ഏതു ചെറിയ പ്രായത്തിലും സെക്സ് ചെയ്യാം പക്ഷേ വിവാഹത്തിനു മുന്നേ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പാടില്ല

0
630

Jaison P Joy യുടെ കുറിപ്പ്

ട്രോബ്രിയന്റ് ദ്വീപ്സമൂഹങ്ങളിലെ ലൈംഗിക ജീവിതരീതികളെ ക്കുറിച്ച് സോഷ്യൽ ആന്ത്രപ്പോളജിയുടെ പിതാവെന്നറിയപ്പെടുന്ന ബ്രോണിസ്ലോ കാസ്പർ മലിനോസ്കിയെന്ന പോളണ്ടുകാരൻ എഴുതിയ പുസ്തകമാണ് The Sexual life of Savages.

ഒരു സമൂഹത്തിലെ രസകരമായ ലൈംഗിക ജീവിത രീതികളാണ് പുസ്തകം പറയുന്നത്. കിരിവിനാ, കെയ്ലൂണാ, വകുതാ, കിതാവാ എന്നീ നാല് ദ്വീപുകൾ ചേർന്നതാണ് 450 ചതുരശ്ര കിലോമീറ്ററുകൾ വിസ്തൃതിയുള്ള ട്രോബ്രിയന്റ്സ് ദ്വീപ്. തനതായ സംസ്ക്കാരത്തനിമ ഒട്ടും ചോർന്നുപോകാത്ത ട്രോബ്സ്, ലോകത്തിലെ തന്നെ വളരെ വ്യത്യസ്തമായ ലൈംഗിക ജീവിതരീതികൾ വച്ചുപുലർത്തുന്ന സമൂഹമാണ്. സ്നേഹത്തിന്റെ ദ്വീപെന്ന് വിളിപ്പേര് കിട്ടിയ ട്രോബ്രിയ ന്റ്സിലെ പെൺകുട്ടികൾ മാറ് മറയ്ക്കാതെയാണ് നടക്കുന്നത്. ഇവിടെ വളരെ ചെറുപ്രായത്തിൽ ലൈംഗിക പ്രവർത്തികളിലേർപ്പെടാറുണ്ടത്രേ.

6,8 വയസിനുള്ളിൽ പെൺകുട്ടി കളും 10-12 വയസിനുള്ളിൽ ആൺകുട്ടികളും യാതൊരു വിധ സാമൂഹിക എതിർപ്പുകളോ സദാചാര പ്രശ്നങ്ങളോ ഇല്ലാതെ ആദ്യ ലൈംഗിക ബന്ധത്തിലേർപ്പെടാറുണ്ട്. പക്ഷേ വിവാഹത്തിനു മുന്നേ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പാടില്ല…

ലൈംഗിക ബന്ധത്തിനു മുൻപായി ചുംബിക്കാറില്ലാത്ത ഈ സമൂഹത്തിൽ പെൺകുട്ടികൾ ആൺകുട്ടികളെ ചോരവരത്തക്ക രീതിയിൽ വളരെ ആഴത്തിൽ പുറത്ത് കൈകൾ കൊണ്ട് മാന്തുക പതിവാണ്. വേദന സഹിച്ചു നിൽക്കുന്ന ആൺകുട്ടിയും മാന്തിയ പെൺകുട്ടിയും പിന്നീട് സെക്സിലേർപ്പെടുന്നു. ദ്വീപിലെ പുരുഷൻമാരിൽ Scratches ന്റെ പാടുകൾ നിരീക്ഷിച്ചതായി മലിനോസ്കി പറയുന്നുണ്ട്.
13-14 വയസു മുതൽ ഇണകളെ തെരഞ്ഞെടുക്കാനും, കൂടെക്കൂടെ മാറ്റുവാനും സമൂഹത്തിൽ പ്രോത്സാഹനം ലഭിക്കുന്നു. പുരുഷനു മാത്രമല്ല സ്ത്രീകൾക്കും ഇഷ്ടമുള്ള ഇണയെ പ്രാപിക്കാനും തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.

ഇത്തരം വിവാഹപൂർവ്വ ലൈംഗികബന്ധങ്ങൾക്കും, കാമ കേളികൾക്കുമായി ഒരോ ഗ്രാമങ്ങളും അഭിമാനപൂർവ്വം “ബുക്കുമതുല” എന്ന പേരുള്ള കൊച്ചു കുടിലുകൾ നിർമ്മിക്കാറുണ്ട്. ഇത്തരം കുടിലുകളിലെ ലൈംഗിക അനുഭവങ്ങൾക്ക് ശേഷം വിവാഹത്തിലേക്ക് എത്തുമ്പോൾ ഒട്ടും ആർഭാടമില്ലാതെ ലളിതമാക്കുകയാണ് ട്രോബ്സുകാർ.

വിവാഹത്തിനു മുൻപ് നല്ലൊരു സമയം ഒരുമിച്ച് ചെലവഴിക്കാറുണ്ട് വരനും വധുവും. വിവാഹത്തിന് വരൻ പെണ്ണിന്റെ മാതാപിതാക്കൾക്കാണ് സമ്മാനങ്ങൾ നൽകേണ്ടത്. സമ്മാനം സ്വീകരിക്കുന്ന മാതാപിതാക്കൾ പെൺകുട്ടിയെ സൂര്യോദയത്തിന് മുൻപ് ആണിന്റെ വീട്ടിലാക്കി പോകുന്നു.
പിറ്റേന്ന് രാവിലെ വധുവിന്റെ മാതാപിതാക്കൾ പാചകം ചെയ്ത കിഴങ്ങ് കഴിക്കുന്നതോടെ വിവാഹം കഴിയുന്നു.

ഇത്രയും വിവാഹപൂർവ്വ ലൈംഗിക പരിചയമുണ്ടെങ്കിലും സ്വന്തം ഭാര്യ ഗർഭിണിയാകുന്നത് പൂർവ്വതലമുറയിലെ ”ബാലോമ” എന്ന ആത്മാവ് ഭാര്യയിൽ പ്രവേശിക്കുമ്പോഴാണെന്നാണ് ഇവരുടെ ഒരു വിശ്വാസം…

വളരെ ചെറുപ്പം മുതലുള്ള കൂടെ കൂടെയുള്ള ലൈംഗികതയുണ്ടെങ്കിലും വനത്തിലെ കിഴങ്ങുകളുടെ ഉപയോഗം അവരുടെ സന്താനോത്പാദന പ്രക്രിയയെ നിയന്ത്രിച്ചിരുന്നു എന്നു പഠനങ്ങൾ പറയുന്നു. അതിനാലാവാം ഗർഭിണിയാകുന്നത് കുറഞ്ഞതും ബാലോമ വിശ്വാസം ശക്തിപ്പെട്ടതിന്റെയും ഒരു കാരണം.
സല്യൂട്ട് റ്റു മലിനോസ്കി ഇങ്ങനെയൊരു പഠനം 1916 ൽ ചെയ്തതിനു..ഒരു നൂറ്റാണ്ടായിട്ടും വലിയ മാറ്റമൊന്നുമില്ലാതെ ട്രോബ്രിയന്റുകൾ അസൂയപ്പെടുത്തിക്കൊണ്ടീ ലോകത്ത് കപടസദാചാരക്കാരായ നമ്മുടെ കൺമുന്നിൽ സമാധാനത്തോടെ ജീവിക്കുന്നു….

വിവരങ്ങൾക്ക്:
dailymail.co.uk യുടെ ലേഖനം & Extract of the sexual life of Savages
images courtesy: Google images