കാലില്ലാത്ത നായകൻ, സൂപ്പർ ഹീറോ മൂവി

Viswa Viswa

സിനിമയുടെ പേര്. ഇതെല്ലാം തമ്മിൽ ഉള്ള വൈരുദ്ധ്യം കൊണ്ട് ഉണ്ടായ ആകാംഷയോടെ ആണ് ഈ സിനിമക്ക് വേണ്ടി കാത്തിരുന്നത്. എങ്ങനെ ആണ് വീൽ ചെയറിൽ ഇരിക്കുന്ന ഒരു നായകൻ ഒരു ത്രില്ലർ ജോണറിൽ ഉള്ള കഥ പുൾ ഓഫ്‌ ചെയ്യുന്നത് എന്നത് ഒരു ചോദ്യം ആയിരുന്നു. പ്രതീക്ഷകൾ കാത്തു കൊണ്ട് മികച്ച ഒരു സർവൈവൽ ത്രില്ലർ ആണ് ജയ് ഗണേഷ് എന്ന് പറയാം. ഈ വെക്കേഷൻ കാലത്ത് നിങ്ങൾക്ക് കുട്ടികളെയും കുടുംബത്തെയും കൂട്ടി പോകാവുന്ന ഒരു മനോഹര ചിത്രം.

ആദ്യമേ ഒന്ന് പറയട്ടെ. സിനിമയുടെ പേരിലെ ഗണേശനും ഒറിജിനൽ ഗണേശനും (ഗണപതി) തമ്മിൽ ഒരു ബന്ധവുമില്ല കേട്ടോ. അത്തരം പ്രചാരണം നടത്തുന്നവർ പടം കണ്ടിട്ടില്ല എന്നു ചുരുക്കം. ജന്മനാ കാലുകൾ ഇല്ലാത്ത ഒരാളും കാലുകൾ ഉണ്ടായി പിന്നെ അത് കാൽ നഷ്ടമായ ആളുടെയും മനോവികാരം വളരെ വ്യത്യസ്തമാണ്. കാലുകൾ ഉണ്ടായിരുന്ന ഒരാൾക്ക് പിന്നെ അത് നഷ്ടമാവുമ്പോൾ ഉണ്ടായ ഫ്രസ്‌ട്രേഷൻ, സമൂഹം സഹതാപത്തോടെ നോക്കുമ്പോൾ ഉള്ള ദേഷ്യം, സാധാരണ ഒരു മനുഷ്യന്റെ പോലെ ജീവിതം ആസ്വദിക്കാൻ കഴിയാതെ പോലെ നഷ്ടബോധം എല്ലാം പ്രകടിപ്പിക്കുന്ന ഒരു നായകൻ ആണ് ഉണ്ണി മുകുന്ദൻ, എല്ലാവരെയും പോലെ ഒരാൾ. അല്ലാതെ കൾട്ട് നായകന്റെ ഗോഡ്മാൻ ഇമേജ് കൊണ്ട് നടക്കുന്ന ഒരു ബിൽഡപ്പ് വികലാംഗൻ അല്ല ഉണ്ണി മുകുന്ദൻ ഈ സിനിമയിൽ.

അയാൾ ഈ സിനിമയിൽ കാണിക്കുന്ന അയാളുടെ സ്കിൽസ് എല്ലാം അയാൾക്ക് നാച്ചുറൽ ആയി ഉണ്ടായിരുന്നതല്ല. ജീവിതം നൽകിയ തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു അയാൾ നേടിയെടുത്ത കഴിവുകൾ ആണ് അയാളെ സിനിമയിൽ ഹീറോ ആക്കി മാറ്റുന്നത്. ആ കഴിവുകൾ തന്നെയാണ് സിനിമയിൽ വഴിത്തിരിവ് ആവുന്നത്. തികച്ചും ലോജിക്കൽ ആയി തന്നെ ഇക്കാര്യം സിനിമ convey ചെയ്യുന്നുമുണ്ട്. സിനിമയിൽ നായകൻ ആയത് കൊണ്ട് “നായകൻ” ആയ ആളല്ല ജയ് ഗണേഷ് സിനിമയിലെ ഉണ്ണി മുകുന്ദൻ. അയാൾ തോൽവികൾ ഏറ്റു വാങ്ങി വാങ്ങി വിധിയോട് പൊരുതി ജയിക്കാൻ ശീലിച്ച നായകൻ ആണ്. അത് കൊണ്ട് അതിന് വീര്യം കൂടും.

സിനിമയിൽ സുപ്രധാനമായ കേസ് കൈകാര്യം ചെയ്യുന്ന പോലീസിനോട് ഇടക്കൊക്കെ നമുക്ക് സഹതാപം തോന്നുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല. പക്ഷെ നമ്മുടെ പോലീസ് ആയത് കൊണ്ട് അത് കഥയിൽ വന്ന നെഗറ്റീവ് ആയി കണക്കാക്കാനും തോന്നുന്നില്ല.

