Connect with us

നല്ലൊരു ഷോർട് ഫിലിമിനോ ടെലി ഫിലിമിനോ ഒക്കെയുള്ള ഒരു സബ്ജെക്ടിനെ സിനിമയുടെ ചട്ടക്കൂട്ടിലേക്കു വലിച്ചു നീട്ടിയിരിക്കുന്നു

ബോബി സഞ്ജയ് മലയാളത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച കഥാകൃത്തുക്കളിൽ പെട്ടവർ ആണെന്നതിൽ ഒരു സംശയവും ഇല്ല. എന്നാൽ ചെറു തീമുകളിൽ നിന്നും നാല് പാടും വലിച്ചു

 69 total views

Published

on

Jai Peter

ബോബി സഞ്ജയ് മലയാളത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച കഥാകൃത്തുക്കളിൽ പെട്ടവർ ആണെന്നതിൽ ഒരു സംശയവും ഇല്ല. എന്നാൽ ചെറു തീമുകളിൽ നിന്നും നാല് പാടും വലിച്ചു നീട്ടി കൃത്രിമമായി സൃഷ്ടിക്കുന്ന കഥകൾ പലപ്പോഴും അവരുടെ പരിമിതിയായി തോന്നാറുണ്ട് .മുബൈ പോലീസിനു ശേഷമുള്ള അവരുടെ സിനിമകൾ സൂക്ഷിച്ചു നോക്കിയാൽ ആഴങ്ങളിലേക്ക് ഇറങ്ങാതെ ഉപരിപ്ലവമായി കഥപറയുന്നത് സിനിമയുടെ സ്വാഭാവികതയെയും അത് മൂലം പ്രേക്ഷകരുടെ ആസ്വാദനത്തെയും ബാധിക്കുന്നു എന്ന് കാണാം. അതിനു മറ്റൊരു ഉദാഹരണമാണ് “കാണെക്കാണെ”. നല്ലൊരു ഷോർട് ഫിലിമിനോ ടെലി ഫിലിമിനോ ഒക്കെയുള്ള ഒരു സബ്ജെക്ടിനെ സിനിമയുടെ ചട്ടക്കൂട്ടിലേക്കു വലിച്ചു നീട്ടിയിരിക്കുന്നു. സംവിധായകൻ ഉയരെയിൽ നിന്നും അൽപ്പം കൂടി മെച്ചപ്പെട്ടിരിക്കുന്നു. ഒരിടത്തും വലുതായി ബോറടിച്ചില്ല എന്നത് ഈ സിനിമയുടെ ഒരു പോസിറ്റിവ് ആയി കണക്കു കൂട്ടാം. എന്നാൽ സിനിമ തീരാൻ 10 മിനിറ്റ് പോലും ഇല്ലാത്ത സമയത് ഒരു പാട്ടൊക്കെ തള്ളി കയറ്റിയത് അൽപ്പം കടന്ന കൈ ആയി പോയി എന്നത് പറയാതെയും വയ്യ.

മലയാള സിനിമ രക്ഷപെട്ടു എന്നൊക്കെ പോസ്റ്റ് മോഡേൺ ഫേസ്ബുക്ക് ചിന്തകർ ആശ്വസിക്കുന്ന ഈ കാലത്ത് സിനിമയുടെ പരിസരം ചുരുങ്ങി ചുരുങ്ങി രണ്ടോ മൂന്നോ കഥാപാത്രങ്ങളിലേക്ക് എത്തിയിട്ടുണ്ട് എന്നത് വിചിത്രം തന്നെ. തിരക്കുള്ള റോഡിൽ ഒരു സ്പ്ലിഫ്‌ വലിക്കാതെ ഷൂട്ട് ചെയ്യാൻ ആത്മവിശ്വാസമില്ലാത്ത യുവ സംവിധായകരും സുഹൃത് ബന്ധങ്ങളുടെ നാല് ചുവരിനുള്ളിൽ നിന്ന് പുറത്തിറങ്ങിയാൽ മുട്ടിടിക്കുന്ന നവ സൂപ്പർ സ്റ്റാറുമൊക്കെ ഭരിക്കുന്ന ഈ പുതുയുഗ സിനിമകൾ ഒറ്റമുറിക്കു പുറത്തേക്ക് ഇറങ്ങിയാൽ തന്നെ അത് അത്ഭുതം എന്ന് പറയേണ്ടി വരും.

