“ജയ് ഗണേഷ്” ട്രെയ്‌ലർ

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രമായിരിക്കും ‘ജയ് ഗണേഷ്’ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ഏപ്രിൽ 11 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഗംഭീര റിലീസായി ചിത്രം എത്തും.

ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.
ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത്,വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. എഡിറ്റർ-സംഗീത് പ്രതാപ്.സൗണ്ട് ഡിസൈൻ-തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,പ്രൊഡക്ഷൻ ഡിസൈനർ-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്-വിപിൻ ദാസ്,സ്റ്റിൽസ്- നവീൻ മുരളി,ഡിസൈൻസ്-ആന്റണി സ്റ്റീഫൻ,
അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ എസ്, ഡിഐ-ലിജു പ്രഭാകർ,വിഎഫ്എക്സ്-ഡിടിഎം,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സഫി ആയൂർ, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ,ടെൻ ജി മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

മലയൻ കുഞ്ഞ് -അപനിർമ്മിക്കപ്പെടുന്ന സാമൂഹിക സ്ഥലികൾ

Roopesh R മലയൻ കുഞ്ഞ് -അപനിർമ്മിക്കപ്പെടുന്ന സാമൂഹിക സ്ഥലികൾ 2018 ലും 19 ലും നാം…

ടൈറ്റാനിക് സിനിമയിൽ ജാക്ക് റോസിനെ കയറ്റി കിടത്തുന്ന ആ ഡോർ വൻതുകയ്ക്കു ലേലത്തിൽ പോയി

ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ…

സിനിമാലോകത്തേക്കും ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട്, ‘എല്‍ ജി എം’തീയേറ്ററുകളില്‍ എത്തി

സിനിമാലോകത്തേക്കും ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട്; ഏവരും കാത്തിരിക്കുന്ന ധോണി എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ‘എല്‍ ജി എം’ തീയേറ്ററുകളില്‍…

72 കാരിയെ അവതാറിലെ 14 കാരിയാക്കുന്ന അത്ഭുതം

Abhijith Gopakumar S അവതാർ 2 വെള്ളത്തിൻ്റെ വഴി കണ്ട് അതിലെ നായകൻ്റെ മോൾ ആയി…