ഒരാൾ ലൈംഗികമായി എങ്ങനെയാണ് ഒരു വിവാഹത്തിന് ഒരുങ്ങുന്നത് ?

0
465

Jaison P Joy യുടെ രസകരമായ കുറിപ്പ്

ഒരാൾ ലൈംഗികമായി എങ്ങനെയാണ് ഒരു വിവാഹത്തിന് ഒരുങ്ങുന്നത് ?

വിവാഹം തീരുമാനിച്ചുകഴിഞ്ഞാൽ നമ്മൾ വസ്ത്രങ്ങൾ/ ചെരുപ്പുകൾ വാങ്ങും/ വീട് മോടിപിടിപ്പിക്കും /മുഖം ഫേഷ്യൽ ചെയ്യും /ചിലരൊക്കെ ഗുഹ്യ രോമങ്ങൾ വരെ ക്ഷൗരം ചെയ്യും! നീ എന്തൊക്കെയാണ് ചെയ്തത്? പക്ഷേ നിൻ്റെ – ലിംഗത്തെ എങ്ങിനെയാണ് ആദ്യരതിക്കായി തയ്യാറാക്കിയത്? ങ്ങേ?

ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി. “ഹേയ് അങ്ങനെയൊക്കെയുണ്ടോ?
എൻ്റെ കല്യാണമൊക്കെക്കഴിഞ്ഞ്”.  അൽപസ്വൽപ രതിക്രീഡകളൊക്കെക്കഴിഞ്ഞതിൻ്റെ അഹങ്കാരത്തോടെ ഞാൻ പറഞ്ഞു.അങ്ങിനെയൊന്നുമില്ല. അതിന് നീളത്തിനോ വണ്ണത്തിനോ ബലത്തിലോ കാര്യമില്ല. എല്ലാം നിശ്ചയിക്കുന്നത് തലച്ചോറാണ്. നമ്മൾക്ക് തൃപ്തമായ ലൈംഗിക ജീവിതത്തിന് മാനസികമായ അടുപ്പവും ചേർച്ചയൊക്കെയാണാവശ്യം.”

ഹേയ് അല്ല.

എന്നാൽ നീ പറയ്.കേൾക്കട്ടെ!

ഡാ, ഭക്ഷണം+ വ്യായാമമാണ് ബോഡി ബിൽഡേഴ്സ് അവരുടെ ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ ഉപയോഗിക്കുന്നത്. So-ഭക്ഷണത്തിൻ്റെയും വ്യായാമത്തിൻ്റെയും രീതികൾ രണ്ട് മണിക്കൂറുകളെടുത്ത് സഹപ്രവർത്തകൻ പറഞ്ഞു.

വ്യായാമ രീതികൾ
[അശ്വഗന്ധ, ശബരകന്ധം, ജല ശൂകം, ബൃഹതീഫലം, മാഹിഷ നവനീതം, ഹസ്തികർണ്ണം, വജ്രവല്ലി, ദാഡിമബീജം ത്രാവുഷബീജം, വാലുക,ബൃഹതീഫലം]
[ബഹുലം, സംഘാടി, ചൂഢകം, ഏക ചൂഢകം, കഞ്ചുകം, അലാബൂനാളകം, ഗജ കരകം.
വൃത്തം, ഏകതോ വൃത്തം, ഉദൂഖലകം, കുസുമകം, കണ്ഡകിതം, കങ്കാസ്ഥി, ഗജ കരകം, അഷ്ടമണ്ഡലകം, ഭ്രമരകം, ശൃംഗാഡകം]

എനിക്ക് വയർ നിറഞ്ഞു. ഹോ ഇതൊക്കെ വിവാഹത്തിന്  മുൻപൊക്കെയൊന്നറിഞ്ഞിരുന്നെങ്കിൽ! അല്ല, കല്യാണം കഴിഞ്ഞും ഇതൊക്കെയാവാമെന്നും കക്ഷി കൂട്ടിച്ചേർത്തപ്പോൾ ഒരു സമാധാനം കിട്ടി.
ഏതായാലും പെട്ടെന്നൊന്നും കാര്യങ്ങൾ നടക്കത്തില്ലെന്ന് മനസിലായി.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോരുമ്പോൾ ബസിലിരുന്ന് എൻ്റെ കഴിഞ്ഞ് പോയവർഷങ്ങളെ പഴിച്ചു. രാത്രിയിൽ പ്രായത്തിൽ വളരെ കുറഞ്ഞ കൂട്ടുകാരൻ വിളിച്ചു. അവനു് വിവാഹം കഴിക്കണം കുറേ ഉപദേശങ്ങൾ വേണമെന്നും പറഞ്ഞു. എന്നിലെ പഴയ ഉപദേശി ജീവൻ വച്ചുണർന്നു.

ഡാ, കല്യാണത്തിന് നീ എന്തൊക്കെ തയ്യാറെടുപ്പ് നടത്തിയിട്ടും കാര്യല്ല, ആ കാര്യങ്ങൾക്ക് പ്രത്യേകം ചില തയ്യാറെടുപ്പ് വേണം അതുകൊണ്ട് നീ ഇപ്പോഴെ ഇന്നിന്നത് ചെയ്യണം – ഇന്നിന്നത് തിന്നണം ഇങ്ങനെയൊക്കെ
‘വ്യായാമം’ ചെയ്യണമെന്ന് വാതോരാതെ പറഞ്ഞത് കേട്ട് പയ്യൻ വാ പൊളിച്ചു.
ശരി ചേട്ടാ – അവൻ ഫോൺ വച്ചു.

അവനോട് പറഞ്ഞ നിരവധി കാര്യങ്ങളിൽ ഒരു കാര്യം അവൻ ചെയ്യേണ്ടത് 40 ദിവസത്തെ കഠിനമായ ചില ‘പരിശീലനത്തിന്’ ശേഷം ഒരു പ്രത്യേക ദിവസം രാത്രിയിൽ പ്രത്യേക ഭക്ഷണം കഴിച്ച് പ്രത്യേക എണ്ണ തേച്ച് കുളിച്ച് പൂർണ്ണ നഗ്നനായി ആകാശം നോക്കിക്കിടന്ന് വളരെ പ്രത്യേക രീതിയിൽ പ്രത്യേകഘട്ടങ്ങളിലൂടെ, വൈവിധ്യമായി സ്വയം ഭോഗം നടത്തണമെന്നായിരുന്നു.

അവൻ്റെ കഠിനമായ വ്രത ദിവസങ്ങൾ തീരാനായി.. അത്യന്തം തീവ്രമായ ആവേശത്തോടെ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവൻ തൻ്റെ മുറിയിൽ കയറി അവസാനവട്ട തയ്യാറെടുപ്പുകളും ചെയ്ത് തൻ്റെ ദാമ്പത്യ ജീവിതത്തിൽ വന്നു ചേരാൻപോകുന്ന സൗഭാഗ്യങ്ങളെ താലോലിച്ച് കൊണ്ടിരുന്നു. സമയം 9 മണിയോടടുക്കുകയാണ്. നെഞ്ചിടിപ്പ് പതുക്കെ ഉയരുന്നു. ചുറ്റിനുമുള്ള ഭിത്തികൾക്ക് കണ്ണുകളുള്ളതായിട്ടവന് തോന്നി. അവൻ തൻ്റെ സ്വപ്നസാക്ഷാത്ക്കാരത്തിനായിക്കരുതിയ വസ്തുക്കളുമെടുത്ത് ആരും കാണാതെ പതുങ്ങി കോണികയറി ടെറസിൻ്റെ മുകളിലേക്കെത്തി. അവിടെ പെട്ടെന്ന് ആർക്കും കാണാൻ കഴിയാത്ത ഒരിടത്തേക്ക് മാറി പായ വിരിച്ചു. പൂർണനഗ്നനായിക്കിടന്നു. പതുക്കെയവൻ്റെ മുഷ്ടിമൈഥുനലീലകൾക്ക് തുടക്കം കുറിച്ചു.

നിമിഷങ്ങൾ മണിക്കൂറുകളായി മാറിയതവനറിഞ്ഞില്ല.മൊബൈലിൽ വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നപ്പോൾ അവൻ്റെ കൂട്ടുകാരൻ വീട്ടിൽ വന്നതവനറിഞ്ഞില്ല. അഛനുമമ്മയും ഇളയ പെങ്ങളും കൂട്ടുകാരനുമവനെത്തേടി ടെറസിലേക്കെത്തിയതുമവനറിഞ്ഞില്ല. അവരടുത്തെത്തിയപ്പോഴേക്കും അവൻ്റെ പൂണിയിലെ അസ്ത്രങ്ങളിലൊന്ന് മാനത്തേക്ക് കുതിച്ചുയർന്നിരുന്നു.