സ്വന്തം ഇരട്ട സഹോദരനോട് കാമവും പ്രണയവും തോന്നിയ ബിബ്ലിസ്

58

Jaison P Joy യുടെ കുറിപ്പ്

സ്വന്തം ഇരട്ട സഹോദരനായ കൗനസിനോടുള്ള കാമവും പ്രണയവും അധികരിച്ചപ്പോൾ ബിബ്ലിസ് അതൊരു പ്രണയ കുറിപ്പിൽ സൂചിപ്പിച്ചു കൗനസിനയച്ചു. ദേവൻമാർക്കിടയിലും ഇത്തരം കാമവും പ്രണയമുണ്ടെന്നും തന്നെ കിട്ടാതെ ബിബ്ലിസിന് ജീവിക്കാനാവില്ലന്നും പ്രണയക്കുറിപ്പിൽ നിന്നും മനസിലാക്കിയ കൗനസ് നാട് വിട്ടു. കൗനസിനെ തേടി ഗ്രീസിലെ തെരുവുകളിൽ പ്രണയാർദ്രയായി തേടിയലഞ്ഞവസാനം കൗനസിനെ കണ്ടുകിട്ടാതെ വന്നപ്പോൾ സ്വയം വസ്ത്രം കീറിയെറിഞ്ഞ് നഗ്നയായി അരപ്പട്ടയിൽ ജീവനൊടുക്കേണ്ടി വന്നു ബിബ്ലിസിന്.

May be artഫ്രഞ്ച് ആർട്ടിസ്റ്റ് ഡബ്ല്യു. എ. ബൊഗ്യൂറോ(William – Adolphe Bourguerau) വരച്ച ഈ പെയിന്റിംഗ് ബിബ്ലിസിന്റെ ജീവിതാവസാനനിമിഷത്തിലേതാണ്. കുറേ നാളുകൾക്ക് മുൻപൊരു ഇരട്ട സഹോദരങ്ങളിലെ ലൈംഗികതയും പ്രണയവും നേരിട്ടറിഞ്ഞിരുന്നു. അവളുടെ വിവാഹം നടന്നുവെങ്കിലും അവൻ കൂടെക്കൂടെ അവളെക്കാണാൻ ചെല്ലുകയും പിന്നീട് പോകാതെ തന്നിൽനിന്നുമകന്നതിനെ ചൊല്ലി വാക്കുതർക്കത്തിനൊടുവിൽ അവൾ തൂങ്ങിമരിക്കുകയും ചെയ്തു.