Connect with us

Life

ഒരു മനുഷ്യൻ എങ്ങനെ വയലൻസിനെ ഭയപ്പെട്ടു തുടങ്ങി ? സ്വന്തം ജീവിതം തുറന്നെഴുതുന്നു ജെയ്‌സൺ

ഞാൻ അപ്പാപ്പിയെന്ന് വിളിച്ചിരുന്ന, എൻ്റെ അപ്പൻ്റെ ഒരു പെങ്ങളുടെ ഭർത്താവ്, പാപ്പൂട്ടിയെന്ന് ആളുകൾ വിളിച്ചിരുന്നയാൾ നിസാരമായ ഒരു വാക്കുതർക്കത്തിനിടയിലെ കത്തിക്കുത്തിലാണ് മരിച്ചത്. ആ ദാരുണകൊലപാതകത്തിന്

 33 total views

Published

on

നമ്മുടെ ജീവിതാനുഭവങ്ങളാണ് ഏറ്റവും വലിയ പാഠം. അത് മുന്നോട്ടുള്ള ജീവിതത്തെയും സ്വാധീനിയ്ക്കണം. എവിടെയും നോക്കൂ വയലൻസിന്റെ കളിയാണ് . എന്നാൽ അത്തരക്കാർ ജീവിതാനുഭവങ്ങൾ കൊണ്ട് വയലൻസ് അനുഭവിച്ചറിയാത്തവർ ആയിരിക്കണം. അതുകൊണ്ടാകാം മറ്റുള്ളവരെ മുറിവേൽപ്പിക്കാനുള്ള താത്പര്യം ഉടലെടുക്കുന്നത്. Jaison P Joy സാമൂഹ്യമാധ്യമത്തിൽ എഴുതിയ ഈ കുറിപ്പ് വായിക്കൂ. നിങ്ങള്ക്ക് ഉള്ളിൽ ഒരു വിങ്ങലുണ്ടാകും.

May be an image of one or more people, beard, tree and grassJaison P Joy

ഞാൻ അപ്പാപ്പിയെന്ന് വിളിച്ചിരുന്ന, എൻ്റെ അപ്പൻ്റെ ഒരു പെങ്ങളുടെ ഭർത്താവ്, പാപ്പൂട്ടിയെന്ന് ആളുകൾ വിളിച്ചിരുന്നയാൾ നിസാരമായ ഒരു വാക്കുതർക്കത്തിനിടയിലെ കത്തിക്കുത്തിലാണ് മരിച്ചത്. ആ ദാരുണകൊലപാതകത്തിന് സാക്ഷിയോ കാരണക്കാരനോ എന്തൊക്കെയോ ആയിരുന്നു നാലോ അഞ്ചോ വയസു മാത്രം പ്രായമുള്ള ഞാൻ. അത്രക്ക് ചെറുതായിരുന്ന എന്നോട് പോലീസ് എന്തൊക്കെയോ ചോദിച്ചറിഞ്ഞതും ഒക്കെ പലരും കുറേ വർഷങ്ങൾ പറയുമായിരുന്നു. ആ പ്രശ്നം എൻ്റെ ജീവിതത്തിൽ വരുത്തിയ ഭയവും മാറ്റങ്ങളുമൊക്കെ (mental trauma) തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്‌.

തികഞ്ഞ ആരോഗദൃഢഗാത്രനും സുന്ദരനും കായികാഭ്യാസിയുമായിരുന്നു അപ്പാപ്പി. തോൾ കഴിഞ്ഞും നീണ്ട മുടികൊണ്ട് കെട്ടി ജീപ്പ് വലിക്കൽ തുടങ്ങി, നാട്ടിമ്പുറത്ത്ള്ള സർക്കസുകളിൽ നെഞ്ചിൽ വച്ച് കല്ലടിച്ചു പൊട്ടിക്കൽ ആശാരിപ്പണി കൊല്ലപ്പണി തോക്കുണ്ടാക്കൽ ഷാപ്പിൽ കറിവെയ്പ്പ് കള്ള് ചെത്ത് കരിങ്കൽപ്പണി മരപ്പണി തുടങ്ങി നിരവധി തൊഴിലുകളിൽ വിദഗ്ദ്ധനായിരുന്നു ഈ അപ്പാപ്പി. അമ്മച്ചിയുടെ വകേലെ ഒരാങ്ങളയായിരുന്നു അപ്പാപ്പി. ഈ ആങ്ങള വഴിയാണ് അമ്മച്ചിയെ നമ്മുടെ അപ്പൻ കല്യാണം കഴിക്കുന്നത്.
ഞാൻ മമ്മിയെന്ന് വിളിക്കുന്ന അപ്പൻ്റെ പെങ്ങളുടെ മടിയിൽ കിടന്ന് തലയിൽ പേൻ നോക്കുമ്പോഴാണ് അപ്പാപ്പിയെന്നെ തൊട്ടടുത്ത മാടക്കടയിൽ ബീഡി വാങ്ങാൻ വിടുന്നത്. അന്ന് ഞങ്ങൾ ഒരു ലക്ഷം വീട് കോളനിയിലാണ് താമസം. കോളനിയോട് ചേർന്ന ഒരു ബസ്സ്റ്റോപ്പിനടുത്താണ് ഈ കട. കമ്പനിക്കടയെന്നായിരുന്നാണാ സ്റ്റോപ്പിൻ്റെ പേര്. കടയുടമയും ലക്ഷം വീടുകോളനികളാരംഭിക്കുന്ന ഒന്നിലായിരുന്നു താമസം.

എനിക്ക് കഷ്ടിച്ച് ഒരു 4,5 വയസ് മാത്രം. ഞാനന്ന് ബീഡിയും കുറച്ച് മിട്ടായിയും വാങ്ങിത്തിരികെവന്നു. വാങ്ങിയ മിഠായി ഒരു കാപ്പിക്കളറുള്ള ഉരുണ്ട മധുരമുള്ള മിഠായിയായിരുന്നു. കടയിലെ കുഞ്ഞേട്ടൻ എന്ന് വിളിക്കുന്നയാൾ ഇനി കടം തരില്ല എന്നോ മറ്റോ എന്നോട് പറഞ്ഞത് അപ്പാപ്പിയോട് പറഞ്ഞതും ഞാനത് ചോദിച്ചോളാമെന്നും പറഞ്ഞത് ഞാനോർക്കുന്നുണ്ട്. പിന്നീട് രാത്രിയിൽ കടയടക്കുന്നതിന് മുൻപായി അരയിൽ പിച്ചാത്തിയുമായി കടയിലേക്ക് പോയി വഴക്ക് തുടങ്ങി, ഒച്ചപ്പാട് കേട്ട് ആളുകൾ ഓടിയെത്തുമ്പോഴേക്കും അപ്പാപ്പിക്ക് അടിവയറ്റിൽ കുത്തേറ്റിരുന്നു. എൻ്റെ അച്ചാച്ചൻ (അപ്പൻ) ഓടിച്ചെന്ന് അവരെ -കുത്തിയവരെ ആക്രമിച്ചിരുന്നത്രേ! വലിയ കല്ലെടുത്ത് അയാളുടെ തലയിലിടാൻ ശ്രമിച്ചതിൽ നിന്നും തടഞ്ഞത് അമ്മച്ചിയാണെന്നും ഒക്കെ പിന്നീട് പറഞ്ഞ് കേട്ടിരുന്നു. രാത്രിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ അപ്പാപ്പി പിന്നെ ജീവനോടെ വന്നില്ല. കുത്തിയ കുഞ്ഞേട്ടനും മകനും അന്ന് രാത്രി തന്നേ നാട് വിട്ടു. ചെറിയ പ്രായത്തിലുള്ള രണ്ടാൺ മക്കളോട് നിങ്ങൾ പ്രതികാരമൊന്നും ചെയ്യരുതെന്നും ഞാൻ മടങ്ങി വന്നിട്ട് ചെയ്തോളുമെന്നും പറഞ്ഞതായിക്കേട്ടു. ഏതായാലും അമിതരക്തസ്രാവമുണ്ടായിരുന്നതും വൃക്കകൾ മുറിഞ്ഞതുകൊണ്ടുമെല്ലാം ആ ജീവൻ അവിടെ പൊലിഞ്ഞു..

