Rita

കണ്ണെത്താത്ത ദൂരം നീണ്ടുകിടക്കുന്ന മണൽപരപ്പുകളും ഒട്ടകത്തിന്റെ പുറത്തിരുന്ന് സൂര്യാസ്തമയവും കാണണമെങ്കിൽ അങ്ങോട്ട് പോയാൽ മതി. രാജസ്ഥാനെക്കു റിച്ചുള്ള പരസ്യത്തിലാണ്  ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളത് . അതുകൊണ്ടു തന്നെ അതിന്റേതായ ഒരാവേശം മനസ്സിലുണ്ടായിരുന്നു.രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ലയാണിത്.

Image result for jaisalmerഅങ്ങോട്ട് അടുക്കുതോറും ചുറ്റുമുള്ള കാഴ്ചകളിൽ നിന്നുള്ള ‘പച്ചപ്പ്’  അപ്രത്യക്ഷമായി കൊണ്ടിരുന്നു. വിജനമായ സ്ഥലം. ചിലയിടങ്ങളിൽ ഒട്ടകങ്ങൾ വലിയ മരത്തിൽ നിന്നും ഇലകൾ തിന്നുന്നത് കാണാം. സിറ്റിയോട് അടുക്കാറായപ്പോൾ ‘സാൻഡ് സ്റ്റോൺ’ എന്ന പ്രത്യേകതരം കല്ലുകൾ കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ കാണാം.സ്വർണ്ണ നിറമാണുള്ളത്. ‘ഗോൾഡൻ സിറ്റി’ എന്ന പേരിലും  ഈ നഗരം അറിയപ്പെടാറുണ്ട്.

Image result for jaisalmer‘സാൻഡ് സ്റ്റോൺ കൊണ്ട് നിർമ്മിച്ച ‘ഗോൾഡൻ ഫോർട്ടാണ് ഇവിടത്തെ പ്രധാന ലാൻഡ്മാർക്.കൊട്ടാരത്തിലെ പണ്ടുകാലത്തെ അന്തേവാസികളുടെ പിന്മുറക്കാർ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.കോട്ടയുടെ പ്രധാന കവാടം കടന്ന് ചെല്ലുമ്പോൾ, ചെറിയ വഴിയായതു കൊണ്ട് നടന്നു കേറണം. ഇരുവശങ്ങളിലുമുള്ള ചെറിയ കടകൾ ഒരാശ്വാസം. നമ്മുടേതായ രീതിയിലുള്ള ഷോപ്പിംഗ് -യും വിലപേശലുമായിട്ട് മുന്നേറാം.പൊതുവെ വിദേശികളെ പ്രതീക്ഷിച്ചിരിക്കുന്ന കടക്കാർക്ക് നമ്മുടെ വിലപേശലിനോട് അനുകൂലിക്കാൻ വിമുഖതയുണ്ടെങ്കിലും ചില കാര്യങ്ങളിൽ  നമ്മുക്ക് നമ്മളാവാതെ വയ്യല്ലോ ? കൊട്ടാരത്തിൽ നമ്മളെ ആകർഷിക്കുന്നത് അവിടത്തെ കൊത്തുപണികളാണ്. ഒരു പക്ഷെ ഇന്നത്തെ കാലത്തു പ്പോലും ഇത്രയും പരിപൂർണ്ണതയോടെ ചെയ്യാൻ സാധിക്കുമോ എന്ന് സംശയമാണ്.കോട്ടമതിലിന് മുകളിൽ നിന്ന് കേറി നിന്ന് നോക്കിയാൽ ആ സിറ്റി മുഴുവൻ കാണാം.

Related imageഅവിടെയടുത്തുള്ള ‘RTDC’ യിൽ നിന്നാണ് ഉച്ചക്കുള്ള ഭക്ഷണം കഴിച്ചത്. ഒടിഞ്ഞ കസേരകളും നിറം മങ്ങിയ മേശവിരികളും ‘ഉo എന്തു വേണം ‘ എന്ന മട്ടിലുള്ള ജീവനക്കാരും  അതിപ്പോൾ അങ്ങ് ജൈസൽമീർ -ആണെങ്കിലും ഒരു സർക്കാർ സ്ഥാപനത്തിന്റെ എല്ലാവിധ ‘മട്ടും ഭാവത്തിലും’ യാതൊരു വ്യത്യാസമില്ല. കുറ്റം പറയരുതല്ലോ ഭക്ഷണത്തിന്റെ ബിൽ വന്നപ്പോഴും അതിന്റെ പ്രതിഫലനം കാണാം. വളരെ വിലക്കുറവ്. അവിടെത്തന്നെ താമസിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ട്.

