ഗൾഫിൽ അധ്വാനിച്ച പൈസകൊണ്ട് നാട്ടിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുതേ, ഇത് സമര ദുർഭൂതങ്ങളുടെ നാടാണ്

  140

  മലയാളികളുടെ മനസ്സിൽ നൊമ്പരവും അമർഷവും കോരിയിട്ട മുരളീധരനെയും ഗൾഫ് മോട്ടർസിനെയും കേരളം തൊഴിലാളി സംസ്‌കാരത്തിന്റെ പ്രതിനിധിയായ വില്ലനെയും ആരും മറന്നുകാണില്ല. കേരളത്തിലെ ഗുണ്ടാ തൊഴിൽ സംസ്കാരം മുതലാളിത്തത്തേക്കാൾ അപകടകരമാകുന്ന സാഹചര്യം ഇന്നും ഇവിടെ നിലനിൽക്കുന്നു. ചോര നീരാക്കി അധ്വാനിച്ചു കാശുണ്ടാക്കി ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നവരെ ഇന്നും ഇവിടെ ബൂർഷ്വാസികൾ എന്നാണു വിളിച്ചുപോരുന്നത്. ഇടതു-വലതു രാഷ്‌ടീയക്കാർ സ്വാധീനം ഉപയോഗിച്ച് അതിലും വലിയ ബിസിനസുകാരായി അണ്ടർഗ്രൗണ്ടിൽ ലാഭം കൊയ്യുമ്പോൾ സാധാരണക്കാരന് ബിസിനസ് തുടങ്ങണമെങ്കിൽ ആയിരം നൂലാമാലകളും കടമ്പകളുമാണ്. കേരളം എന്തുകൊണ്ട് ഒരു ഉപഭോക്തൃ സംസ്ഥാനമായി അധപതിച്ചു എന്നതിന്റെ ഉത്തരംകൂടിയാണ് അത്. ജനങ്ങൾക്ക് തൊഴിൽ കൊടുക്കാനും സാധിക്കില്ല അതുമായി വരുന്നവരെ മുടക്കുകയും ചെയ്യും.

  ജമാൽ ആറ്റിങ്ങൽ തന്റെ അനുഭവം തുറന്നെഴുതുന്നു

  എന്റെ പേര് ജമാൽ, പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്നു ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിച്ചു ,ഒരു പാട് നടന്നു, അന്വേഷണത്തിനൊടുവിൽ നിലമ്പൂരിനടുത്ത് poultry waste വളമാക്കുന്ന ഒരു യൂണിറ്റ് , ചെയ്യാൻ തീരുമാനിക്കുകയും അതിനുള്ള പ്ലാൻ തയാറാക്കുകയും ചെയ്തു, പഞ്ചായത്ത്‌ ,പൊല്യൂഷൻ ,ഹെൽത്ത്‌ ,തുടങ്ങി എല്ലാ കടമ്പകളും താണ്ടി പേപ്പറുകൾ കരസ്ഥമാക്കി ,
  സ്ഥലം ലീസിനു എടുത്ത് 16 ഏക്കർ പറമ്പിൽ റോഡ് വെട്ടി ,സൈറ്റ് നിരപ്പാക്കി നിർമാണ പ്രവർത്തികൾക്ക് തുടക്കമിട്ടു,മെഷീനറി പലതും ഓർഡർ ചെയ്തു ചിലത് എത്തിച്ചേരുകയും ചെയ്തു .

  അപ്പൊ ദാ വരുന്നു നമ്മുടെ നാടിന്റെ നന്മ മരങ്ങളായ സമരക്കാർ , മോശം പറയരുതല്ലോ എല്ലാരുമുണ്ട് കേട്ടോ ,കമ്പനി പണി തുടങ്ങുമ്പോൾ വലിയ തുക ചാരിറ്റിയിലേക്ക് സംഭാവന വാങ്ങിയ ടീം ആണ് ആദ്യം മാർച്ചു നടത്തി കൊടി കുത്തിയത് .

  കഴിവിന്റെ പരമാവധി സംസാരിച്ചു ,അപേക്ഷിച്ചു ,ദയനീയമായ അവസ്ഥ വിശദീകരിച്ചു …. ആരോട് ?കമ്പനി ഓപ്പറേഷൻ തുടങ്ങി ഈ സമരം നടത്തുകയാണെങ്കിൽ അതിനൊരു ന്യായമുണ്ട് ഇത് പില്ലർ പൊങ്ങുമ്പോഴേയ്ക്കും സമരമായി .അവർ പരസ്പരം പറഞ്ഞത് ,കമ്പനിക്കാർ നല്ല പൈസ ഉള്ള ടീം ആണ് അവർക്കൊരു പ്രേശ്നവുമില്ലാന്നു . 22 കൊല്ലം ഗൾഫിൽ നിന്ന് ആകെ ബാക്കിയായത് മുഴുവൻ അവിടെ മണ്ണിൽ കിടക്കുന്നു എന്ന് പറഞ്ഞിട്ട് ആര് കേൾക്കാൻ .എന്തായാലും ആ പദ്ധതി ഞങ്ങൾ ഉപേക്ഷിച്ചു. ആ സ്ഥലവും പില്ലറുകളും ഒരു സ്മാരകമായി അവിടെ നിൽക്കട്ടെ .പദ്ധതിക്ക് വേണ്ടി കൊണ്ട് വന്ന ഒരു മെഷിൻ ഇവിടെ ഷെഡിൽ ഇരിക്കുന്നുണ്ട് പാക്ക് പൊട്ടിച്ചിട്ടില്ല അതൊന്നു വിൽക്കാൻ സഹായിച്ചാൽ മുങ്ങി താഴുന്നവന് ഒരു കയർ കിട്ടുന്നത് പോലെയാകും.

  NB: ഗൾഫിൽ നിന്ന് ഓടി വന്നു നാട്ടിൽ എന്തെങ്കിലും ചെയ്യാൻ നിൽക്കണ്ട .ഒന്നുകിൽ ഉദ്യോഗസ്ഥർ ,അല്ലങ്കിൽ രാഷ്ട്രീയക്കാർ നിങ്ങളെ ഒന്നും ചെയ്യാൻ അനുവദിക്കില്ല .പദ്ധതി അവിടെ തന്നെ തുടങ്ങാൻ സഹായിക്കാം , വേറെ സ്ഥലത്തേക്ക് മാറ്റാം എന്നൊന്നും പറഞ്ഞു ആരും വിളിക്കരുത് ,സഹതാപം ആവശ്യമില്ല . ഈ മെഷീൻ ആവശ്യമുള്ളവർ മാത്രം വിളിക്കുക

  ജമാൽ Attingal
  077362 43733
  Shredder Mechine for sale
  Brand new ,un packed ,
  It can shredd plastic ,metal,meat,bone, etc
  Heavy Duty 40 HP