പിറ്റേന്ന് അലറിക്കരയുന്ന കുറേ ആളുകളുടെ മുന്നിലേക്കെന്നെയാരോ ഒക്കത്തെടുത്ത് കൊണ്ടുപോയി. ശവപ്പെട്ടിക്ക് ചുറ്റും എല്ലാവരും നിരന്ന് നിൽക്കുന്നതും ഫോട്ടൊയെടുക്കുന്നതും ഓർക്കുന്നു. ചില ദിവസങ്ങൾക്ക് ശേഷം പോലീസ് വന്ന് പലരേയും ചോദ്യം ചെയ്തിരുന്നു. ഈ കൊലപാതകത്തിന് ദൃക്സാക്ഷിയായിട്ടില്ലെങ്കിലും ഞാൻ പറഞ്ഞ ഒരു വിവരം ആ വഴക്കിന് കാരണമായിയെന്ന് മുതിർന്നവരുടെ സംസാരത്തിൽ നിന്നും ഞാൻ മനസിലാക്കി വച്ചു.

അന്ന് മുതൽ വഴക്കുകൾ പേടിയാണ്. ചെറിയ വഴക്കുകൾ പോലും നെഞ്ചിടിപ്പ് കൂട്ടും. കോളനിയിലെ ജീവിതത്തിൽ കുടുംബവഴക്കുകൾ, അയൽപക്കവുമായുള്ള വഴക്കുകൾ, തെറികൾ, വൈകീട്ട് മദ്യപിച്ച് വന്നിട്ടുള്ളതും അല്ലാത്തതുമായ അടിപിടികൾ എല്ലാം നിത്യസംഭവമായിരുന്നു. ചിലതെല്ലാം കൊലപാതകങ്ങൾ, ആത്മഹത്യകളിലും എത്തിയിരുന്നു. കഞ്ചാവ് വലിക്കാരും മോഷ്ടാക്കളും പലയിടത്തു നിന്നു് വന്ന് താമസിച്ചവരും കാശിനായി ശരീരം പങ്ക് വക്കുന്നവരും എല്ലാം ചേർന്ന ഒരു നാട്. മിക്കതും എൻ്റെ ജീവിതത്തിൽ വെറുക്കപ്പെട്ടിരുന്നു. ഇങ്ങനെയല്ലാത്ത ഒരു ലക്ഷം വീട് കോളനി ജീവിതം ഞാൻ കണ്ടിട്ടില്ല. വഴക്കടിക്കുന്ന – തൊട്ടതിന്നും പിടിച്ചതിനും തെറി മാത്രം പറയുന്ന ഒരു കൂട്ടം ആളുകളായിരുന്നു കൂടുതൽ.. പലരെയും നന്നായി ഓർക്കുന്നുണ്ട് ഞാൻ. നാലാമത്തെ വയസു മുതൽ എട്ടാമത്തെ വയസ് വരെ ലൈംഗികമായി പീഡിപ്പിച്ച ഒരാളുള്ള ഒരു നാട്. ഞങ്ങൾ അവിടെന്ന് പോന്നിട്ടും അയാൾ ജില്ലകൾ താണ്ടി വന്ന്ന്നെ പീഡിപ്പിച്ചിട്ടുണ്ട് ൻ്റെ പതിനൊന്നാം വയസിൽ. എട്ടാം വയസിലെ എൻ്റെ ആദ്യ ലൈംഗിക അനുഭവവും അവിടെ വച്ചുതന്നെയാണ്. അസാമാന്യ കലാകായിക ശേഷിയുള്ളവരെയും അവിടെ ഞാൻ കണ്ടിരുന്നു. 31 വർഷങ്ങൾക്ക് ശേഷം ആ നാട്ടിൽ പോയെങ്കിലും ആ കോളനിയിരുന്ന സ്ഥലത്തോ – നാട്ടിലോ ഞാൻ പോയില്ല. പഠിച്ച സ്കൂളിൽപോയിരുന്നു. അവിടെ വെച്ചെൻ്റെ കസിനെക്കണ്ടു. മരിച്ചു പോയ അപ്പാപ്പിയുടെ മൂത്ത മകനെ! പക്ഷേ ഞാൻ പറഞ്ഞില്ല.