ടോവിനോയെ സംബന്ധിച്ചു പൂ പറി ക്കുന്നതു പോലെയുള്ള വേഷം, സുരാജിനാണെങ്കിലോ മലകയറുന്നതുപോലെയും. സൂരാജ് തന്നാൽ കഴിയുന്നപോലെയൊക്കെ ഭംഗിയാക്കി. എന്നാൽ കഥാപാത്രത്തിന്റെ പല ലേയറുകളൊക്കെ മനസ്സിലാക്കി പ്രകടനം നടത്താൻ സുരാജിന് ഇനിയും ഒരുപാട് കാലം മുൻപോട്ട് പോകാനുണ്ട് . സ്റ്റേജ് ഷോകളിൽ മമ്മൂക്കയും ലാലേട്ടനുമൊക്കെ വന്നു നിൽക്കുമ്പോൾ സുരാജ് ഇപ്പോഴും അവരെ ആരാധനയോടെ നോക്കി നിൽക്കുന്നത് കാണാം. അതിനു കാരണം മറ്റൊന്നുമല്ല . ഇതൊക്കെ ഇവർക്ക് ഇത്ര നിസ്സാരമായി ചെയ്യാൻ എങ്ങിനെ സാധിക്കുന്നു എന്ന ആശ്ചര്യം തന്നെ. ഒറ്റ സീനിൽ മഴവില്ല് പോലെ ഏഴു നിറങ്ങളും മാറി മറയുന്ന ആ മുഖങ്ങളുമായി സിനിമ തുടങ്ങുമ്പോൾ മുതൽ ഒരേ ഭാവത്തിൽ പിടിച്ചിരിക്കുന്ന സുരാജിന്റെ മുഖമൊക്കെ താരതമ്യം ചെയ്യുന്നത് തന്നെ മഹാ പാതകമാണ്.

ഒരു കാലത്ത് കൊച്ചിക്കാരുടെ കണ്ണിലുണ്ണിയായിരുന്ന ഐഷു എന്ന ഐശ്വര്യ ലക്ഷ്മിയാണ് ഈ സിനിമയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത്. എന്നാൽ WCC യെ അപമാനിക്കുക എന്ന അക്ഷന്തവ്യമായ തെറ്റ് ചെയ്തതോടെ ഫോർട്ട് കൊച്ചി ഗ്യാങ്ങിന്റെ കണ്ണിൽ കരടായ ഇവരാണ് ഈ സിനിമയിലെ നായിക എന്നത് പോലും പ്രമുഖ വാലാട്ടി ഗ്രൂപൂകൾ പരാമർശിക്കുന്നില്ല ഇല്ല എന്നതിൽ അതിശയം ഇല്ല .
അതുപോലെ എടുത്ത് പറയേണ്ട ഒരു വേഷമാണ് ശ്രുതി രാമചന്ദ്രൻ ചെയ്തിരിക്കുന്നത്. അൽപ്പ നേരമേ ഉള്ളൂ എങ്കിലും ഭംഗിയായി ചെയ്തിരിക്കുന്നു.

സീരിയസ് നടൻ എന്ന നിലയിൽ ഡിമാൻഡ് അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന സുരാജിന്റെ അഭിനയത്തിലെ പരിമിതികൾ മനസിലാക്കാനാണ് ഈ സിനിമ കൂടുതൽ ഉപകരിച്ചത്. വര്ഷങ്ങളോളം നമ്മളെ രസിപ്പിച്ച ഈ കലാകാരന്റെ പല ശരീര ചലനങ്ങളും കോമഡിയുമായി ബന്ധപ്പെട്ടു മനസ്സിൽ പതിഞ്ഞു പോയതുകൊണ്ടാവണം സീരിയസ് ഭാവങ്ങൾ മാത്രം മുഖത്ത് കാട്ടിയപ്പോഴും സുരാജിന്റെ ശരീരം എതിർ ദിശയിൽ സഞ്ചരിച്ചു മനസ്സിൽ ചിരി ഉണർത്തുന്നത്. ആക്സിഡന്റിൽ പെട്ടു രൂപമാറ്റം സംഭവിച്ച അദേഹത്തിന്റെ കൈ കോമഡി രംഗങ്ങൾ അഭിനയിക്കാൻ ഒത്തിരി സഹായിച്ചിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ ഇന്ന് ഒരു സീരിയസ് വേഷം ചെയ്യുമ്പോഴും അതേ വെട്ടി തിരിയലുകളും പെട്ടന്നുള്ള ശരീരത്തിന്റെ ചലനങ്ങളും ചിരിപ്പിച്ചാൽ അത് കാണികളുടെ പരിമിതി തന്നെയാണ്.

 70 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement