ജഗപതി ബാബുവും പ്രശസ്ത മലയാള നടി മംമ്‌ത മോഹൻദാസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് ചിത്രമായ രുദ്രംഗി റിലീസിനൊരുങ്ങുകയാണ്. ജഗപതി ബാബു, മംമ്‌ത മോഹൻദാസ് എന്നിവർക്കൊപ്പം ദിവി വദ്ത്യ, വിമല രാമൻ, കാലകേയ പ്രഭാകർ, ആശിഷ് ഗാന്ധി, ഗാനവി ലക്ഷ്മൺ എന്നിവരും ഇ ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ റിലീസ് ചെയ്തു . നർത്തകിമാരുടെ അതീവ മേനി പ്രദർശനം നിറഞ്ഞ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.
ജാജിമോഗുലൈ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് അഭിനയ ശ്രീനിവാസും ആലപിച്ചിരിക്കുന്നത് മോഹന ഭോഗരാജുവുമാണ്. നൗഫൽ രാജ ഐസ് സംഗീതം നൽകിയ ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഭാനു മാസ്റ്റർ ആണ്. അജയ് സമ്രാട് രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡോക്ടർ രാസമായി ബാലകൃഷ്ണൻ, വരുൺ ബൈരഗോണി എന്നിവർ ചേർന്നാണ്.സന്തോഷ് ശണമോണി കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നാഗേശ്വര റെഡ്‌ഡി ബൊന്തളയാണ്.