Jaison P Joy.

ആർത്തവമില്ലാതെയിരിക്കുമ്പോൾ നിങ്ങളെ – ആർത്തവമുണ്ടെന്നും – നിങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ച് ആചാരം ലംഘിച്ചുവെന്നും  ആളുകളെ തൊട്ട് അശുദ്ധരാക്കിയെന്നും ആരോപിച്ച് നിങ്ങളുടെ അടിവസ്ത്രമഴിച്ചു കാണിച്ച് നിങ്ങൾക്ക് ആർത്തവമില്ല എന്നു തെളിയിക്കേണ്ടി വന്നാൽ?നിങ്ങൾ അൽപം പുരോഗമനവാദിയോ യുക്തിവാദിയോ ആയ സ്ത്രീയാണെങ്കിൽ ഏത് ആൾക്കൂട്ടത്തിലും നിങ്ങളെ അശുദ്ധയാക്കി മാറ്റാനും തുണിയുരിയിക്കാനും കഴിയുന്ന രീതിയിൽ ആർഷഭാരതം വികസിച്ചു കഴിഞ്ഞു.

“ആധുനിക, ശാസ്ത്രീയ, മൂല്യ അധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ പെൺകുട്ടികളുടെ സ്വയം വികസനവും ശാക്തീകരണവും” എന്ന ദൗത്യം പ്രഖ്യാപിക്കുന്ന ഗുജറാത്ത് ഭുജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്എസ്ജിഐ) വിദ്യാഭ്യാസ സ്ഥാപനത്തിൽ, 68 ബിരുദ വിദ്യാർത്ഥിനികളെ അടുക്കളയിൽ പ്രവേശിച്ചുവെന്നും ക്ഷേത്രത്തിന് സമീപം സഞ്ചരിച്ചതിനും സഹപാഠികളെ സ്പർശിച്ചതായും ഹോസ്റ്റൽ വാർഡൻ പരാതിപ്പെട്ടതിനെ തുടർന്ന് കോളേജ് പ്രിൻസിപ്പാളുടെ മുന്നിൽ അടിവസ്ത്രങ്ങൾ വ്യക്തിഗതമായി നീക്കംചെയ്ത് അവർക്ക് ആർത്തവമില്ലെന്ന് തെളിയിക്കേണ്ടി വന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.