ആത്മഹത്യ ചെയ്യാനിരുന്ന ഒരാൾ എം ടി യുടെ രണ്ടാമൂഴം കാരണം ആ ശ്രമം ഉപേക്ഷിച്ചത്രേ, ചില സിനിമകളും നമുക്ക് പോസിറ്റിവ് ഫീലിംഗ് നൽകും
എം ടി യുടെ രണ്ടാമൂഴം നോവൽ നോവൽ കാരണം ഒരാൾ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ചതായി പണ്ട് വായിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാൻ ഉറപ്പിച്ചപ്പോഴാണ്
135 total views, 1 views today

Jahnavi Subramanian
എം ടി യുടെ രണ്ടാമൂഴം നോവൽ നോവൽ കാരണം ഒരാൾ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ചതായി പണ്ട് വായിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാൻ ഉറപ്പിച്ചപ്പോഴാണ് വാരികയിൽ ഭാഗങ്ങളായി പ്രസിദ്ധീകരിച്ച നോവലിന്റെ ആദ്യഭാഗം യാദൃശ്ചികമായി വായിക്കുന്നത്. വായിച്ച് നിർത്തിയ ആകാംക്ഷയിൽ അടുത്ത ഭാഗം വായിക്കാതെ മരിച്ചിട്ട് കാര്യമില്ലെന്ന് അയാൾക്ക് തോന്നി. അടുത്ത ഭാഗം വായിച്ചപ്പോൾ ആകാംക്ഷ വീണ്ടും കൂടി. അങ്ങനെ നോവലിന്റെ ഭാഗങ്ങൾ കാത്തിരുന്ന് അയാൾ മരിക്കാനുള്ള തീരുമാനമേ ഉപേക്ഷിക്കുകയായിരുന്നു.
അത്രയൊന്നും വേണ്ടെങ്കിലും നല്ലൊരു സിനിമക്ക് ഒരു പരിധി വരെ തല്കാലത്തേക്കെങ്കിലും ഒരാളുടെ വിഷമങ്ങളെ മാറ്റിനിർത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം.പല കാര്യങ്ങൾ കൊണ്ടും വല്ലാതെ ടെൻഷൻ ആവുന്നു, എന്ത് ചെയ്യും എന്നറിയില്ല എന്ന് പറയുമ്പോ വളരെ അടുത്തൊരാൾ എപ്പോഴും പറയാറുണ്ട് “നീ അതൊക്കെ വിട്ട് യു ട്യൂബില് ചോട്ടാ മുംബൈയിലെ സിദ്ധീഖിന്റെ “ചേച്ചി ഒന്ന് കുളിപ്പിച്ച് തരോ, ജയിലിന്ന് വന്നിട്ട് ഞാനും കുളിപ്പിച്ച് തരാം” എന്ന് പറയുന്ന സീൻ ഒന്ന് കാണ് അപ്പൊ ഒരു സമാധാനം കിട്ടും ” എന്ന്. മിക്കപ്പോഴും എത്ര ടെൻഷനിൽ ആണെങ്കിലും ആ സീൻ കണ്ടാൽ അറിയാതെ ചിരിച്ച് പോകാറുണ്ട്.
ഇന്ന് ഏകദേശം അത് പോലൊരു ദിവസം ആയിരുന്നു. രാവിലെ എണീറ്റത് മുതൽ ആകെ നെഗറ്റിവിറ്റി. നല്ലൊരു ഞായറാഴ്ച, ചെയ്ത് തീർക്കാനുള്ള ജോലി കൊണ്ട് പോവുന്നതിന്റെ വിഷമത്തിന്റെ കൂടെ pms -ന്റെ മൂഡ് സ്വിങ് കൂടെയായപ്പോൾ കൂനിന്മേൽ കുരു വന്ന അവസ്ഥയായിപോയി.റൂമിലിരുന്ന് ജോലി ചെയുന്നതിന്റെ ഇടയിൽ ടീവിയിലെ ശബ്ദം കേട്ടപ്പോഴാണ് അച്ഛൻ “ഹലോ” സിനിമ ഇരുന്ന് കാണുകയാണെന്ന് മനസിലായത്. ലാപ്ടോപ്പിൽ ടൈപ്പ് ചെയുന്നതിന്റെ ഇടയിൽ അതിലെ ചില ഡയലോഗുകൾ കേട്ടപ്പോൾ അറിയാതെ ചിരിച്ച് പോയി. മനസിനാകെ ഒരു സുഖം ഒക്കെ തോന്നി.
പണ്ട് അമൃത ടീവിയിൽ വന്നപ്പോഴാണ് “ഹലോ” ആദ്യ കാണുന്നത്. അന്ന് ആ സിനിമ കണ്ട് ഞാനും അനിയത്തിയും ചിരിച്ചതിന് കണക്കില്ല. പിന്നീട് എത്ര തവണ കണ്ടിട്ടുണ്ടെന്നറിയില്ല. എപ്പോ കണ്ടാലും, എത്ര ടെൻഷനിൽ ആണെങ്കിലും അറിയാതെ ചിരിച്ച് പോകും.
ചോട്ടാ മുംബൈ, ഹലോ, സി ഐ ഡി മൂസ, തുടങ്ങിയ ആദ്യം മുതൽ അവസാനം വരെ കോമഡി മാത്രമുള്ള സിനിമകൾ എത്ര പേരെ കുറച്ച് നേരത്തെക്കെങ്കിലും സന്തോഷിപ്പിച്ചിട്ടുണ്ടാവും. ഒരാളുടെ വിഷമങ്ങൾ മറന്ന് അയാളെ ചിരിപ്പിക്കുന്നതിലും വലിയ എന്ത് കാര്യമാണുള്ളത്. ഇതിന്റെയൊന്നും അണിയറപ്രവർത്തകരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല… Thanks to the creators of these movies.
136 total views, 2 views today
