ജാലിയൻ വാലാബാഗ്: ആ കണക്ക് ഞങ്ങൾ തീർത്തിട്ട് 79 വർഷമായി; മാപ്പ് നിങ്ങളുടെ കൈയിൽ വച്ചോളു.

0
1577

Vimal Krishnan V R എഴുതുന്നു 

ജാലിയൻ വാലാബാഗ്: ആ കണക്ക് ഞങ്ങൾ തീർത്തിട്ട് 79 വർഷമായി. മാപ്പ് നിങ്ങളുടെ കൈയിൽ വച്ചോളു..

1919 ഏപ്രിൽ 13-നാണ് പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കേൽ ഒ ഡ്വയർ (Michael O’Dwyer) ആണ് ജാലിയൻ വാലാബാഗിലെ കൂട്ടക്കൊലക്ക് നിർദേശം നൽകിയത്. ബ്രിഗേഡിയർ ജനറായിരുന്ന റെജിനാൾഡ് ഡയറിനായിരുന്നു പട്ടാളത്തിന്റെ ചുമതല.

Vimal Krishnan V R
Vimal Krishnan V R

ഒരു മുന്നറിയിപ്പ് പോലും നൽക്കാതെ നടത്തിയ വെടിവെപ്പിൽ സമാധാനപരമായി പ്രതിഷേധം നടത്തിയിരുന്ന 1800 പ്രക്ഷോഭകർ കൊല്ലപ്പെട്ടു. 1200 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുഴുവനാളുകളെയും കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് ആ വെടിവെപ്പിന് ലഫ്റ്റനൻറ് ഗവർണർ നിർദേശം നൽകിയത്.

കൂട്ടക്കൊല നടക്കുന്ന സമയം ബാലനായിരുന്നു ഉദ്ധംസിംഗ്. പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് വെള്ളം കൊടുക്കുന്ന സന്നദ്ധ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുകയായിരുന്നു ഉദ്ധം സിംഗ്. വെടിവെപ്പിന് നേരിട്ട് സാക്ഷ്യം വഹിച്ചത് ബാല നായ ഉദ്ധം സിംഗിന്റെ മനസിനെ വല്ലാതെ ഉലച്ചിരുന്നു. ഈ ക്രൂരതക്ക് കാരണക്കാരനെ വെറുതെ വിടില്ലെന്ന് ആ ബാല മനസ് അന്നേ ഒരു പക്ഷേ തീരുമാനിച്ചിരുന്നിരിക്കണം.

1940 മറ്റൊരു ഏപ്രിൽ 13, ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് 21 വർഷം തികഞ്ഞ വർഷം. ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്റേയും സെൻട്രൽ ഏഷ്യൻ സൊസൈറ്റിയുടേയും ഒരു സംയുക്ത മീറ്റിംഗ് ലണ്ടനിലെ കാക്സ്റ്റൺ ഹോളിൽ നടക്കുകയായിരുന്നു. പബിൽ വച്ച് പരിചയപ്പെട്ട ഒരു പട്ടാളക്കാരന്റെ Image result for jallianwala baghകയ്യിൽ നിന്ന് വാങ്ങിയ റിവോൾവർ തന്റെ ജാക്കറ്റിൽ ഒളിപ്പിച്ച് ഉദ്ധം സിംഗ് സമ്മേളന ഹാളിൽ കടന്നത് ഭാരതത്തിന്റെ ആത്മാവിനേറ്റ മുറിവുണക്കുക എന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയ ലെഫ്റ്റനന്റ് ഗവർണർ മൈക്കേൽ ഒ ഡ്വയർ മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. മീറ്റിംഗ് അവസാനിക്കുന്നു നേരം ഉദ്ധം സിംഗ് വേദിയിലേക്ക് നടന്നടുക്കുകയും ഡ്വയറിന് നേരെ വെടിയുതിർക്കുകയും ചെയ്തു. രണ്ട് പ്രാവശ്യം വെടിയേറ്റ ഡ്വയർ തൽക്ഷണം മരണപ്പെട്ടു.

രാം മുഹമ്മദ് സിംഗ് എന്നായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഉദ്ധം സിംഗ് തന്റെ പേരായി പറഞ്ഞത്. 1940 ജൂലൈ 31-ന് ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ തൂക്കിലേറ്റി. 1974ൽ ഇന്ത്യയിലേക്ക് കൊണ്ട് വന്ന അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന്റെ ശേഷിപ്പുകൾ ശ്രീമതി ഇന്ദിരാ ഗാന്ധി ഏറ്റുവാങ്ങി. പിന്നേടത് അദ്ദേഹത്തിന്റെ ജന്മനാടായ പഞ്ചാബിലെ സുനത്തിൽ സംസ്കരിച്ചു, ചാരം സത് ലജ് നദിയിൽ ഒഴുക്കുകയും കുറച്ച് ജാലിയൻ വാലാബാഗിലെ സ്മൃതി മണ്ഡപത്തിൽ സൂക്ഷിക്കുകയും ചെയ്യുന്നു.

Image result for jallianwala bagh and shaheed udham singhഭാരതത്തിന്റെ ആത്മാവിനെ മുറിവേൽപ്പിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കണക്ക് ഈ രാജ്യത്തിന് വേണ്ടി അതിന്റെ വീരപുത്രൻ വീട്ടി എന്നാണ് സംഭവത്തിൽ മാപ്പ് പറഞ്ഞ ബ്രിട്ടീഷ് പാർലമെന്റും മാപ്പ് പറയാത്ത പ്രധാനമന്ത്രി തെരേസ മേയും മനസിലാക്കാനുള്ളത്.

ഈ നാടിനെ വർഗീയമായി കീറി മുറിക്കാൻ ശ്രമിക്കുന്ന ചരിത്ര നിഷേധികൾ പഠിക്കേണ്ട ഒരു പാo ഭാഗമാണ് ഉദ്ധം സിംഗിന്റെ ജീവിതം.