എന്തൊരു സങ്കടമാണ് ആ ചിരിയിലും

0
55

Jaison P Joy

അൽപം മുൻപ് ചിരി ചലഞ്ചിൽ പോസ്റ്റ് ചെയ്ത പെൺകുട്ടിയുടെ ഫോട്ടോയെടുത്തത് ഇറാഖി വാർ ഫോട്ടോഗ്രാഫർ ആയ അലി അൽ ഫഹ്ദാവി (Ali Al-Fahdawi ) ആണ്. മാർച്ച് 16, 2017 ന് പൊടി നിറഞ്ഞ മൊസൂളിലെ റോഡിലൂടെ രണ്ടു ദിവസമായി 40 കിലോമീറ്ററോളം നടന്നു വരുന്ന ഒരു അഭയാർത്ഥി കുടുംബത്തിലെ അംഗമായിരുന്നു മോണാലിസ എന്ന ഇറാഖി പെൺകുട്ടി.
അദ്ദേഹം പറയുന്നു. “ഞാൻ മുൻനിരയിൽ സൈന്യവുമായി യുദ്ധത്തിലായിരുന്നു, കുടുംബത്തോടൊപ്പമുള്ള ഈ പെൺകുട്ടി ബോംബിംഗിൽ നിന്നും ബോംബുകളിൽ നിന്നും ഒളിച്ചോടുകയായിരുന്നു, ഞങ്ങളുടെ അടുത്തേക്ക്, അവൾ എന്നെ കണ്ടപ്പോൾ ഞാൻ ചെറുതായി പുഞ്ചിരിച്ചു. അവളുടെ മുഖത്ത് ഒരു പുഞ്ചിരിയും സങ്കടവും ഉണ്ടായിരുന്നു. ഫോട്ടോയെടുക്കാനുള്ള നിർണ്ണായക നിമിഷമായിരുന്നു അത്, ”അതിന് ശേഷം 2 വർഷം അലി അൽ ഫഹ്ദാവി അവളെ അന്വേഷിച്ചു. അവസാനം 2019 സെപ്റ്റംബർ 4 ന്, മൊസൂളിലെ അവളുടെ വീട്ടിലേക്ക് മടങ്ങിയെത്തിയ അവളെ വീണ്ടും കണ്ടെത്തിയത് .തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിട്ടു.

**