലർ ആരംഭിക്കുകയാണ്. ഭൂലോക സുന്ദരി ബ്യൂട്ടി പാർലർ 90 വയസു കഴിഞ്ഞ പതിവൃദയെ വെറും ഒന്നര മണിക്കൂർകൊണ്ട് മധുര പതിനേഴുകാരിയാക്കുന്ന ഭൂലോക സുന്ദരി ബ്യൂട്ടി പാർലർ. ചൊറിയും ചിരങ്കും പരത്തുന്ന ബാർബർ ഷോപ്പുകളെ ഉപേക്ഷിച്ചു നാളെ മുതൽ. ആധുനിക സൗന്ദര്യ ശാസ്ത്രഞ്ജന്റെ സംഭാവനകളായ ഫേഷ്യലിങ്, ബ്ലീച്ചിങ്, വൈറ്റ് വാഷിങ്, പെടിക്യൂർ,മേനിക്യൂർ, ചൊറി ക്യൂർ, കരി ക്യൂർ ഞങ്ങളുടെ ഭൂലോക സുന്ദരിയിൽ സുലഭമാണ്. വിസിറ്റ് ഭൂലോക സുന്ദരി ബ്യൂട്ടി പാർലർ…
ആർ.എ. ജപ്പാൻ ( ജപ്പാൻ ജി)
ചിത്രം: ഗ്രാമ പഞ്ചായത്ത്.
ഇനിയും ഇതേ പോലത്തെ കുറെയുണ്ട് പുള്ളി സ്ക്രിപ്റ്റിൽ ഉള്ള ഡയലോഗിന് പുറമെ കയ്യിൽ നിന്നിട്ട് ചിലതൊക്കെ പറയുന്നുണ്ടോ ന്നു തോന്നിപോകും ഡയലോഗിന്റെ ഇടയിൽ ഉള്ള പുള്ളിയുടെ ചില മാനറിസങ്ങൾ ചിരിച്ചു ഒരു വഴിയാകും.
ജഗതി ചേട്ടൻ ❤️
***
“ചിറ്റാരിക്കടവ്കാരുടെ ചിരകാലസ്വപ്നം പൂവണിയുന്ന സുദിനം ഇതാ ഇതാ..! സുഹൃത്തുക്കളെ വർഷങ്ങളായി പൂട്ടിക്കിടന്ന ചിറ്റാരി കടവിലെ സിനിമ തീയറ്റർ ലക്ഷ്മി ടാക്കീസ് എന്ന പേരിൽ വീണ്ടും പ്രവർത്തനം ആരംഭിക്കുകയാണ്. ലക്ഷ്മി ടാക്കീസിന്റെ നയനമനോഹര വെള്ളിത്തിരയിൽ പ്രദർശനം ആരംഭിക്കുന്ന പ്രഥമ ചിത്രം ഇതാ…! കുമാരസംഭവം…! പുണ്യപുരാണ സംഭവം. ആബാലവൃദ്ധം ജനങ്ങളെ ഭക്തിയുടെ ഉത്തുംഗശൃംഗത്തിൽ പിടിച്ചിരുത്തുന്ന സംഭവം കുമാരസംഭവം. കൈലാസത്തെ കിടുകിടാ വിറപ്പിച്ച പരമശിവന്റെ കണ്ണീരിൽ കുതിർന്ന കദന കാവ്യം. ആരാണ് ഗംഗ…!? എന്തിനാണ് പാർവതി പൊട്ടിത്തെറിച്ചത്..!? ദക്ഷന്റെ മനസ്ഥിതി എന്ത്…!? ഇതിൻറെ ഉത്തരം കാണുവാൻ ചിറ്റാരി കടവ് ലക്ഷ്മി തീയേറ്ററിലേക്ക് നിങ്ങൾ വരിക. ദിവസേന മൂന്നു പ്രദർശനങ്ങൾ 2:30, 6:30, 9:30. കുമാരന്മാരുടെയും കുമാരിമാരുടെയും സംഭവം കുമാരസംഭവം..!” 🤣🤣
സിനിമ : പ്രാദേശിക വാർത്തകൾ :
***
Shaju Surendran
“സൗന്ദര്യം വഴിഞ്ഞൊഴുകുന്ന അമ്മ പെങ്ങന്മാരെ.. എന്റെ ആരാധകരെ.. ഞാൻ പാടുന്നതിനിടയ്ക്ക് പൊന്നാട, ജെണ്ട് , റീത്ത്, ഹാരം, നോട്ടുമാല, നാരങ്ങ എന്നിവയൊക്കെ നൽകി എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കല്ലേ എന്ന് ഞാൻ അപേക്ഷിക്കുകയാണ്…!” 🤣🤣