വൈകുന്നേരം നാലു മണിയോടെ  ഒട്ടക സഫാരിക്കായി ഞങ്ങളും ഒട്ടകവും റെഡി. ഒട്ടകത്തിന്റെ പുറത്തേക്ക്  വല്ല വിധവും കേറി പറ്റി.

‘പുറകിലോട്ട് ചാരി ഇരുന്നേക്ക് അല്ലെങ്കിൽ ഒട്ടകം എണീക്കുന്നതോടെ നിങ്ങൾ താഴെ വീഴും” നിർദ്ദേശകന്റെ നിർദ്ദേശം.

Image result for jaisalmerചാരാനായിട്ട് ഒന്നുമില്ലാതെ എങ്ങനെ ചാരി ഇരിക്കും, വലിയൊരു ചലഞ്ച് ആയിട്ട് തോന്നി.ഏതോ ‘അമ്മ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ ചെന്ന് പെട്ടത് പോലെ.അടുത്തുള്ള   ‘സാം സാൻഡ് ഡ്യൂൺ ‘ ലോട്ടാണ് യാത്ര.ചിലപ്പോൾ ചെരിവുള്ള മണലാരണ്യത്തിൽ കൂടിയാണ് യാത്ര.നിർദ്ദേശകൻ കൂടെയുണ്ടല്ലോ എന്ന ധൈര്യം മാത്രം. സൂര്യാസ്തമനം കാണാനായി ഞങ്ങളെ ആ മണലാരണ്യങ്ങളവിടെയിറക്കി.ഒട്ടകത്തിൽ നിന്ന് താഴെ ഇറങ്ങുന്നത്  അടുത്ത ചലഞ്ച്.

ഞങ്ങളെപ്പോലെ സൂര്യാസ്തമയം കാണാനായിട്ട് ഒരുപാട് പേർ അവിടെയുണ്ടായിരുന്നു.അവരുടെയിടയിൽ പാട്ടും ഡാൻസുമൊക്കെയായിട്ട്, ആറോ -ഏഴോ വയസ്സ് വരുന്ന  പെൺകുട്ടിയും പാട്ട് പാടാനായിട്ട് അവളുടെ ചേട്ടനും വയലിൻ പോലത്തെ ലോക്കൽ ഉപകരണം വായിക്കാനായിട്ട് അവരുടെ മാമനും. പാട്ടിനും മ്യൂസിക്കിനും അനുസരിച്ച് പെൺകുട്ടി ബോളിവുഡ് ഡാൻസിനെ അനുകരിക്കുന്ന ഏതാനും ചുവടുകൾ. കണ്ടപ്പോൾ  വിഷമം തോന്നി.സ്‌കൂളിൽ പോകുന്നില്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിന്, ആറോ -ഏഴോ കി. മീ ദൂരമുള്ള സ്‌കൂളിൽ എങ്ങനെ പോകുമെന്ന് ചോദിച്ച് ഞങ്ങളോട് തിരിച്ച് വഴക്ക് കൂടുകയാണ് ചെയ്തത്.

