ജെല്ലിക്കെട്ടിലൂടെ മലയാള സിനിമക്ക് അഭിമാനിക്കാം

29

Rahul humble Sanal

മലയാള സിനിമക്ക് അഭിമാനിക്കാം.ലിജോ പല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രം ഓസ്കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു.ഗുരു, ആദാമിൻ്റെ മകൻ അബു തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു മലയാള ചിത്രം ഓസ്കാർ എൻട്രിയായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തയക്കുന്നത്.ഓസ്കാറുമായി ബന്ധപ്പെട്ട ഈ വാർത്ത
“ജല്ലിക്കെട്ട് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ” എന്ന് വളരെ വ്യക്തമായി മാധ്യമങ്ങൾ ഇത്തവണ റിപ്പോർട്ട് ചെയ്തു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത…

മൂന്ന് വർഷം മുൻപ് ഇതല്ലായിരുന്നു സ്ഥിതി.2017ൽ ഗോപീ സുന്ദർ പുലി മുരുകനിലൂടെ ഓസ്കാർ നോമിനേഷൻ നേടി എന്ന ആന മണ്ടത്തരം പല പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു… വാർത്തയറിഞ്ഞ് ഒരു നിമിഷം ശ്വാസം നിലച്ച് പോയി എന്നു വരെ ഗോപീ സുന്ദർ ” തള്ളി”യിരുന്നു.ഓസ്കാർ നോമിനേഷനും ഓസ്കാർ എൻട്രിയും, പൈസ അടച്ച് ആർക്കും നേടാവുന്ന
ലോങ്ങ് ലിസ്റ്റും എല്ലാം വ്യത്യസ്തമാണ്…
.
ഓരോ രാജ്യത്ത് നിന്ന് ഓരോ വർഷവും ഓരോ ചിത്രമാണ് പ്രാദേശിക ഭാഷാ വിഭാഗത്തിലേക്ക് മൽസരിക്കുന്നത്… ആ പട്ടികയിൽ ഇടം നേടാൻ 50000 രൂപ മുടക്കിയാൽ ആർക്കും മൽസരിക്കാം… അതിൽ നിന്ന് ഒരു ചിത്രമാണ് ഇന്ത്യയിൽ ഫിലിം ഫെഡറേഷൻ തിരഞ്ഞെടുത്ത് അയക്കുന്നത്… ഇങ്ങനെ നൂറോളം രാജ്യങ്ങളിൽ നിന്നായി ഓരോ ചിത്രം വച്ച് ഒരു ലോങ്ങ് ലിസ്റ്റ് ഉണ്ടാകുന്നു… ഇതിൽ നിന്ന് 9 ചിത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് ഒരു ലിസ്റ്റ് ഉണ്ടാകുന്നു… വീണ്ടും ഇതിൽ നിന്ന് അഞ്ച് ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നു.. ഇതാണ് ഓസ്കാർ നോമിനേഷൻ ചിത്രങ്ങൾ… ഇങ്ങനെ ഓസ്കാർ നോമിനേഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങൾ വെറും 3 എണ്ണം മാത്രമാണ്… മദർ ഇന്ത്യ (1957) സലാം ബോംബെ (1988) ലഗാൻ (2001)

ഗുരുവും ആദാമിന്റെ മകൻ അബു വും ഇപ്പോൾ ജല്ലിക്കെട്ടും ഇന്ത്യ തിരഞ്ഞെടുത്തയച്ച എൻട്രികൾ മാത്രമാണ്.ചില സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിനോടൊപ്പം ലോസ് ആഞ്ചൽസിൽ ഏതെങ്കിലും തീയറ്ററിൽ രണ്ടാഴ്ച പ്രദർശിപ്പിച്ചതിന്റെ രേഖ സമർപ്പിക്കുകയും, നിശ്ചിത ഫീസ് അടക്കുകയും ചെയ്താൽ മറ്റു വിഭാഗങ്ങളിലേക്ക് (സംഗീതം, തിരക്കഥ) ആർക്കും യോഗ്യത നേടാം… അതായത് അപേക്ഷിക്കുന്ന ചിത്രങ്ങൾ മുഴുവൻ ലോങ്ങ് ലിസ്റ്റിൽ പെടും.അങ്ങനെയാണ് പുലി മുരുകൻ ലോങ്ങ് ലിസ്റ്റിൽ ഇടം പിടിച്ചത്… അത് അപേക്ഷിക്കുന്നവർ മുഴുവൻ ഉൾപ്പെടുന്ന ലോങ്ങ് ലിസ്റ്റ് മാത്രമാണ്.. നോമിനേഷനോ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയോ അല്ല…
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡിനായി ഔദ്യോഗിക എൻട്രി അയച്ച നടൻ കമൽ ഹാസൻ ആണ്… കമൽ ചിത്രങ്ങൾ ഏഴ് തവണയാണ് ഇന്ത്യ ഓസ്കാറിനയച്ചത്.സാഗർ (ഹിന്ദി), സ്വാതി മുത്ത് (തെലുഗ്) നായകൻ, തേവർ മകൻ, കുരുതി പുനൽ, ഇന്ത്യൻ ,ഹേ റാം (തമിഴ്) തുടങ്ങിയവയാണ് ആ ചിത്രങ്ങൾ.

സത്യജിത്ത് റേ ക്ക് സമഗ്ര സംഭാവനക്കും ,ഭാനു അഥയക്ക് വസ്ത്രാലങ്കാരത്തിനും (ഗാന്ധി ) എ ആർ റഹ്മാന് സംഗീത വിഭാഗത്തിനും, റസൂൽ പൂക്കുട്ടിക്ക് ശബ്ദമിശ്രണത്തിനും കിട്ടിയ അവാർഡുകൾ ആണ് ഓസ്കാറിൻ്റെ ഇന്ത്യൻ സാനിധ്യങ്ങൾ… പക്ഷേ സത്യജിത്ത് റേ ഒഴികെ ഉള്ളവർക്ക് അവാർഡ് ലഭിച്ചത് ഒന്നും ഇന്ത്യൻ സിനിമകളിലൂടെ ആയിരുന്നില്ല എന്നതാണ് പ്രത്യേകത….
എന്തായാലും മലയാള സിനിമക്ക് അഭിമാനിക്കാം, ഇന്ത്യയിൽ നിന്ന് ഒരു മലയാള സിനിമയെ ഔദ്യോഗികമായി ഓസ്കാറിലേക്ക് മൽസരിക്കാൻ ഇന്ത്യ തിരഞ്ഞെടുത്തതിൽ….