സിനിമ : ഉത്സവമേളം:
” മഹാദാന പുരമേ ഉണരൂ ഉണരൂ രൂ.. കച്ചേരി മണിയയ്യർ വരവായ് ഇതായിതാ…!” 🤣🤣
സിനിമ : അയിത്തം:
“നിങ്ങളിൽ പലരും മോഹൻലാൽ വരുമോ ഇല്ലയോ എന്ന് സംശയിക്കുന്നുണ്ടാവും.. പക്ഷേ മോഹൻലാൽ വരും..! വരില്ലേ?.. വരും….!” 🤣🤣
സിനിമ :കോട്ടയം കുഞ്ഞച്ചൻ:
“ഓരോ വോട്ടും എന്റെ പൊന്നമ്മച്ചിക്ക്… അമ്മച്ചീ…!” 🤣
സിനിമ : ഉപ്പുകണ്ടം ബ്രദർസ്:
“പഠിച്ചവർ തന്നെ വീണ്ടും വീണ്ടും അതേ ക്ലാസ്സിൽ തന്നെ പഠിക്കുന്ന ഈ നാട്ടിലെ ഏക സ്ഥാപനം … ദി ചലഞ്ച്…….!” 🤣
സിനിമ : നീ വരുവോളം:
ബാലേട്ടൻ:
“സഹൃദയരായ സഹപ്രവർത്തകരെ, കലാ സ്നേഹികളെ, നിങ്ങൾക്കേവർക്കും എന്റെ ഹൃദയങ്കമാമായ കൂപ്പു പൈ..സോറി.. കൂപ്പു കൈ..!” 🤣
ഇങ്ങേരുടെ കയ്യിൽ ഒരു മൈക്ക് കയ്യിൽ കിട്ടിയാൽ പിന്നെ അഴിഞ്ഞാട്ടമാണ്
***
Rishad Puthenveettil
“രാത്രികള്‍ പകലുകളാക്കി, പകലുകള്‍ രാത്രികളാക്കി, ഏകാന്തതയുടെ നിശബ്ദതയില്‍ നിന്ന് പെറുക്കിയെടുത്ത ഈ ഗാനത്തിന്, പണ്ടെങ്ങോ കേട്ടു മറന്ന ഏതെങ്കിലും പാട്ടുമായി സാമ്യം തോന്നിയാല്‍ അത് കേവലം യാദൃച്ഛികം മാത്രമാണ്.”
സിനിമ : ഉത്സവമേളം
**
“കാട്ടിലെ വിളയാടി നടന്ത മയിലൈ വലയില്ലാമ പിടിത്ത് തീനും തിനയും കൊടുത്ത് നീരും നെരുപ്പും കൊടുത്ത്, പാസം നേസം കൊടുത്ത് ഊരറിയാമ ഉലഹറിയാമ അന്‍പുക്ക് പിന്‍പെ അന്‍പ് പടാമ കണ്ടംതുണ്ടമാ വെട്ടി കലത്തിലേ പോട്ട് വാറ്റിയെടുത്ത സുത്തമാന മയിണ്ണൈയി,, ഇതില്‍ മായമില്ലൈ മന്ത്രമില്ലൈ കള്ളമില്ലൈ ,,സര്‍കസ്സ് കാരനുക്കും അഭ്യാസികള്‍ക്കും മികമും തേവൈ.. ഉങ്ക ഉടമ്പിലൈ എലുമ്പുകള്‍ പ്ലാസ്റ്റിക് മാതിരി വളൈവതുക്ക് മയിലെണ്ണ തേവൈ.. മയിലെണ്ണയി ഇതു മയിലെണ്ണയീ
മുറുഹാ ഉന്‍ മയിലൈ കൊന്നുവിട്ട്രാന്‍ ആണ്ടവാ”
***
“നമ്മുടെ പ്രിയങ്കരനായ സ്ഥാനാർഥി ബാലഗംഗാധരമേനോന് സമാധാനത്തിന്റെ ചിഹ്നമായ അമ്പും വില്ലും അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കണമേയെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു”
സിനിമ : ലയൺ