‘dune bashing’നുമുള്ള സൗകര്യമുണ്ടവിടെ. ചിലർ അവരുടെ കുട്ടികളെ കുത്തനെയുള്ള ചെരിവുകളിലൂടെ കിടന്നുരുളാൻ പ്രോത്സാഹിപ്പിക്കുകയാണ്.കുട്ടികൾ പലരും മടിയും അതിനേക്കാളേറെ പേടിയുമായിട്ടിരിക്കുന്നു.നഗരദൃശ്യങ്ങളുടെ ചിരപരിചിതമായ കാഴ്‌ചകളിൽ നിന്നും വ്യത്യസ്തമായവ. ഒരു പറ്റം അമ്മമാരുടെ കൈയെല്ലാം പൊക്കിയിട്ടുള്ള തുള്ളൽ കണ്ടപ്പോൾ, വല്ല ബാധ കേറിയതാവുമെന്ന് എൻ്റെ അടുത്തിരുന്ന സ്ത്രീ ഓർത്തേക്കാം. വല്ല exercise -ന്റെ ഭാഗമാണെന്നാണ് ഞാൻ വിചാരിച്ചത്. ഫോണിലെ ഏതോ ‘ആപ്പ്’ നു വേണ്ടിയിട്ടുള്ളതാണെന്ന് പിന്നീടാണ് മനസ്സിലായത്.ചുറ്റുമുള്ളവരെ നോക്കിയിരിക്കാനും രസമാണ്.

സൂര്യൻ പതിയെ മറഞ്ഞു തുടങ്ങുന്നതോടെ പടിഞ്ഞാറ് ആകാശം ചുവപ്പ് പ്രളയത്തിലാണ്.അവിടേയുള്ളവരെല്ലാം സെൽഫിയും അല്ലാത്തവയുമായി  ഫോട്ടോകൾ എടുക്കുന്ന തിരക്കിലാണ്. ഏതു ഫോട്ടോയിലും ഒട്ടകമാണ് താരം അതുകൊണ്ടായിരിക്കാം അവരുടെ പുറത്തും പൊട്ടുകൾ തൊടീച്ച്  സുന്ദരീ – സുന്ദരന്മാരാക്കിയിട്ടുണ്ട്.

സൂര്യാസ്തമയം കഴിയുന്നതോടെ വീണ്ടും  ഒട്ടകപ്പുറത്ത് ഇരുന്ന് താമസ്ഥലത്തോട്ടുള്ള യാത്ര ആരംഭിക്കും. അപ്പോഴേക്കും ഞാനൊരു ‘എക്സ്പെർട്ട് ‘ യായി എന്ന് പറയാം.വലിയ പേടി തോന്നിയില്ല.രാജ എന്നായിരുന്നു ഒട്ടകത്തിന്റെ പേര്.ഒരു ദിവസം 500 രൂപയുടെ ഭക്ഷണം വേണം, നല്ല ഭക്ഷണമില്ലെങ്കിൽ വേഗം ചത്ത് പോകുമെന്നാണ് നിർദ്ദേശകൻ പറഞ്ഞത് . അദ്ദേഹത്തിന് അഞ്ചോ – ആറോ ഒട്ടകങ്ങൾ ഉണ്ട്.കൃഷിയുണ്ടെങ്കിലും ഇപ്പോൾ വെള്ളമില്ല. ഇനി മഴ വന്നാലെ കൃഷി തുടങ്ങാൻ പറ്റുള്ളൂ. മക്കളും ഈ ഒട്ടകങ്ങളെ കൊണ്ടുള്ള സഫാരിയാണ് ചെയ്യുന്നത്. ഈ സീസണിൽ ‘ ടൂറിസം കൊണ്ട് മാത്രമാണ് ഉപജീവനം.മക്കളും പേരക്കുട്ടികളുമൊക്കെയുള്ള ഒരുഅപ്പൂപ്പനാണ് അദ്ദേഹം.അദ്ദേഹത്തിൻ്റെ വിശേഷങ്ങൾ കേട്ടുകൊണ്ട് ഞങ്ങളും ഒട്ടകവും. പരിചിത വഴിയിലൂടെയുള്ള യാത്രയായതു കൊണ്ട് പ്രത്യേകിച്ച് നിർദ്ദേശങ്ങളുടെ ആവശ്യമില്ലായിരുന്നു.

ഒട്ടകസഫാരിയും സൂര്യാസ്തമയവുമൊക്കെയായി ആകെ സന്തോഷവതിയായിട്ടിരിക്കുമ്പോഴും ഇവരുടെയൊക്കെ ജീവിതകഥകൾ കേൾക്കുമ്പോൾ വല്ലാത്തൊരു നിസ്സാഹായത തോന്നി.

അല്ലെങ്കിലും വേണ്ടാത്ത ചിന്തകൾ ചിന്തിക്കുന്നവരാണല്ലോ നമ്മളെല്ലാവരും!

