നിവിൻ പോളി നായകനാകുന്ന ‘ഏഴ് കടൽ ഏഴ് മലൈ’യിലെ ആദ്യഗാനം പുറത്തിറങ്ങി; ‘മറുപടി നീ’ ലിറിക്കൽ വീഡിയോ കാണാം

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’യിലെ ആദ്യഗാനം പുറത്തിറങ്ങി. ‘മറുപടി നീ’ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മദൻ കർക്കിയുടെ വരികൾക്ക് യുവാൻ ശങ്കർ രാജ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയും സിദ്ധാർത്ഥും ചേർന്നാണ്. റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്ന പ്രീമിയർ ഷോക്ക് ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ശതാബ്ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിൻ്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിൻ്റെയും മനോഹരമായ കഥയാണ് ഏഴ് കടൽ ഏഴ് മലൈ.

പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.’പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. ഛായാഗ്രഹണം: എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

മൈത്രി മൂവി മേക്കേഴ്‌സും ഫനീന്ദ്ര നർസെട്ടിയും ഒന്നിക്കുന്നു.. ‘8 വസന്തലു’ വരുന്നു

പാൻ ഇന്ത്യ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് ഉയർന്ന ബജറ്റിൽ സ്റ്റാർ ഹീറോകളുടെ സിനിമകൾ നിർമ്മിക്കുന്നതിൽ മാത്രമായി ഉറച്ചുനിൽക്കുന്നില്ല. കൗതുകമുണർത്തുന്ന ആശയങ്ങളുള്ള സിനിമകളെ മൈത്രി മൂവി മേക്കേഴ്‌സ് പിന്തുണയ്ക്കുകയാണ്. വാലൻ്റൈൻസ് ദിനത്തോടനുബന്ധിച്ച് ഫനീന്ദ്ര നർസെട്ടിക്കൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മൈത്രി മൂവീ മേക്കേഴ്‌സ്.
മധുരം എന്ന ബ്ലോക്ക്ബസ്റ്റർ ഹ്രസ്വചിത്രം നിർമ്മിച്ച് നിരൂപക പ്രശംസ നേടുകയും മനു എന്ന ചിത്രത്തിലൂടെ തൻ്റെ ഫീച്ചർ ഫിലിം ഡയറക്ടറായി അരങ്ങേറ്റം കുറിച്ച ഫനീന്ദ്ര നർസെട്ടി മറ്റൊരു രസകരമായ ചിത്രവുമായി ‘8 വസന്തലു’വിലൂടെ തിരിച്ച് എത്തുകയാണ്.

‘8 വസന്തങ്ങൾ’ എന്നർത്ഥം വരുന്ന 8 വസന്തലു, ഒരു റൊമാന്റിക്ക് ഡ്രാമ ജോണറിലാണ് എത്തുന്നത്. ഒരു യുവതിയുടെ 8 വർഷത്തെ തന്റെ ജീവിതത്തിലെ ആഖ്യാനമാണ് ചിത്രം കാണിക്കുന്നത്. ടൈറ്റിലിലും ടൈറ്റിൽ പോസ്റ്ററിലും സംവിധായകൻ തൻ്റെ ചിത്രത്തെക്കുറിച്ച് കൂടുതലായി കാണിക്കുന്നു. മഴയിൽ നനഞ്ഞ് നിൽക്കുന്ന റോസാപ്പൂവാണ് പോസ്റ്ററിൽ കാണപ്പെടുന്നത്. നവീൻ യെർനേനി, വൈ രവി ശങ്കർ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. പി ആർ ഒ – ശബരി

**

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ ഫെബ്രുവരി 23 ന്

മാതാ ഫിലിംസിൻ്റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവ്വഹിച്ച “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ” എന്ന സിനിമ ഈ മാസം 23 ന് തീയേറ്ററുകളിൽ എത്തുന്നു. മഞ്ഞ് മൂടിയ ഒരു രാത്രിയിൽ നഗരത്തിലെ ബസ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുൻപിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകൾ മിന്നുവും. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അപകടം തരണം ചെയ്യുന്നു. തുടർന്ന് ബസിനുള്ളിൽ കയറി യാത്ര തുടരുന്ന ഇവർ അപരിചിതനായ ഒരു വ്യക്തിയെ പരിചയപ്പെടുന്നു. മാധവനെന്ന ഇയാൾ ഈ യാത്രയിൽ പല തരത്തിലും ഇവരെ സഹായിക്കുന്നു. ഇയാളുടെ പ്രവർത്തികളിൽ മുഴുവൻ ദുരൂഹതയാണ്. ഹൈറേഞ്ചിലേക്ക് പോകുന്ന ബസ് നിരവധി അപകടങ്ങൾ യാത്രയിൽ തരണം ചെയ്യുന്നു. ഹൈറേഞ്ചിലെത്തിയ ബസിൽ നിന്നും പുറത്തിറങ്ങുന്ന അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തുടർന്ന് നടക്കുന്ന ദുരൂഹമായ സംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു. മാതാ ഫിലിംസിൻ്റെ ബാനറിൽ എ.വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഡി ആർ, ക്രിസ്റ്റിബായി സി എന്നിവർ ചേർന്നാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. പത്മരാജ് രതീഷ്, രേണു സൗന്ദർ ,പൗളി വത്സൻ, ഷിജു പനവൂർ ,അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ഷിബുലബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവുരളി, ജീൻ.വി.ആൻ്റാ, നാൻസി തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു. ഛായാഗ്രഹണം – ജഗദീഷ് വി.വിശ്വം, എഡിറ്റിംഗ് – അരുൺ. ആർ.എസ്, സംഗീതം- രാജ്മോഹൻ വെള്ളനാട്‌ ,ആലാപനം – നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, റിലീസ് – മാതാ ഫിലിംസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

****

പ്രണയദിനത്തിൽ “ജനനം 1947 പ്രണയം തുടരുന്നു” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

ക്രയോൺസ് പിക്ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത “ജനനം 1947 പ്രണയം തുടരുന്നു” എന്ന സിനിമയുടെ ഒഫീഷ്യൽ ട്രൈലെർ ലോഞ്ച് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിൽ വെച്ച് ഈ പ്രണയ ദിനത്തിൽ റിലീസ് നടന്നു. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഒരു വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ ആയതുകൊണ്ട് ആണ് തന്റെ സിനിമയുടെ ട്രയ്ലർ ലോഞ്ച് ചെയ്യുവാനായി ഗാന്ധിഭവൻ തിരഞ്ഞെടുക്കാൻ കാരണം എന്ന് ചിത്രത്തിന്റെ സംവിധായകൻ അഭിജിത് അശോകൻ പറഞ്ഞു.”തന്റെ സിനിമയിലെ കഥാപാത്രങ്ങൾ പോലെ തന്നെ ഗാന്ധിഭവനിൽ വാർദ്ധക്യത്തിലും ഒരുമിച്ചു കഴിയുന്ന രാജനെയും സുലോചനയെയും ആദരിച്ചു കൊണ്ടാണ് ഈ പ്രണയ ദിനത്തിൽ ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്”.നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും.

മക്കളാൽ ഉപേക്ഷിക്കപ്പെട്ടു ശിഷ്ടകാലം ഏതെങ്കിലും ഒരു വൃദ്ധസദനത്തിന്റെ മുറികളിൽ ഒതുങ്ങി കഴിയേണ്ടി വന്നിട്ടുള്ള അനേകം അച്ഛൻഅമ്മമാർക്ക് തന്റെ സിനിമയിലൂടെ, സമൂഹത്താൽ തിരസ്കരിക്കപ്പെട്ടുപോയ ഒരുപറ്റം ആളുകൾക്ക്, വാർദ്ധക്യം എന്നത് നമ്മളിലേക്ക് മാത്രമായി ഒതുങ്ങി കൂടാനുള്ള ഒരു സമയം അല്ല എന്നും മുന്നോട്ട് സന്തോഷത്തോടെ ജീവിക്കാനുള്ളതും ആണെന്ന ഓർമപ്പെടുത്തൽ ആയിരിക്കും ഈ സിനിമ എന്നാണ് ട്രയ്ലർ സൂചിപ്പിക്കുന്നത്.തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം കരസ്ഥമാക്കിയത്.

