Akhilesh Easwar
ഒരു സിനിമ കഴിഞ്ഞ് മനസ്സിന്റെ പിടിവിട്ട് നിങ്ങള്‍ കരഞ്ഞിട്ടുണ്ടോ…? അഭിമാനവും ആവേശവും നിറഞ്ഞ് മനസ്സ് തുളുമ്പീട്ടുണ്ടോ…? സിനിമ പറയുന്ന രാഷ്ട്രീയത്തിന്റെ കാമ്പുതൊട്ട് ഒന്ന് അലമുറയിട്ട് കരയാന്‍ തോന്നീട്ടുണ്ടോ…?
ഇതെല്ലാമാണ് ഈ നിമിഷം എന്റെ മനസ്സില്‍… ഒരു റിവ്യൂ ഒന്നും എഴുതാനൊത്ത മാനസികാവസ്ഥയല്ല, അതുകൊണ്ട് ഒരൊറ്റ വാചകത്തില്‍ ഒരു റിവ്യൂ പറയാം…
” ഇതുവരെ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച സിനിമാറ്റിക് എക്സ്പീരിയന്‍സ്…അതാണ് ജല്ലിക്കെട്ട്.. ”
ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് 🔥
ആദ്യമേ ഇങ്ങനൊരു അഡാറ് സ്ക്രിപ്റ്റ് ഈ മൊതലിന് തന്നെ ഡയറക്ട് ചെയ്യാന്‍ കൊട്ടുത്തതിന് പെരുത്ത് സ്നേഹം ഹരീഷ് & ജയകുമാര്‍…
ഒരു സീന്‍ കൊറിയോഗ്രഫി ചെയ്യുക എന്നത് എത്ര മാത്രം എെഡിയ ഉള്ള ഒരാള്‍ക്കാവും സാധിക്കുക… അതെകുറിച്ച് ഒരുവട്ടമെങ്കിലും ചിന്തിച്ചിട്ടുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ഈ സിനിമ എങ്ങനെ കൊറിയോഗ്രഫി ചെയ്തിരിക്കും എന്നോര്‍ത്ത് വണ്ഡറടിച്ചിരിക്കും ഉറപ്പ്… LJP ഈ സിനിമയുടെ രാഷ്ട്രീയം ഇന്ന് ടീയറ്ററില്‍ കണ്ട 80% ത്തിനും മനസ്സിലായിട്ടുണ്ടാവില്ല എന്നുറപ്പാണ് പക്ഷേ കണ്ടവരെകൊണ്ട് മുഴുവന്‍ കൈയ്യടിപ്പിച്ച നിങ്ങള്‍ മാത്രമാണ് ഹീറോ…♥
ഗിരീഷ് ഗംഗാധരന്… ആ ക്യാമറ നിങ്ങള്‍ താഴെവച്ചിട്ടുണ്ടോ മനുഷ്യ… പ്രതിഭയാണ്,പ്രതിഭാസമാണ്…കൂട്ടത്തില്‍ ഫുള്‍ ക്യാമറ ടീമിനും പ്രത്യേകിച്ച് ആ ഫോക്കസ് പുള്ളറിന് കിടിലന്‍ കൈയ്യടി. എങ്ങനെ സാധിക്കുന്നൂ ഇതൊക്കെ…!
കുറേ നാളിന് ശേഷം വിഷ്വല്‍ സെന്സുള്ള ഒരു അഡാറ് bgm … പ്രശാന്ത് പിള്ള…പൊരിച്ചടുക്കി… ചില സമയത്ത് എന്റെ ഹൃദയമിടിപ്പ് പോലും നിങ്ങളുടെ bgm ആണോയെന്ന് തോന്നിപ്പോയീ… സൗണ്ട് ഡിസൈന്‍ ചെയ്ത് രഘുനാഥ് രവിക്കും കൈയ്യടി. പിന്നെ എഡിറ്റിംങ്… ഇങ്ങനെ ഒരു പടത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് കൃത്യമായ വെട്ടികൂട്ടലാണ് അത് ദീപു ജോസഫ് നിങ്ങള്‍ കിടുവായിട്ടങ് ചെയ്തു… ഗോകുല്‍ ദാസിന്റെ ആര്‍ട്ടൊക്കെ കൊടിലോല്ക്കസ്ത്തി… കൂടെ റോണക്സ് സേവ്യറിന്റെ മേയ്ക്കപ്പും…
ഇനി അഭിനയിച്ചവരെപറ്റി… എന്താ പറയുക… നിങ്ങളുടെ കഷ്ടപ്പാടിന്റെ കൂടി പേരാണ് ജല്ലിക്കെട്ട്…
ഇതൊരു ഒന്നൊന്നര സിനിമയാണ്… ഇന്നിന്റെ രാഷ്ട്രീയമാണ്… മനുഷ്യന്റെ ഉള്ളിലെ മൃഗത്തിന്റെ നേര്‍കാഴ്ച്ചയാണ്… മറ്റ് പലതുമാണ്… ടീയറ്ററില്‍ തന്നെ കണ്ട് അറിയേണ്ടതാണ്…
നോ പ്ലാന്‍സ് റ്റൂ ചേയ്ഞ്ച് നോ പ്ലാന്‍സ് റ്റൂ ഇംപ്രസ്സ് എന്നും പറഞ്ഞ് തുടങ്ങീട്ട് ഇപ്പോ ഞെട്ടിക്കലാണ് പുള്ളീടെ ഹോബി… എന്താ പറയുക… വെറും 7പടം കൊണ്ട് ഏറ്റവും മികച്ചവനിലേക്ക്… അതില്‍6ഉം fdfs കണ്ടു എന്നതാണ് ഒരു ഫാന്‍ബോയ് എന്ന നിലക്കുള്ള ദക്ഷിണ… LJP
അടുത്ത ഷോയ്ക്ക് ടിക്കറ്റും ഒപ്പിച്ച് ഇത് ഞാന്‍ എഴുതണേല്‍ എന്റെ അവസ്ഥ ഒന്ന് ഒാര്‍ത്തേ..ദേ മാറ്റിനി തുടങ്ങാറായീ… അപ്പോ വീണ്ടും ഒന്നൂടെ രോമാഞ്ചമടിച്ചേച്ച് വരാം…