അന്നത്തെ ദിവസത്തിനുള്ള കാഴ്ചകൾക്കും അനുഭവങ്ങൾക്കും വിട പറഞ്ഞുകൊണ്ട് തിരിച്ച് താമസസ്ഥലത്തേക്ക് …..

Longewala ( ലോങ്ങ് വാലാ ) 

ഇവിടെ, 1971 -ലെ ഇന്ത്യ -പാക് യുദ്ധത്തിൽ ഉള്ള പങ്ക് വളരെ വലുതാണ്. ജൈസൽമീർ -യിൽ നിന്ന് 115 കി.മീ യുള്ള അങ്ങോട്ടേക്കായിരുന്നു അന്നത്തെ ഞങ്ങളുടെ യാത്ര. ഭൂപ്രകൃതിക്ക് മാറ്റം ഒന്നുമില്ല. മരുഭൂമിയിൽ അങ്ങിങ്ങായി കാണുന്ന ഉണങ്ങിയ സസ്യങ്ങൾ മാത്രം. മുന്നോട്ട് പോകവേ  നിരയായി നിൽക്കുന്ന ‘wind mill’ , അപ്രതീക്ഷിതമായി കണ്ട ആ കാഴ്‌ച കൂടുതൽ കൗതുകമായി തോന്നി.ഇന്ത്യയിലെ ഏറ്റവും വലിയ 5 ‘wind farm’ യിൽ ഒരെണ്ണമാണ് ‘ജൈസൽമീർ’ ഉള്ളതെന്നാണ് ഗൂഗിൾ പറയുന്നത്.അതൊരു പുതിയ അറിവായിരുന്നു.പോകുന്ന വഴിക്ക് ‘Royal Enfield’ന്റെ ബൈക്ക് ഓടിച്ചു പോകുന്നവരും അവരുടെ crew members  ആയിട്ടുള്ള ഒരു ടെമ്പോ യും പിന്നെ ഞങ്ങളുമാണ് ആ വഴിയിലത്തെ യാത്രക്കാർ. അവർ പരസ്യത്തിനായിട്ടുള്ള ഷൂട്ടിംഗിന് പോവുകയാണത്ര.മീഡിയയിൽ ചില സ്ഥലങ്ങൾ കാണുമ്പോൾ പലപ്പോഴും ഏതോ വിദേശ രാജ്യങ്ങളാണെന്നാണ് അനുമാനിക്കാറുള്ളത്.ആരേയും മോശമായി കാണണ്ട അതിപ്പോൾ ഒരു സ്ഥലമാണെങ്കിൽ പോലും എന്ന രീതിയിലായിരുന്നു അവിടത്തെ കാഴ്ചകൾ !

Image result for jaisalmer longewalaരാജസ്ഥാന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ‘ലോങ്ങ വാല’, 35 ടാങ്കുകളോടെ ആക്രമിച്ച പാകിസ്ഥാൻ സൈന്യത്തെ  മേജർ ചങപുരിയുടെ നേതൃത്തിലുള്ള വെറും 120 യോളം വരുന്ന നമ്മുടെ ആർമി പരാജയപ്പെടുത്തിയത്. ബോർഡർ സിനിമയിൽ പറയുന്നത് പോലെ, ‘ഉച്ചഭക്ഷണം രാമഗ്രയിലും അത്താഴം ജൈസൽമീർ’ – പാകിസ്ഥാന്‍റെ ആ മോഹം നടന്നില്ല. എളുപ്പത്തില്‍ ജയിക്കാമെന്ന് വിചാരിച്ച് പാക്  തുടങ്ങിവെച്ച യുദ്ധത്തിൽ നിന്ന് അവർക്ക് തിരിഞ്ഞോടേണ്ടി വന്നു. അങ്ങോട്ട് അടുക്കുതോറും ആർമിക്കാരുടെ വാഹനങ്ങൾ കാണാം. 

യുദ്ധത്തിന്റെ ഓർമപ്പെടുത്തലോടെ പാകിസ്ഥാനിൽ നിന്നും പിടിച്ചെടുത്ത ടാങ്കർ, ജീപ്പുകൾ അന്ന് യുദ്ധത്തിൽ പ്രധാന  പങ്ക് വഹിച്ച ബങ്കറുകൾ മരിച്ചു പോയ നമ്മുടെ സൈനികർക്കുള്ള സ്മാരകം, അന്നത്തെ ചിത്രങ്ങൾ അടങ്ങിയ മ്യൂസിയവുമൊക്കെയുണ്ട്.സഞ്ചാരികൾക്കായി ഒരു മിനി തിയറ്റർ ഉണ്ട്. അവിടെ 1971 നടന്ന യുദ്ധത്തെക്കുറിച്ചും നമ്മൾ എങ്ങനെ വിജയിച്ചുവെന്നും വിവരിക്കുന്ന 17 മിനിറ്റിന്റെ ഒരു ഡോക്യൂമെന്ററി കാണിക്കുന്നുണ്ട്. അതും കൂടിയാവുമ്പോൾ ഏതൊരു ഇന്ത്യനും രോമാഞ്ചവും ദേശഭക്തിയും അതിൻ്റെ ഗ്രാഫിന്റെ അങ്ങേയറ്റം ആകുന്നു.

‘താനോട് ദേവി’ ക്ഷേത്രമാണ് മറ്റൊരു ആകർഷണം. ഈ ക്ഷേത്രത്തിന് ‘മിറക്കിൾ ടെംപിൾ’ എന്നൊരു പേരുമുണ്ട്. 1971 യിൽ ഇന്ത്യാ-പാക്  യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അന്ന് ഈ ക്ഷേത്രം നശിപ്പിക്കാൻ ശ്രമിച്ചില്ലെങ്കിലും നടന്നില്ല.ആ യുദ്ധത്തോടെ ഇത് ഏറ്റെടുത്ത് നടത്തുന്നത് BSF യാണ്.പ്രധാനമായും ആർമിക്കാരും ടൂറിസ്റ്റ് ക്കാരെയുമാണ് അവിടെ കണ്ടത്.പ്രധാന കവാടത്തിന് പുറത്തായിട്ട് പൂജക്കുള്ള സമാനങ്ങളൊക്കെ മേടിക്കാൻ കിട്ടും.

പഞ്ചാബിലെ ‘വാഗ ബോർഡറിലെ പോലെ ‘Beating Retreat Ceremony ‘ ഇല്ലാത്തത് കൊണ്ടായിരിക്കാം Border Post bp 609 ന് വലിയ പ്രാധാന്യമില്ലാത്തത്.അങ്ങോട്ട് പോകണമെങ്കിൽ BSF -ന്റെ അനുവാദം കിട്ടണം അത് ജൈസൽമീർ നിന്നുള്ള അവരുടെ ഓഫീസിൽ നിന്നാണ് കിട്ടേണ്ടത് . ഇവിടെ നിന്നും കിട്ടുമെന്നാണ് ഞങ്ങൾ അറിഞ്ഞിരുന്നത്. അതുകൊണ്ടെന്താ, എൻ്റെ ദേശഭക്തിയൊക്കെ അവിടെ തന്നെ ഉപേക്ഷിക്കേണ്ടി വന്നു.

