ജയിൽ ചാടിയ പെൺതടവുകാർ എന്ന നിലയിൽ മാധ്യമങ്ങളും സോഷ്യൽമീഡിയയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷിച്ച സന്ധ്യയും ശിൽപയും മഹാഅപരാധികൾ അല്ല. ഇവരേക്കാൾ വലിയ കുറ്റവാളികൾ നാട്ടിൽ വിലസുമ്പോൾ ചെറിയ ചെറിയ കുറ്റങ്ങൾ ചെയ്യുന്നവരെ എന്തിനാണ് വിചാരണ ചെയുന്നത്. കോടതി ശിക്ഷിച്ചവർ ജയിൽ ചാടിയെങ്കിൽ അത് ജയിലധികൃതരും പോലീസും നോക്കിക്കൊള്ളും. സമൂഹത്തിന്റെ ക്രൂരമായാ പരിഹാസം എന്തിനാണ്. ഇക്കാര്യത്തിൽ ഇന്ന് കണ്ട ശ്രദ്ധേയമായ ഒരു പോസ്റ്റ് ഷെയർ ചെയുന്നു. ചുവടെ വായിക്കാം .
‘വ്യഭിചാരം ചെയ്തു ജീവിച്ചില്ല അതാണ് പ്രധാന കുറ്റം. ഒരാൾ നാലു ഗ്രാമിന്റെ സ്വർണം മോഷ്ടിച്ച് ഒരാൾ മുക്ക് പണ്ടം പണയം വച്ച്. 6 വര്ഷം വരെ ശിക്ഷ കിട്ടാൻ സാധ്യതയുണ്ട്. പക്ഷെ മറ്റുള്ളവരെ പോലെ ജീവിക്കണം എന്ന ആഗ്രഹത്തിന് മുൻപിൽ ആറു വർഷത്തെ തടവ് വേണ്ടെന്നു തീരുമാനിച്ചു. പീറ പോലീസിന്റെ അത്ര ബുദ്ധിയില്ലാത്ത കൊണ്ടും നിയമം കർശനമായി പാലിക്കുന്ന ഒരു ആട്ടോ റിക്ഷ ഡ്രൈവറുടെ സഹായം കൊണ്ടും വീണ്ടും പിടിക്കപ്പെട്ടു. കോടികൾ തട്ടിയ ആലഞ്ചേരിയും, ക്രൂര ബലാത്സംഗം ചെയ്ത ഫ്രാങ്കോയും പറന്നു നടക്കുന്ന കേരളത്തിൽ രണ്ടു യുവതികൾ ജീവിക്കാനായി ചരിത്രം സൃഷ്ടിച്ചു. അത് നവോദ്ധാനം, വനിതാമതിൽ ചാട്ടം എന്നൊക്കെ പറഞ്ഞു കൊട്ടിഘോഷിക്കാൻ സാച്ചര കൂടിയ മലയാളികളും. ഇവരുടെ മുഖഭാവത്തിൽ നിന്നറിയാം അവരുടെ പഴ്ച്ചാത്തലം. അവരെ ആദ്യമായി ജയിലിലെത്തിച്ചത്, പരാജയപ്പെട്ട സർക്കാർ സംവിധാനങ്ങളും കേരളത്തിലെ നാമോരുരുത്തരും തന്നെ. കൂടുതൽ ഡെക്കറേഷൻ വേണ്ട!’