ഉണ്ണിയുടെ അച്ഛന്റെ റോളിൽ അശോകൻ മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്. സിനിമയിൽ എടുത്ത് പറയേണ്ട പ്രകടനം ഉണ്ണിയുടെ കൂട്ടുകാരൻ ആയി അഭിനയിച്ച ആ കൊച്ചു മിടുക്കന്റെ ആണ്. ഇന്റർവെല്ലിന് ശേഷം എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ആയി മാറുന്ന സിനിമയിൽ, വളരെ സ്വഭാവികമായി തോന്നുന്ന രീതിയിൽ ആണ് ഏറ്റവും കൃട്ടിക്കൽ ആയ ക്ലൈമാക്സ്‌ രംഗങ്ങൾ ആ കുട്ടി തന്മയത്തത്തോടെ അഭിനയിച്ചത്. അത് പോലെ തന്നെ കയ്യടി അർഹിക്കുന്ന പ്രകടനം ആണ് തമിഴ് നടൻ രവീന്ദ്ര വിജയ് കാഴ്ച വച്ചത്. ജീവിതത്തിൽ താളം തെറ്റുന്ന വേളയിൽ ഉള്ളിൽ ഉറങ്ങി കിടന്ന ഒരു സൈക്കോപാത് സാവധാനം പുറത്തേക്ക് വരുന്നത് എല്ലാം അദ്ദേഹം ഭംഗിയായി അവതരിപ്പിച്ച് കയ്യടി നേടി.

സംവിധായകൻ രഞ്ജിത് ശങ്കർ പറയുന്ന ആദ്യത്തെ ത്രില്ലർ അല്ല ഈ സിനിമ. പക്ഷെ ഈ സിനിമ അതിന്റെ കഥയും കഥാപത്രങ്ങളും കൊണ്ട് തന്നെ വ്യത്യസ്ത പുലർത്തുന്നു. അത് കൊണ്ട് തന്നെ സിനിമയുടെ കഥയാണ് സിനിമയിലേക്ക് പ്രേക്ഷകനെ ചേർത്ത് നിർത്തുന്നത്. കുടുംബത്തോടൊപ്പം നിങ്ങൾ എല്ലാവരും ജയ് ഗണേഷ് കാണുകയും നാളെ തന്നെ അഭിപ്രായം പങ്ക് വക്കുകയും ചെയ്താൽ നന്നായിരിക്കും. സിനിമ നിങ്ങൾക്ക് ഇഷ്ടമാവുകയോ ഇഷ്ടമാവാതിരിക്കുകയോ ചെയ്യട്ടെ. പക്ഷെ സിനിമ കണ്ട് അത് സത്യസന്ധമായി വിലയിരുത്തണം എന്നാണ് അപേക്ഷ ഉള്ളത്.

(സിനിമ കാണാതെ നെഗറ്റീവ് റിവ്യൂ എഴുതാൻ കൊട്ടേഷൻ എടുത്തവർ പറയുന്ന നുണക്കഥകൾക്ക് പുല്ലു വില കൊടുത്തേക്കുക. പല റിവ്യൂവും വായിച്ച് തുടങ്ങുമ്പോൾ തന്നെ മനസ്സിലാവും ഈ സിനിമ അയാൾ കണ്ടിട്ടേ ഇല്ല എന്നു. വാരാന്ത്യം ശനിയും ഞായറും ഇത്തരം കൃമികീടങ്ങളെ ഇറക്കിയാൽ ജനം ഒന്ന് പിന്തിരിഞ്ഞാൽ അടുത്ത ആഴ്ച പടത്തിന് ക്ഷീണം ആവുമെന്നാണ് ഇക്കൂട്ടർ കരുതുന്നത് എങ്കിൽ അവർക്ക് മലയാള സിനിമയെ സ്നേഹിക്കുന്നവരെ ശരിക്ക് അറിയില്ല എന്നെ കരുതനാവൂ. )

You May Also Like

പലരും തിരിച്ചുവരുന്നു , പക്ഷെ ലാൽജോസിന്റെ തിരിച്ചുവരവിനുള്ള പ്രശ്നമെന്താണ് ?

Unni Krishnan ജോഷിയുടെയും ഷാജി കൈലാസിന്റെയും തിരിച്ചു വരവുകൾ കണ്ടപ്പോൾ ആത്മാർത്ഥമായി ആഗ്രഹിച്ച ഒരു കംബാക്…

ഒരു സിനിമാ പ്രേമി ഒരിക്കലും നഷ്ടപെടുത്തരുതാത്ത സിനിമയാണ് ‘പെർഫ്യൂം;ദി സ്റ്റോറി ഓഫ് ഏ മർഡറർ’

പെർഫ്യൂം; ദി സ്റ്റോറി ഓഫ് ഏ മർഡറർ (2006, spanish, English ഡ്രാമ /ത്രില്ലർ )…

ദുബായിൽ ഉല്ലാസബോട്ടിൽ ഹോട്ട് ലുക്കിൽ രാത്രി കാഴ്ച ആസ്വദിച്ച് സാനിയ ഇയ്യപ്പൻ

അനുദിനം ഫോട്ടോ ഷോട്ടുകളിലൂടെ ശ്രദ്ധ നേടുന്ന താരമാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ…

ചിരിപ്പിക്കാന്‍ എളുപ്പവഴി കണ്ടെത്തിയ ലോക കോമിക്സിന്റെ കുലപതിയുടെ ഓർമദിനം

ഇന്ന് ലോക കോമിക്സിന്റെ കുലപതി വാള്‍ട്ട് ഡിസ്നിയുടെ ഓർമദിനം… Muhammed Sageer Pandarathil ചിരിപ്പിക്കാന്‍ എളുപ്പവഴി…