മൈര് എന്നും കുണ്ടി എന്നും പറയുന്ന പുരുഷന്മാർ ഈ രീതിയിൽ അക്രമം നേരിടുന്നുണ്ടോ?

314

Jain Kumar

‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ടിക് ടോക് ഐഡിയിൽ വരുന്ന പെണ്ണ് എൻ്റെ ആരും അല്ല. ഉള്ളത് പറഞ്ഞാൽ അവളുടെ ഒരു വീഡിയോ പോലും കണ്ടിട്ടില്ല. എന്നിട്ടും അവളെ ഇപ്പോൾ അറിയാം. എങ്ങനെ എന്നല്ലേ?ഫേസ്ബുക്കിൽ അവളെ സപ്പോർട്ട് ചെയ്ത് 3 – 4 പോസ്റ്റുകൾ കാണുന്നു. കമൻ്റുകൾ നോക്കുമ്പോൾ പക്ഷേ ഒരു വ്യക്തിയെ അപഹസിച്ചും, ചീത്ത പറഞ്ഞും, മോശം പ്രയോഗങ്ങൾ ഉപയോഗിച്ചും അക്രമിക്കുകയാണ്. ഈ അക്രമം cyber lynching ആണ്.അവൾ ചെയ്ത കുറ്റം: മൈര്, എന്നോ കുണ്ടി എന്നോ പറഞ്ഞു അത്രേ .

മൈര് എന്നും കുണ്ടി എന്നും പറയുന്ന എല്ലാവരും ഈ രീതിയിൽ അക്രമം നേരിടുന്നുണ്ടോ? ഇല്ലല്ലോ? അപ്പോ പിന്നെ ഹെലൻ ഓഫ് സ്പാർട്ട എന്ന ടിക് ടോക് ഐഡിയിൽ ഉള്ളവൾക്ക് മാത്രം എന്താണ് പ്രത്യേകത?മൈര് എന്നും കുണ്ടി എന്നും പറഞ്ഞ നൂറ് പേരെ ഒഴിവാക്കി ഒരു പെണ്ണിനെതിരേ മാത്രം തിരിയാൻ കാരണം അവൾ അല്ല, ഈ അക്രമം നടത്തുന്നവർ തന്നെയാണ്.
ഹെലൻ, ശ്രീലക്ഷ്മി അറയ്ക്കൽ, ജസ്ല മാടശേരി, ബിന്ദു അമ്മിണി, രഹന ഫാത്തിമ, ഹനാൻ, തുടങ്ങി സൈബർ അക്രമങ്ങൾ നേരിടുന്ന പെണ്ണുങ്ങൾ ഒരു പാട്ടുണ്ട്. ഇവർ ഉപയോഗിക്കുന്ന അതേ വാക്കുകൾ ഉപയോഗിക്കുന്ന ആണുങ്ങൾ ഒരിക്കലും ഇത്തരത്തിൽ ഒരു അക്രമം നേരിടേണ്ടി വരുന്നില്ല. ഇവരെപ്പോലെ കാര്യങ്ങൾ പറയുന്ന ഒരു പുരുഷനും ഈ അക്രമം നേരിടേണ്ടി വരുന്നില്ല.
അതിൻ്റെ അർത്ഥം സിമ്പിൾ ആണ്… പെണ്ണ് ആയത് കൊണ്ട് മാത്രം ആണ് ഇവർക്കെതിരേ തെറി വിളി കൊണ്ട് ഇറങ്ങുന്നത്.
എന്ന് വച്ച് ആണുങ്ങൾ മാത്രമല്ലല്ലോ പെണ്ണുങ്ങളും തെറി വിളിക്കുന്നില്ലേ, എന്ന് ചോദിച്ച് വരുന്നവരോട് … സ്ത്രീകൾ സ്ത്രീവിരുദ്ധമായ അക്രമം നടത്തിയാൽ അതും സ്ത്രീവിരുദ്ധ അതിക്രമം തന്നെയാണ്.

