സിനിമയെന്ന മാധ്യമം എത്രത്തോളം ഒരു മികവുറ്റ സംവിധായകന്റേത് മാത്രമാണെന്നതിന്റെ പൂർണ്ണതലം

0
245

എഴുതിയത്  : Visal Vs

ജല്ലിക്കെട്ട്💞

” നേരം ഇരുട്ടിയതോടെ കവലയും പരിസരവും ഉത്സവ കാലം പോലെയായി. മൃഗങ്ങളെ തിരയാൻ ഗ്യാസുവിളക്കുകളുടേയും പാൽ വെളിച്ചമുള്ള ടോർച്ചുകളുടേയും നിര മലഞ്ചെരിവുകളാകെ അരിച്ചുപെറുക്കുന്നത് അവിടെ നിന്നാൽ കാണാമായിരുന്നു. മുഖത്ത് അസാധാരണ തിളക്കമുള്ള ചിലർ തങ്ങളുടെ പ്രേമഭാജനങ്ങളെ കാണാനാകുമെന്നാശിച്ച് ഇതിനിടയിൽ ചുറ്റിക്കറങ്ങി….. ”
– മാവോയിസ്റ്റ് (നോവൽ) –

‎Visal Vs
‎Visal Vs

ലിജോ ജോസ്പല്ലിശ്ശേരിയുടെ ജല്ലിക്കെട്ടെന്ന വിസ്മയ തിരകാഴ്ചയ്ക്കാധാരമായ
എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ് ‘ എന്ന കഥയിലെ ഒരു ഭാഗമാണ് മേലെത്തെ വിവരണം.
എന്നാൽ മാവോയിസ്റ്റന്ന കഥയുടെ പൂർണ്ണതയൊന്നുമല്ല ജല്ലിക്കെട്ട്.

ജല്ലിക്കെട്ട് ,
സിനിമയെന്ന മാധ്യമം എത്രത്തോളം ഒരു മികവുറ്റ സംവിധായകന്റേത് മാത്രമാണെന്നതിന്റെ പൂർണ്ണ തലമാണ്.

‘മനുഷ്യന്റെയുള്ളിൽ ജൈവികമായി തന്നെ കുടിയേറിയിട്ടുള്ള ‘മൃഗ ‘ത്തെ ,പര്യവേഷണം ചെയ്തുകാട്ടുത്ത മാസ്റ്റർ ക്ലാസ് ‘പല്ലിശ്ശേരീസ് ‘ ബ്രില്യൻസാണ് ‘ജല്ലിക്കെട്ട്’ .

മൃഗത്തെ വേട്ടയാടിപ്പിടിച്ച് പച്ചയ്ക്ക് കൂട്ടമായി കടിപിടികൂടി ആർത്തിപ്പൂണ്ട് ഭക്ഷിച്ചിരുന്ന ആദിമ ഗൂഹാസ്വഭാവ സവിശേഷതയിൽ നിന്നും / ആദിമ മനുഷ്യനിൽ നിന്നുള്ള ‘ജൈവികമാറ്റം’
ഈ വളർച്ചാ ഘട്ടത്തിലും ‘ഇരുകാലി’കൾക്ക് വന്നിട്ടില്ലാ എന്നതിന്റെ ഉൾക്കാഴ്ചാനുഭവപ്പെടുത്തലാണീ ചിത്രം മുന്നോട്ട് വയ്ക്കുന്നത്.

ഹൈറേഞ്ച് മേഖലയിലെ ഒരു കുടിയേറ്റ ഗ്രാമത്തിലെ അറവുശാലയിൽ നിന്നും അറവുകാരന്റേയും, സഹായിയുടേയും ‘പിടിപ്പു’ കേടുകൊണ്ട് വിരണ്ടോടുന്ന ഒരു പോത്തും, അതിനെ പിടിക്കൂടാനോടുന്ന ഗ്രാമവാസികളുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ.
നാട്ടിലാകെ നാശം പടർത്തി, ഭയപ്പെടുത്തി ഓടുന്ന പോത്തിനെ മെരുക്കാനോടുന്ന ‘മനുഷ്യർക്കോരോരുത്തർക്കും ഓരോ ലക്ഷ്യങ്ങളാണ്.
ഭക്ഷണം, വീരത്വം, കാമം എന്നീ ഘടകങ്ങളൊക്കെയുണ്ട്.

പേരില്ലാത്തൊരു കഥാപാത്രം ചാരായം മോന്തി
തീ കായും നേരത്ത് പറയുന്നുണ്ട്.
‘ദേ…. നോക്കടാ ഊവേ, ദേ ലവന്മാര് രണ്ട് കാലിൽ ഓടുന്നുണ്ടേലും മ്യഗമാ… മൃഗം….” എന്ന്.

