Jahnavi Subramanian

നായാട്ട് സിനിമ പറഞ്ഞുവയ്ക്കുന്ന പല കാര്യങ്ങളോടും വിയോജിപ്പുണ്ടെങ്കിലും രണ്ടു കാര്യങ്ങളിൽ എനിക്ക് അതിന്റെ അണിയറ പ്രവർത്തകരോട് നന്ദിയുണ്ട് ഒന്ന് വളരെ ജൻഡർ ന്യൂട്രൽ ആയ ഐപിഎസ് കഥാപാത്രം ഒരു സ്ത്രീക്ക് കൊടുത്തതിന്. ആ സിനിമ കണ്ടവർക്കറിയാം ആ കഥാപാത്രം ഒരു പുരുഷൻ അവതരിപ്പിച്ചിരുന്നെങ്കിലും കഥയിൽ കാര്യമായ യാതൊരു മാറ്റവും വരില്ലായിരുന്നു. മാത്രമല്ല സാധാരണ നമ്മൾ ഇതുവരെ സിനിമകളിൽ കണ്ടു വന്നിരുന്ന നായകന്റെ ബുദ്ധി തെളിയിക്കാൻ വേണ്ടി മാത്രം സൃഷ്ടിച്ചെടുത്ത മണ്ടിയായ ഒരു ക്ലീഷേ വനിതാ പോലീസ് കഥാപാത്രമല്ലായിരുന്നു അത്.സ്വന്തം ബുദ്ധി ഉപയോഗിച്ച് പ്രതികളെ കണ്ടുപിടിക്കാനും അതിനുവേണ്ടി റിസ്ക് എടുക്കാനും, മാത്രമല്ല പ്രൊഫഷണൽ എത്തിക്സ് മുറുകെ പിടിക്കുകയും ചെയ്യുന്ന ഒരു വനിതാ പോലീസ് കഥാപാത്രം ഈ അടുത്തൊന്നും സിനിമകളിൽ കണ്ടിട്ടില്ല.

May be an image of 4 people, beard and text that says "NIMISHA SAJAYAN നായാട്ട് PRAKKAT PRAKKAT നാമാട് MART P.M SASID"ഒരുപക്ഷേ ഒരു നടൻ അവതരിപ്പിച്ചാൽ ഭൂരിഭാഗം പ്രേക്ഷകരും കയ്യടിക്കുന്ന രീതിയിലുള്ള ഹീറോയിസം പ്രകടിപ്പിക്കാവുന്ന തരത്തിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു സ്ത്രീയെ തെരഞ്ഞെടുത്തു എന്നത് പ്രശംസ അർഹിക്കുന്ന ഒരു കാര്യം തന്നെയാണ്. രണ്ട് ജോജു ജോർജ് അവതരിപ്പിച്ച മണിയൻ എന്ന കഥാപാത്രം മരിച്ചതിനുശേഷം, സംഭവിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം അയാളുടെ തലയിൽ കെട്ടിവച്ച് രക്ഷപെടാൻ പറയുന്ന പോലീസ് ഉദ്യോഗസ്ഥനോട് ജയിലിൽ പോകേണ്ടി വന്നാലും അതിന് തയ്യാറല്ല എന്ന ഡയലോഗ് നിമിഷ സജയനെ കൊണ്ട് തന്നെ പറയിപ്പിച്ചതിന്. വേണമെങ്കിൽ തൊട്ടടുത്തിരിക്കുന്ന കുഞ്ചാക്കോ ബോബനെകൊണ്ടും പറയിക്കാമായിരുന്നു. എന്നിട്ടും അത് ഒരു സ്ത്രീകഥാപാത്രത്തേക്കൊണ്ട് തന്നെ ആ ഡയലോഗ് പറയിപ്പിച്ചു. ഒരുപക്ഷെ കുറച്ച് കാലം മുൻപാണ് നായാട്ട് ഇറങ്ങിയതെങ്കിൽ ആ ഡയലോഗ് കുഞ്ചാക്കോ ബോബൻ തന്നെ പറഞ്ഞേനെ.

https://www.manoramaonline.com/movies/interview/2021/06/16/chat-with-actress-gautami.html  https://img-mm.manoramaonline.com/content/dam/mm/mo/movies/interview/images/2021/6/16/gautami-actress.jpg  2021-06-16T04:21:28Z https://www ...വ്യക്തമായ രാഷ്ട്രീയം പറയുന്ന, വളരെ പുരോഗമനപരമായ പല സിനിമകളും മലയാളത്തിൽ ഉണ്ടാവുന്നുണ്ടുന്നെന്നത് തീർച്ചയായും നമുക്ക് അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണ്. പക്ഷെ ഇത്തരത്തിലുള്ള നിശബ്ദമായ കുഞ്ഞു കുഞ്ഞു മാറ്റങ്ങളിലാണ് നമ്മൾ കൂടുതൽ സന്തോഷിക്കേണ്ടതെന്ന് തോന്നുന്നു.

ഇത്പോലെ ഒട്ടും “ഇതൊന്നും ഒരു വിഷയമേയല്ല” എന്ന തരത്തിൽ ചിത്രീകരിച്ച ഒരു വളരെ വലിയ മാറ്റം കണ്ടത് “ആർക്കറിയാം” എന്ന ചിത്രത്തിലാണ്. ഈയിടെ കണ്ടതിൽ ഏറ്റവും സ്നേഹം തോന്നിയ നായകകഥാപാത്രമാണ് അതിൽ ഷറഫുദ്ധീൻ അവതരിപ്പിച്ച റോയിച്ചൻ.

