നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിലെ ‘രത്തമാരെ’ എന്ന ലിറിക് വീഡിയോ പുറത്തിറങ്ങി. ആദ്യത്തെ ഗാനങ്ങൾ സോഷ്യൽ മീഡിയ അടക്കി ഭരിച്ചു. ആദ്യ ഗാനം ‘കാവാലാ’ ഇൻസ്റ്റാഗ്രാം റീൽസിൽ തകർത്തെങ്കിൽ രണ്ടാം ഗാനം ‘ഹുക്കും’ രജനി ആരാധകർക്ക് അടിപൊളി ട്രീറ്റ് തന്നെയായിരുന്നു. അതുപോലെ മൂന്നാം ഗാനം ജൂജൂബിയും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോളിറങ്ങിയ രത്തമാരെ എന്ന ഗാനം കുടുംബബന്ധത്തിന്റെ മനോഹര ചിത്രങ്ങളാണ് കാട്ടിത്തരുന്നത്. രജനിയുടെ ഭാര്യാകഥാപാത്രമായി രമ്യകൃഷ്ണനും ഗാനത്തിലുണ്ട്. അനിരുദ്ധ് തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഘ്‌നേഷ് ശിവന്റേതാണ് വരികൾ. വിശാൽ മിശ്രയുടെ ആലാപനം.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളിൽ എത്തുന്നത്. ആദ്യമായി മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജനിയുടെ 169ആം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.

കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.

തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഇൻഡിപെൻഡൻസ് ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പി ആർ ഒ – ശബരി

Leave a Reply
You May Also Like

ഇക്കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യരുത്

ഒരു ആക്രമണത്തിന് ഇരയായിട്ടുള്ള ഇര, അവര് നുണ പറയുകയാണെന്നും ഇരയെന്ന് ഭാവിക്കുകയാണെന്നും അതിന് വേണ്ടി പണം…

അച്ഛനോട് പറഞ്ഞശേഷമാണ് ആദ്യത്തെ തവണ കുടിക്കാൻ പോയതെന്ന് പ്രിയ വാര്യർ

2019-ൽ ഇറങ്ങിയ ‘ഒരു അഡാർ ലൗ’ വിലെ ഉസ്താദ് പി.എം.എ. ജബ്ബാർ രചിച്ച മാണിക്യമലരായ പൂവി…

പിടിവാശിക്കാരനായ പവിത്രന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്ന് വരുന്ന ഒരാൾ അയാളുടെ ജീവിതം മാറ്റി മറിക്കുന്നു (ഇന്നത്തെ സിനിമാ വാർത്തകൾ )

വിനീത് കുമാർ സംവിധാനം ചെയ്യുന്ന “പവി കെയർ ടേക്കർ” എന്ന ചിത്രത്തിൽ പവിത്രനായി ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു

“ഇവരുടെ പ്രശ്നം ചുംബനമല്ല. ഒരു സ്ത്രീ ചുംബിക്കുന്നതാണ് ഇവരുടെ പ്രശ്നം”

അജയ് വി.എസ് കാലാകാലങ്ങളായി സമൂഹത്തിന്റെ എല്ലാവിധ സദാചാര ഓഡിറ്റിങ്ങുകൾക്കും വിധേയരാകേണ്ടി വരുന്നത് സ്ത്രീകൾക്കാണ്. അതിൽ ഇന്ന…