 • ഒരു പെണ്ണിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നപ്പോൾ രോഷം പൊട്ടി ഒഴുകി
 • പെണ്ണിനെ റേപ്പ് ചെയ്ത് കൊന്നപ്പോൾ രോഷം പൊട്ടി ഒഴുകി
 • പെണ്ണിനെതിരേ ആസിഡ് അക്രമണം കണ്ടപ്പോൾ രോഷം പൊട്ടി ഒഴുകി
  എന്നാൽ
 • പെണ്ണിനെ പെട്രോൾ ഒഴിച്ച് കൊന്നപ്പോൾ കൊന്നവനെ ന്യായീകരിച്ചതും ഇതേ കൂട്ടരാണ്.
 • സ്വന്തം മകളെ വെട്ടി കൊന്നപ്പോൾ അവൾ ചാവേണ്ടവൾ തന്നെ എന്ന് പറഞ്ഞതും ഇതേ കൂട്ടരാണ്. .
  അതേ കൂട്ടരാണ് ഇപ്പോൾ ഹെലന് നേരെ ഹീനമായ സൈബർ അക്രമങ്ങൾ അഴിച്ച് വിടുന്നത്.
  പെണ്ണായാൽ അടക്കവും ഒതുക്കവും വേണം, ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ കേൾക്കും എന്ന് പറയുന്നവർ അക്രമികളെപ്പോലെ അപകടകാരികൾ ആണ്.
  ഏത് കുറ്റകൃത്യവും അവസാന സ്റ്റേജ് കഴിയുമ്പോൾ ആണ് നമ്മൾ അറിയുന്നത്.
  റേപ്പ്, ആസിഡ് അക്രമം, കൊലപാതകം
  എന്നിവ നടക്കുന്നതിന് മുമ്പേ അത് ചെയ്യാൻ പല തവണ ആലോചിച്ചിട്ടുണ്ടാകും
  അതിന് മുമ്പേ അങ്ങനെ ചെയ്യുന്നത് നോർമൽ ആണെന്ന ചിന്ത ചുറ്റുപാടും ഉള്ളവരുടെ പ്രതികരണങ്ങളിൽ നിന്ന് കിട്ടിയിട്ടുണ്ടാകും (സൈബർ അക്രമകാരികൾ ഇപ്പോൾ ഏറ്റവുമധികം ചെയ്യുന്ന സഹായം).
  തെറി വിളിക്കുന്ന സൈബർ തെമ്മാടികൾ പറയുന്ന ന്യായം ആണ് അവർ വിമർശിക്കുക മാത്രമാണ് എന്ന്.
  വിമർശനം എന്നാൽ ഒരാളുടെ പ്രോഡക്റ്റിനെക്കുറിച്ച് (വീഡിയോ, പ്രസംഗം, എഴുത്ത്, etc) അഭിപ്രായം പറയുന്നതാണ്. പ്രോഡക്റ്റ് ഉണ്ടാക്കിയ ആളെ ചീത്ത പറയുമ്പോൾ അത് വിമർശനം അല്ല വ്യക്തിപരമായ അക്രമം ആണ്.
  അവളുടെ വീഡിയോ ഇഷ്ടമല്ല – ന്യായമായും ആർക്കും പറയാവുന്ന കാര്യമാണ്.
  അവൾ വീഡിയോയിൽ ഇങ്ങനെ പറയരുതായിരുന്നു – ന്യായമായ വിമർശനം ആണ്.
  അവൾ അഹങ്കാരിയാണ് – ഇത് വിമർശനം അല്ല, personal attack ആണ്.
  പെണ്ണായാൽ അടക്കവും ഒതുക്കവും വേണം – ഇത് സ്ത്രീവിരുദ്ധത ആണ്. പെണ്ണ് ആയത് കൊണ്ട് പ്രത്യേകത ഒന്നും വരുന്നില്ല.
  അവൾ പോക്ക് കേസ് ആണ് – സ്ത്രീവിരുദ്ധമായ അക്രമം ആണ്.
  അവൾക്ക് ഓരോ വിശേഷണങ്ങൾ കൊടുക്കുന്നത് – അക്രമം ആണ്.
  വ്യക്തമായോ? അവളെ പറയുന്നത് അക്രമവും, അവളുടെ വീഡിയോയെ പറ്റി മാത്രം പറയുന്നത് വിമർശനവും ആണ്
  ….
  ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം ഇതാണോ?
  യുക്തിവാദി അഡ്മിൻസിന് ഇവളെ സപ്പോർട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്?
  ഇതൊക്കെയാണോ ഇപ്പോൾ യുക്തിവാദി ഗ്രൂപ്പിൽ ചർച്ച എന്നൊക്കെ പറയുന്നവരോട്.സമൂഹം എല്ലാ വിധത്തിലും ഓരോ ദിവസവും മെച്ചമാകണം എന്ന ചിന്തയാണ് എനിക്കുള്ളത്. യുക്തിവാദി അഡ്മിൻസ് എല്ലാവരും ഇതേ ചിന്ത ഉള്ളവർ ആണ്.സ്ത്രീകൾക്കെതിരേ ഉള്ള തെറിവിളി, വ്യക്തി ആക്ഷേപം, സൈബർ അക്രമം എന്നിവ സമൂഹത്തിലെ പുഴുത്ത് നാറുന്ന മാലിന്യം ആണ്. ഈ മാലിന്യം സമൂഹത്തിൽ നിന്ന് ഇല്ലാതാക്കേണ്ടത് ആവശ്യമാണ്.അവൾക്ക് അവളുടെ വഴി, അവളുടെ താല്പര്യങ്ങൾ. അവൾക്ക് നേരെ സൈബർ അക്രമം നടത്തി സ്ത്രീകൾക്കെതിരേ ഉള്ള വയലൻസ് നോർമലൈസ് ചെയ്യാൻ ആർക്കും അവകാശം ഇല്ല. മഹത്തായ ഈ ജനാധിപത്യ മൂല്യം യുക്തിവാദി ഗ്രൂപ്പ് ഉയർത്തിപ്പിടിക്കുന്നു.
Advertisements