പോത്തിനെ വീഴ്ത്താൻ ഒറ്റയാൾ മത്സരബുദ്ധിയോടെ ശ്രമിക്കുന്ന തോക്കുധാരിയായ കുട്ടിച്ചനും ( സാബുമോൻ) അവന്റെ ശത്രുവായ ആന്റണിയ്ക്കും ലക്ഷ്യം കാമമാണ്/ പെണ്ണാണ് ….!!

പേരിലാ കഥാപാത്രം പറയുന്നുണ്ട്.
”ടാ… ഇവിടേക്ക പണ്ട് ‘കാടാ’യിരുന്നു.
ഇവിടെ ഒള്ള തൊക്കെ മൃഗങ്ങളും….”

ആയ… ഡയലോഗിന് കുറെ കൂടി വലുതായ മാനങ്ങളുണ്ട്.
കാട്ടിൽ നിയമങ്ങളില്ല…. ജീവജാലകങ്ങളൾക്കാകെ സ്വയം നിലനില്പിനാവിശ്യമായ ക്രമങ്ങളേയുള്ളൂ…. മൃഗങ്ങളിൽ നിന്നും വ്യത്യസ്ഥമായി
ബുദ്ധിമാനെന്ന് കരുതുന്ന ഇരുകാലി അവർക്ക് തന്നെ വ്യവസ്ഥയും, നിയമങ്ങളും, അധികാര ശ്രേണീ തലവും മറ്റും ഈ സമൂഹത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
മനുഷ്യർ അവരുടെ’നിലനില്പിനായി സൃഷ്ടിച്ചെടുത്തിട്ടുള്ള ഈ വ്യവസ്ഥയും, നിയമവും അധികാര ഗ്രേണീ തലവും ഗുണരഹിതമായി വന്നൂന്ന് കണ്ടാൽ ആയതിനെ കത്തിച്ചെറിയാനും മടിക്കില്ലെന്ന കാഴ്ചയാണ്
ആൾക്കൂട്ടം ആക്രമാസക്തരായി ഒരു പോലീസ് വണ്ടി കത്തിയ്ക്കുന്നതിന്റെ കാഴ്ച നൽകുന്ന ഓർമപ്പെടുത്തൽ.

മനുഷ്യർ സൃഷ്ടിച്ചെടുത്തിട്ടുള്ള ആത്മീയതയ്ക്കിട്ടും ‘കൊട്ടുന്നുണ്ട് ‘ ചിത്രം.
പള്ളിമേടയിലേയ്ക്ക് എത്തുന്ന പോലീസ് ഉദ്യേഗസ്ഥൻ ളോഹയിട്ട പാതിരിയോട് ദൈവ സ്തുതി പറയുമ്പോൾ…. തിരികെ സ്തുതി പറയാൻ തയ്യാറാകാതെ ,
പാതിരി പോത്ത് പള്ളി വക സ്ഥലങ്ങളിൽ ഉണ്ടാക്കിയ നാശ നഷ്ടങ്ങളെ ചൊല്ലിയും മറ്റും പറഞ്ഞ് ക്രോധപ്പെടുന്ന കാഴ്ച / എല്ലാവരെയും രക്ഷിക്കാനും, ക്ഷേമപ്പെടുത്താനെന്നും ഘോഷിച്ച് മനുഷ്യർതന്നെ സൃഷ്ടിച്ചെടുത്തേക്കുന്ന രക്ഷകരും രക്ഷക രൂപങ്ങളും അവനവന്റ കാര്യം നോക്കി വെഗളിപ്പിടിക്കുന്നവർ മാത്രമാണെന്നതിന്റെ ഒരൊന്നാന്തരം കാഴ്ചയാണ്.
അങ്ങനെ….
ഇരുകാലി മനുഷ്യരുടെ പക്കൽ നിന്നും കുതറിയോടിയും, മനുഷ്യരെ പിന്നിലാക്കിയും, ചുറ്റുവട്ടത്ത് കൂട്ടിയും, വട്ടക്കിണറ്റിനു മേലെ നിന്നും ആക്രോശിക്കുന്ന ജന്തുവാക്കിയും പായുന്ന ‘പോത്ത് ‘ ഒരു പ്രതീകമാണ്.
ഇന്നിന്റെയും…. ഇന്നലെയുടേയും !

ഇപ്പറഞ്ഞതും, നാം കേട്ടതും, ഇനി കേൾക്കാൻ പോകുന്നതുമല്ല ഈ സിനിമ….
ഇതൊരു കാഴ്ചാനുഭവമാണ്.

കഥയേയും, കാലത്തേയും, കീറിപ്പറത്തി സിനിമ എന്ന ഫോറത്തിന്റെ ആകെ രാജാവ് ഒരു സംവിധായകനാണ് എന്ന് മാത്രം ഉറപ്പിക്കുന്ന ഗംഭീര കലാകാരനാണ് ലിജോ…!!

ഒട്ടനവധി മാജിക്കൽ വിഷ്വലുകളും, ഷോട്ട്സും, സീനുകളും ഈ സിനിമയിലുണ്ട്.
രാത്രിയിലെ കാട്ടിലെ ടോർച്ചു വെട്ടവും, മനുഷ്യകൂനയും, പന്തം പിടിച്ച് മൂന്ന് വഴിയ്ക്ക് പിരിയുന്ന ആൾക്കൂട്ടങ്ങളുടെ ആകാശ കാഴ്ചയും ഒക്കെ… ഗംഭീര തന്നെ!

എന്നിരുന്നാലും…
ഏറെ ഇഷ്ടമായത്….
സിനിമയുടെ ആദ്യ സീൻ തന്നെയാണ്.

വെട്ടിയിട്ട പോലെ കണ്ണ് തുറക്കുന്ന വിവിധ മനുഷ്യരുടെ മുഖങ്ങൾ….
ആ ഒരൊറ്റ ഷോട്ടിലൂടെ തന്നെ
ലിജോജോസ്പല്ലിശ്ശേരി എന്ന ഡയറക്ടർ കാട്ടിത്തരുന്നുണ്ട്, തന്റെ ബ്രില്യൻസ്…

മൃഗങ്ങളാണ്… വെട്ടിയിട്ട പോലെ ‘ടപ്പേന്ന് ‘കണ്ണ് തുറക്കുകയും, കാതു കൂർപ്പിക്കുകയും ചെയ്യുന്നത്.
അവറ്റകൾ പ്രകടിപ്പിക്കുന്നതൊരു ജാഗ്രതയാണ്…
ശത്രുവിൽ നിന്നുള്ള ജാഗ്രത…!
പൊതുവെ ശക്തനായ മൃഗമാണെങ്കിൽ കണ്ണ് തുറക്കുന്നതിനൊപ്പം ഉമിനീറെക്കുകയും ചെയ്യും (ഇരയെ പ്രതീക്ഷിക്കുകയാണ് )
ഇത് ,
ആന അമറിയിൽ / കുത്തിയാൽ പോലും
എഴ്ന്നേൽക്കാത്തവർ എന്ന ചീത്തപേരുള്ള മനുഷ്യരിലേയ്ക്ക് ആദ്യ ഷോട്ടിൽ തന്നെ പകർത്തി ,താനെന്താണ് ഈ സിനിമയിലൂടെ പറയാൻ പോകുന്നതെന്ന ‘സംഗതി’ വളരെ ക്ലീനായി ആദ്യമേ… ലിജോ പറഞ്ഞു വച്ചു.

…………’മൃഗങ്ങളെ പോലെ കണ്ണ് തുറക്കുന്ന മനുഷ്യരൂപങ്ങൾ……’

ഇതേ പോലൊരു ഗംഭീര ചിത്രത്തിന്റെ രൂപപ്പെടുത്തലിൽ പിന്നണിയിൽ പ്രവർത്തിക്കേണ്ടവരെ കണ്ടെത്തുന്നതും… ഒരു വലിയ ബ്രില്യൻസാണ്…
ലിജോജോസ് അവിടേം ഒരു ഭീകര ‘ പോത്താണ് ‘

ഗിരീഷ് ഗംഗാധരൻ💞
പ്രശാന്ത് പിള്ള ❤️
എസ് ഹരീഷ്💞
ജയകുമാർ💞
രംഗനാഥ് രവി💞
ദീപു ജോസഫ്💞
ചെമ്പൻ വിനോദ്💞
ആന്റെണിവർഗ്ഗീസ്💞
ജാഫർ ഇടുക്കി💞
ശാന്തി💞
സാബുമോൻ💞

ഒന്നുകൂടി : സിനിമ കാണാനാഗ്രഹമുള്ളവർ മികച്ച ശബ്ദസംവിധാനമുള്ള തീയ്യറ്ററുകൾ കാഴ്ചയ്ക്കായി തെരഞ്ഞെടുത്താൽ നന്ന്.