40 വർഷം ജൂനിയർ ആർട്ടിസ്റ്റ് ആയി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജന്റെ ആദ്യ നായക വേഷം ആണ് “ജനനം 1947 പ്രണയം തുടരുന്നു” എന്ന ചിത്രത്തിൽ. തമിഴിലെ പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ ആണ് ചിത്രത്തിലെ നായിക. അനു സിതാര, ദീപക് പറമ്പോൾ, നോബി മാർക്കോസ്, ഇർഷാദ് അലി, പൗളി വത്സൻ, നന്ദൻ ഉണ്ണി, അംബി നീനാസം, സജാത് ബറൈറ്റ് എന്നിവർ ആണ് മറ്റു താരങ്ങൾ.പി ആർ ഓ പ്രതീഷ് ശേഖർ.

**

ദുൽഖർ സൽമാൻന്റെ വേഫറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ മാർച്ച് 1ന് റിലീസ് !

ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാർച്ച് 1ന് തിയറ്ററുകളിലെത്തും. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ഫാമിലി എന്റർടൈനർ ഖലീലാണ് നിർമ്മിക്കുന്നത്.’പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായെത്തുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഗോപി സുന്ദറിന്റെ സംഗീതവും ഫോൾക്ക്ഗ്രാഫറുടെ വരികളും കോർത്തിണക്കി എത്തിയ ചിത്രത്തിലെ ആദ്യ ഗാനം ‘ചൗട്ടും കുത്തും’ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഫോൾക്ക്ഗ്രാഫറും സംഘവും ചേർന്ന് ആലപിച്ച ഗാനം വലിയ സ്വീകാര്യത നേടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സെക്കൻഡ് സോങ്ങ് ‘അജപ്പമട’ അടുത്തിടെയാണ് പുറത്തുവിട്ടത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്ത ഗാനം ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചത്. ഷംസുദ് എടരിക്കോടിന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന ഗാനം ഇപ്പോഴും യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്.

ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.

***

ഉണ്ണി മുകുന്ദൻ,മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ജയ് ഗണേഷ് ” എന്ന ചിത്രത്തിന്റെ ടീസർ

ഉണ്ണി മുകുന്ദൻ,മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ജയ് ഗണേഷ് ” എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി . ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.

ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത്,വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു.എഡിറ്റർ-സംഗീത് പ്രതാപ്.സൗണ്ട് ഡിസൈൻ-തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,പ്രൊഡക്ഷൻ ഡിസൈനർ- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്-വിപിൻ ദാസ്,സ്റ്റിൽസ്- നവീൻ മുരളി,ഡിസൈൻസ്-ആന്റണി സ്റ്റീഫൻ,
അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ എസ്, ഡിഐ-ലിജു പ്രഭാകർ,വിഎഫ്എക്സ്-ഡിടിഎം,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സഫി ആയൂർ, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ,ടെൻ ജി മീഡിയ,
പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

സസ്‌പെൻഷനിലായ എസ്‌ഐ സഹദേവന് ഐജി തോമസ് ബാസ്റ്റിനോട് എന്താണ് പറയാനുള്ളത് ?

ശിഖിൽ .എസ്. ദാസ്. ചെറുപൊയ്ക IG ഓഫീസ്, തോമസ് ബാസ്റ്റിന്റെ റൂം.ഒരു സിവിൽ പൊലീസ് ഓഫീസർ…

വലിയ താരമാകുന്നതിനു മുൻപ് സണ്ണി ലിയോൺ നിഷാന്ത് സാഗറിന്റെ നായികയായിട്ടുണ്ട് 2008 ൽ

1997 ൽ വിജയ് പി നായർ സംവിധാനം ചെയ്ത ഏഴുനിലപ്പന്തൽ എന്ന ചിത്രത്തിലൂടെ നിഷാന്ത് സാഗർ…

ആദ്യമായി ഭൂമിയിൽ നിന്നും ബഹിരാകാശത്തു എത്തിയ ജീവി, ലൈക എന്ന നായക്കുട്ടി അല്ല

ആദ്യമായി ഭൂമിയിൽ നിന്നും ബഹിരാകാശത്തു എത്തിയ ജീവി ഏതാണ് ? Vidya Vishwambharan ഈ ചോദ്യം…

പക ഇടിവെട്ടി പെയ്യുന്ന “ഇലവീഴാപൂഞ്ചിറ”, (മലയാള സിനിമ 2022 – തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ -ഭാഗം 2)

മലയാള സിനിമ 2022 – തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ (ഭാഗം 2) ഇലവീഴാപൂഞ്ചിറ Santhosh Iriveri Parootty…