അമ്മവീട്ടിലും നാട്ടിലും അനോന്യമുള്ള വഴക്കുകൾക്ക് പഞ്ഞമില്ലായിരുന്നു. എന്നാൽ അടികളും മറ്റ് ശാരീരിക ഉപദ്രവങ്ങളുമൊന്നുമില്ലായിരുന്നുവെന്ന് മാത്രം. പക്ഷേ അനോന്യം തെറികളും വെറുപ്പുകളും മാത്രം. അതിന് പൂർണ്ണമായ ഒരു പരിഹാരമില്ല.
വീട്ടിലെ അഛനുമമ്മയും തമ്മിലുള്ള വഴക്കുകളിൽ ഞാൻ ഭയപ്പെട്ടിരുന്നത് എപ്പോഴായിരിക്കും കൊലപാതകം നടക്കുകയെന്നായിരുന്നു. അച്ചാച്ചൻ ശാന്ത സ്വഭാവമാണ് പുറമേ പക്ഷേ ദേഷ്യം വന്നാൽ സകലവും തകർക്കും.

ഒരിക്കലും മക്കളുടെ മുന്നിലോ അല്ലാതെയോ ഞാനും വിജിതയും വഴക്കിടാറില്ല. വിജിതയുടെയും എൻ്റേയും ഏറ്റവും വാല്യുബളായ ഒരു സ്വഭാവം ഞങ്ങൾക്ക് ഏത് കാര്യങ്ങളും അന്യോന്യം വഴക്കുകൂടാതെ തന്നെ കാര്യങ്ങൾ ശാന്തമായിപ്പറയാനറിയാമെന്നതാണു്. ഏത് അറ്റം പോകേണ്ടി വന്നാലും വഴക്കുകളെ – തെറി പറച്ചിലുകളെ – തല്ലുകളെ – കൊലപാതകങ്ങളെ അത്രയേറെ ഞാൻ വെറുക്കുന്നു. എനിക്കിഷ്ടമില്ലാത്തയിടങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഞാൻ ഓടിയൊളിക്കാറാണ് പതിവ്. FB യിൽപ്പോലും ചീത്ത വിളിയും അതിരുവിടുന്ന തർക്കങ്ങൾ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്തും തുറന്ന് പറയാനാണ് ഞാൻ എന്നെ ശീലിപ്പിച്ചത്. ചിലപ്പോഴൊക്കെ പലതും വേണ്ടെന്ന് വയ്ക്കുന്നു. തിരഞ്ഞെടുക്കാനുള്ള അവസരവും നമുക്കുണ്ടല്ലോ.

Advertisement

(കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക.(ബൈബിൾ)
രാഹുൽ ഗാന്ധിയുടെ വാക്കുകൾ കേട്ടിരുന്നു. ഒരു അക്രമത്തിൻ്റെ ഇരയായതിൻ്റെ ആഘാതമറിയുന്നവർ ഒരിക്കലും തിരിച്ച് ഒരക്രമത്തിന് മുതിരില്ല. എതിരാളിയുടെ കുടുംബത്തിലും അത്തരമൊരു നിരപരാധിയായ ഒരാൾ മാനസിക ആഘാതവുമായി ജീവിതം ഹോമിച്ചു തീർക്കേണ്ടിവരും.

 34 total views,  1 views today

Advertisement
Entertainment3 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment9 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement