കെജ്രിവാളിന്റെ മരണംപോലും ആഗ്രഹിക്കുക, ‘മാധ്യമ’ വർഗ്ഗീയവാദത്തിന്റെ ചീഞ്ഞമുഖം

294
Jaise Samuel
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെപ്പറ്റിയും ആം ആദ്മി പാർട്ടിയെപ്പറ്റിയും മലയാളികൾക്കിടയിൽ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽ പെട്ടവർക്കിടയിൽ തെറ്റിധാരണയും വ്യാജ വാർത്തകളും പ്രചരിപ്പിച്ചു കെജ്‌രിവാളിനെ മുസ്ലിം വിരുദ്ധനും ഹിന്ദു വർഗീയവാദിയും ആക്കാൻ കൊണ്ടുപിടിച്ചു ശ്രമം നടത്തുന്ന അറിയപ്പെടുന്ന വർഗീയവാദിയും ദേശവിരുദ്ധനുമായ ഒരു ഏഴാംകൂലി മാധ്യമ പ്രവർത്തകനാണ് ദില്ലി കേന്ദ്രമാക്കി ‘മാധ്യമം’ പത്രത്തിൽ പണിയെടുക്കുന്ന ഹസനുൽ ബന്ന..
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒട്ടുമിക്ക കെജ്‌രിവാൾ വിരുദ്ധ പിതൃശൂന്യ വാർത്തകളും മുസ്ലിങ്ങൾക്കിടയിലെ തീവ്രവിശ്വാസികളെ ഇളക്കിവിട്ടു കലാപം ലക്ഷ്യമാക്കി ഇയാൾ പടച്ചു വിടുന്നതാണ്. ഇതിനു പ്രത്യേക കാരണം സോഷ്യൽ മീഡിയയിലെങ്കിലും ആം ആദ്മിയുടേയും കെജ്രിവാളിന്റെയും സോഷ്യൽ മീഡിയ പ്രചാരകരിൽ ഒട്ടുമിക്കതും അമിത മതഭ്രാന്തില്ലാത്ത, രാജ്യസ്നേഹമുള്ള, അഴിമതിയോട് വിട്ടുവീഴ്ച്ച്ചയില്ലാത്ത വിദ്യാഭ്യാസമുള്ള, ഊർജസ്വലരായ, നിസ്വാർത്ഥരായ മുസ്ലിം ചെറുപ്പക്കാർ ആണെന്നുള്ളതാണ്.
ബിജെപിയുടെ വർഗീയതയ്ക്ക് ബദൽ അതിതീവ്രവാദികൾ ആയ പിഡിപി, എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് പോലെയുള്ളവർ ആണെന്ന് തെറ്റിദ്ധരിച്ച ഒരു കൂട്ടം മുസ്ലിം ചെറുപ്പക്കാരെ വഴിതെറ്റിച്ചു വിജയിച്ചു വരുന്ന കാലത്താണ് അരവിന്ദ് കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധ പ്രസ്ഥാനം ജന്മം കൊള്ളുന്നത്. ഒരു കാലത്തു മഹത്തായ ജനാതിപത്യ പാരമ്പര്യം ഉണ്ടായിരുന്ന കൊണ്ഗ്രെസ്സ് അഴിമതികളിൽ ആറാടി, വർഗീയ പ്രസ്ഥാനങ്ങൾക്ക് മുൻപിൽ മുട്ടുമടക്കുമ്പോൾ തീവ്ര ഹിന്ദുത്വ വാദികളുടെ വിളഭൂമിയായ ഡല്ഹിയിൽ മുസ്ലിംങ്ങൾ ആം ആദ്മിയെ പിന്തുണയ്ക്കാൻ തുടങ്ങിയതോടെ ഒരേ സമയം മുസ്ലിം തീവ്രവാദികൾക്കും ഹിന്ദുത്വ വാദികൾക്കും കുരുപൊട്ടിത്തുടങ്ങി. സി എ എ വിരുദ്ധ പ്രസ്ഥാനത്തിനും ഷാഹീൻബാഗ് പ്രക്ഷോഭങ്ങൾക്കും പിന്നിൽ അരവിന്ദ് കെജ്‌രിവാളും ആപ്പും ആണെന്ന ബിജെപിയുടെ പ്രസ്താവനകളും, ജാമിയയിലെയും ഷഹീൻ ബാഗിലെയും മുസ്ലിം പ്രക്ഷോഭകാരികൾക്കൊപ്പം തെരുവിൽ കുത്തിയിരിക്കാൻ ഡൽഹിയിൽ അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രി ചെന്നില്ല എന്ന ഒരിക്കലും നടക്കാത്ത ഒരു ദിവാസ്വപ്നത്തിന്റെ പേരിൽ അദ്ദേഹത്തെ ഹിന്ദു വർഗീയവാദിയും ആർ എസ് എസ് ചാരനും ആക്കിക്കൊണ്ടുള്ള മുസ്ലിം തീവ്രവാദികളുടെ പ്രസ്താവനകളും ഒരേസമയം രണ്ട് കേന്ദ്രങ്ങളും മത്സരിച്ചു പടച്ചു വിട്ടുകൊണ്ടിരുന്നു. രണ്ടിന്റെയും ലക്ഷ്യം വർഗീയവാദികളുടെ വിജയം ആയിരുന്നു. മറുഭാഗത്തു ശക്തരായ വർഗീയവാദികൾ ഉണ്ടെങ്കിലേ തീവ്രവാദത്തിനും കള്ളക്കടത്തിനും ദേശവിരുദ്ധ പ്രവർത്തനത്തിനുമുള്ള വിദേശ ഫണ്ടിങ് കൃത്യമായി ലഭിക്കൂ എന്ന ബോധ്യമുള്ള ദേശദ്രോഹികൾ ബന്നയെപ്പോലെയുള്ള മാധ്യമപ്രവർത്തകരിലൂടെ കെജ്‌രിവാളിനെ താറടിച്ചുകൊണ്ടിരുന്നു. പക്ഷെ എല്ലാ വർഗീയവാദികളെയും, വർഗീയപ്രചാരണങ്ങളെയും ബന്നയെപ്പോലുള്ളവരുടെ വ്യാജപ്രചാരണങ്ങളെയും അതിജീവിച്ചു കേജ്‌രിവാൾ വീണ്ടും അധികാരത്തിലെത്തി.
അതോടെ കേജ്രിവാൾ അധികാരമേറ്റു പത്തുദിവസം ആകും മുൻപ് വർഗീയവാദികൾ ദില്ലയിൽ അഴിഞ്ഞാടി. ലക്ഷ്യം കേജ്രിവാൾ ! സ്വന്തമായി അംഗരക്ഷകർ പോലുമില്ലാത്ത, ദില്ലിയുടെ ക്രമാസമാധാനപാലനത്തിന്റെ യാതൊരു ഉത്തരവാദിത്വങ്ങളും ഇല്ലാത്ത കെജ്‌രിവാൾ കലാപഭൂമിയിൽ നേരിട്ടിറങ്ങിയില്ലെന്നു പറഞ്ഞു മുസ്ലിം തീവ്രവാദികളും, കലാപത്തിന് പിന്നിൽ കെജ്‌രിവാളും പാർട്ടി എം എൽ എ ആയ അമാനുത്തുള്ള ഖാനും താഹിർ ഹുസൈനും ഒക്കെയാണെന്നും ഷാഹീൻബാഗ് പ്രക്ഷോഭകർക്കു കേജ്രിവാൾ ബിരിയാണി വിളമ്പുന്നു എന്നൊക്കെ ആരോപിച്ചു ഹിന്ദു വർഗീയ വാദികളും രംഗത്തിറങ്ങി. പക്ഷെ കലാപം അവസാനിച്ചു, സർക്കാർ തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളുമായി, കലാപത്തിനിരയാവർക്കു നഷ്ടപരിഹാരവുമൊക്കെ കൃത്യമായി, കാലവിളംബം കൂടാതെ നൽകി ആശ്വാസം നൽകി വരുമ്പോഴാണ് ഇടിത്തീ പോലെ കൊറോണ വരുന്നത്. അവിടെയും, മറ്റെങ്ങുമില്ലാത്തപോലെ ഒരു സമുദായം അതിലും കക്ഷിയായി. ഇരുപക്ഷത്തിന്റെയും ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് മാധ്യമങ്ങൾ നിറഞ്ഞു. അപ്പോഴും എല്ലാവരുടെയും ലക്ഷ്യം കെജ്‌രിവാളിനെ ഇതിൽ വലിച്ചിഴയ്ക്കുക എന്നത് തന്നെ !