തിരിച്ചുള്ള യാത്രയിൽ ചില സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളായി ധാരാളം ആടുകളും അവരെ പരിപാലിക്കുന്നവരേയും കണ്ടു. അവിടെയായി കാർ നിറുത്തിയതും ഞങ്ങളെ കാത്ത് നിന്നപ്പോലെ ഒരു ആട് വണ്ടിയുടെ അടുത്തോട്ട്, പുറകെ മറ്റു ചില ആടുകളും. ഒരു നിമിഷം കാര്യമറിയാതെ അന്തം വിട്ടെങ്കിലും വണ്ടിയുടെ നിഴലിൽ ഇരിക്കാനായിട്ടായിരുന്നു.വലിയ ആടുകളും ചെറിയ ആടുകളും ചെമ്മരിയാടുകളുമൊക്കെയായി വലിയ ഒരു കൂട്ടം തന്നെയുണ്ട്. അവരെ പരിപാലിക്കുന്ന ആ 5 -6 ചെറുപ്പക്കാർ അവിടെത്തന്നെ താമസിച്ചാണ് പരിപാലനം. അമ്മയും ഭാര്യയും കുട്ടികളൊക്കെ അടുത്തുള്ള ഗ്രാമത്തിലാണ് താമസം.കൂട്ടത്തിലെ ചെറുപ്പക്കാരനായിരുന്നു ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തന്നത്.ചില ആട്ടിൻകുട്ടികളെ മറ്റുള്ളവയിൽ നിന്ന് മാറ്റി വെച്ചിട്ടുണ്ട്. അവരൊക്കെ ദൈവത്തിന്റെ അടുത്തോട്ട് പോയികൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞത്.വയറിന് സുഖമില്ലാത്ത ആ ആട്ടിൻകുട്ടികൾക്ക് വെള്ളം കൊടുത്താൽ അസുഖം കൂടും എന്നാണ് അവരുടെ വിശ്വാസം. അതിനെപ്പറ്റിയൊക്കെ ഞങ്ങൾ മാറ്റി പറഞ്ഞെങ്കിലും അവർ അംഗീകരിക്കാൻ തയ്യാറല്ല.എന്തായാലും ദൈവത്തിന്റെ അടുത്തേക്ക് പോവുകയല്ലേ എന്നാണ് മറുചോദ്യം. അങ്ങനെ എല്ലാം തമാശയോടെ കാണുന്ന അവർക്ക് പട്ടണത്തിൽ നിന്ന് വന്ന രണ്ടു വിവരമില്ലാത്തവരായിരിക്കാം  ഞങ്ങൾ. ചായ കുടിക്കാനൊക്കെ ഞങ്ങളെ ക്ഷണിച്ചെങ്കിലും കുറച്ചു സമയം അവരുടെ കൂടെ ചെലവഴിച്ച് ഞങ്ങളുടെ യാത്ര തുടർന്നു.

Image result for jaisalmer camp fireവൈകുന്നേരം മരുഭൂമിയിലെ തണുപ്പറിഞ്ഞു ടെന്റിലാണ് താമസം. ഹോട്ടൽ മുറികളെപ്പോലെ എല്ലാവിധ സൗകര്യങ്ങളുള്ള ടെന്റുകൾ അവിടെ ധാരാളം. വൈകുന്നേരത്തെ ‘camp fire & അവിടെത്തുകാരുടെ   ഡാൻസും പാട്ടുമൊക്കെ രാജസ്ഥാനിൽ എവിടെ താമസിച്ചാലുമുള്ളതാണ്.ഇവിടേയും അതിന് വ്യത്യാസമൊന്നുമില്ല. ഡാൻസ് കാണുന്നതിനിടയിൽ വിളബുന്ന ബജിയകൾ കാരണമായിരിക്കാം അവിടെയുണ്ടായിരുന്ന എല്ലാ അതിഥികളും ഒരേ സമയത്ത് ഒത്തു കൂടി.രണ്ടു ഡ്രിങ്ക്സ് കഴിച്ചതോടെ എല്ലാവർക്കും ‘God bless you’, അനുഗ്രഹം വാരിക്കോരി കൊടുക്കുന്ന ഗോവക്കാരൻ അങ്കിളും  കുട്ടികളെ കണ്ണുരുട്ടിയും പേടിപ്പിച്ചും ബജിയ തീറ്റിപ്പിക്കുന്ന ബംഗാളി കുടുംബവും അമ്മയോട് തമിഴിലും അച്ഛനോട് മറാഠിയിലും ഞങ്ങളോട് ഇംഗ്ലീഷിലും അനായാസം വർത്തമാനം പറയുന്ന ആ കുട്ടികൾ ………..ലോകം മുഴുവനും അവനവനിലേക്ക് ഒതുങ്ങുന്ന ഈ കാലത്ത് ബജിയയും രാജസ്ഥാൻ ഡാൻസും പാട്ടും അവരുടെ തമാശകളുമൊക്കെ ഞങ്ങളെ ഒരു കുടുംബം പോലെയാക്കി.അല്ലെങ്കിലും യാത്രകൾ അവിസ്മരണീയമാക്കുന്നത് ഇത്തരം ഓരോ കഥാപാത്രങ്ങളാണല്ലോ ?