എല്ലാ ടെൻഷനും ഉള്ളിലൊതുക്കി, ആരെയും ഒന്നും അറിയിക്കാതെ, പ്രശ്നങ്ങൾ പങ്കുവെക്കാത്ത “ആൽഫ മെയിൽ” ഹീറോകളിൽ നിന്ന് വ്യത്യസ്തമായി ബിസിനസ് പ്രശ്നങ്ങൾ മുതൽ അടുക്കള വരെ ഭാര്യയുമായി പങ്കു വയ്ക്കുന്ന റോയിച്ചൻ. ഭാര്യയുടെ അച്ഛനെ കുളിപ്പിക്കുന്ന, മകൾക്ക് പേരക്ക പൊതിഞ്ഞു കൊടുത്തയക്കുന്ന റോയിച്ചൻ. ഏറ്റവും മനോഹരം എന്താണെന്ന് വച്ചാൽ ആ സിനിമയിൽ അതൊന്നും ഒരു വലിയ മാറ്റമായോ, വിപ്ലവമായോ അല്ല ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ്. പരസ്പരബഹുമാനത്തോടെയുള്ള, പ്രണയത്തിന് എന്തൊരു ഭംഗിയാണെന്ന് എത്ര സ്വഭാവികമായാണ് ആ സിനിമയിൽ പറഞ്ഞ് വച്ചിരിക്കുന്നത്.

ഇങ്ങനെ ഒട്ടും നാടകീയതയില്ലാത്ത, സ്വഭാവികമായ മാറ്റങ്ങൾ നമ്മുടെ സിനിമകളിൽ വരുന്നത് വളരെ ആശ്വാസകരമായ ഒരു കാര്യം തന്നെയാണ്. നായാട്ടിൽ സംഭവിച്ച പോലെ “ജൻഡർ ന്യൂട്രൽ ” ആയ റോളുകളിലേക്ക് സ്ത്രീകളും മറ്റു ലൈംഗികസത്വമുള്ള വ്യക്തികളും സ്ഥിരമായി പരിഗണിക്കപ്പെടുന്ന ഒരു സമൂഹത്തിൽ മാത്രമേ “തുല്യത”/absolute equality എന്ന വിഷയത്തിൽ കുറച്ചെങ്കിലും വാദപ്രതിവാദങ്ങൾക്ക് സാധ്യതയുള്ളൂ. ഇനിയും മലയാളസിനിമയിൽ ഇത് പോലെ ഒച്ചയില്ലാത്ത മാറ്റങ്ങൾ സംഭവിക്കാൻ വേണ്ടി കാത്തിരിക്കുന്നു..

You May Also Like

സിനിമ സംവിധായകന്റെ കലയെന്ന് പറയുന്നവർ പിന്നെന്തിനു നടനെ അധിക്ഷേപിക്കണം ?

ക്രഷ് തോന്നിയ അപൂർവ്വം മലയാള നടന്മാരിലൊരാൾ കൈലാഷാണ്. ഒത്ത ഉയരം, മനോഹരമായ beard, ഇന്റർവ്യൂകളിൽ സത്യസദ്ധമായ വിനയവും

ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ ആനന്ദകരമായ കാര്യം ഈ ലോകത്ത് മറ്റൊന്നുമില്ല

കയ്യിലിരുപ്പ് വച്ച് ഇതുപോലെ എന്തെങ്കിലും കിട്ടേണ്ടവൻ ആണ് അയാൾ എന്ന് ആ സമയം തോന്നിയെങ്കിലും പലവട്ടം “കൊടുത്തൂവ “ശരീരത്തിൽ തട്ടി ചൊറിഞ്ഞിട്ടുള്ള

വാലന്റൈന്‍സ് ഡേയില്‍ കാമുകിയോടൊപ്പം കാറില്‍ കയറിയാല്‍ പേടിക്കരുത് … വീഡിയോ

വാലന്റൈന്‍സ് ഡേ എന്ന് ആയതുകൊണ്ട് ഏതെങ്കിലും പെണ്‍കുട്ടി കാറുമായ്‌ വന്നു വിളിച്ച് കഴിഞ്ഞാല്‍ ഓടി ചെന്ന്‍ കയറരുത് … ചിലപ്പോള്‍ ഇതുപോലെ മുട്ടിടിക്കേണ്ടി വരും…

തിയേറ്ററിലാണ് പടം കണ്ടതെങ്കിൽ വല്ലാത്ത ഒരവസ്ഥയിലായിരിക്കും പ്രേക്ഷകർ

ഈ വീട്ടിൽ അല്ലെങ്കിൽ ഇവിടെ ഒരു സൗകര്യവുമില്ലല്ലോ എന്തൊരു കഷ്ടമാണിത് എന്നൊക്കെ മുൻപ് പറയുമ്പോൾ ‘ഇതിനേക്കാൾ ഒന്നും ഒന്നും ഇല്ലാത്തവരുണ്ട്, അവരുടെ കാര്യം നീ ആലോചിച്ചു നോക്ക്