അവസാനമായി ഇന്നലെ കെജ്‌രിവാളിന് പനിയും ചുമയും, കൊറോണ ലക്ഷണം എന്നൊരു വാർത്ത വന്നപ്പോൾ, അദേഹത്തിന്റെ പാർട്ടിയിലെ എം എൽ എ ആയ അമാനുത്തുള്ള ഖാൻ ആയുരാരോഗ്യം നേർന്നു ഇട്ട പോസ്റ്റിനു കീഴെ വർഗീയവാദിയായ ഹസനുൽ ബന്ന ഇട്ട കമെന്റും സ്മൈലിയും ആണ് ഇപ്പോൾ ചർച്ചാവിഷയം. രാജ്യത്തെ കാർന്നു തിന്നുന്ന അഴിമതിക്കെതിരെ പോരാടിക്കൊണ്ടു വിജയകരമായി ഭരണം നടത്തുന്ന ഒരു മനുഷ്യൻ, തന്റെ മതത്തിൽപെട്ടവൻ അല്ലാത്തത് കൊണ്ടു, അയാളുടെ മരണം ആഗ്രഹിക്കുന്ന ഒരു മനസുണ്ടാകണമെങ്കിൽ, അയാൾ തികഞ്ഞ മതഭ്രാന്തനും വർഗീയവാദിയും ആയിരിക്കണം, ഒപ്പം എതിർക്കപ്പെടേണ്ടവനും വെറുക്കപ്പെടേണ്ടവനും. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജവാർത്തകളിലൂടെ നിരക്ഷരകുക്ഷികളും വിവരദോഷികളുമായ ഒരു സമൂഹത്തെ കൂടെക്കൂട്ടി രാജ്യത്തെ പിന്നോട്ട് നടത്തുന്ന അർണാബ് ഗോസ്വാമിമാരും അനിൽ നമ്പ്യാർമാരും ഹസനുൽ ബന്നമാരും വെറുക്കപ്പെടണം, സാമൂഹ്യമായി ബഹിഷ്കരിക്കപ്പെടണം. മതേതര ജനാതിപത്യ രാജ്യമായ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അത് അനിവാര്യമാണ്. !
പക്കാ വർഗീയ പത്രമായ ‘മാധ്യമം’ പത്രത്തിന്റെ ലക്ഷ്യങ്ങളും വ്യാജവാർത്തകൾക്കു പിന്നിലെ കറുത്ത കരങ്ങളും സമൂഹത്തിനു മുൻപിൽ വലിച്ചുകീറേണ്ടതു മുസ്ലിം സമുദായത്തിലെ മതേതരവാദികളായ ചെറുപ്പക്കാരുടെ ഉത്തരവാദിത്വമാണ്. വർഗീയത നാൾക്കുനാൾ പെരുകിവരുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഇത്തരം വ്യാജന്മാരുടെ ഇരകൾ ആകേണ്ടവരല്ല നിങ്ങളെന്ന ബോധ്യം ഉണ്ടാകേണ്ടതുണ്ട്. ചില സ്ഥാപിത താല്പര്യക്കാരുടെ കൈയിലെ വെറും ഉപകരണങ്ങൾ ആണ് ഇത്തരം മാധ്യമപ്രവർത്തകർ.
ലേറ്റസ്റ്റ് : ബന്നയുടെ ദിവാസ്വപ്നങ്ങൾ തകർന്നടിഞ്ഞു ! കെജ്‌രിവാൾ കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയിരിക്കുന്നു !