James Uthuppan എഴുതുന്നു

ആയിരക്കണക്കിന് കഴുതകൾ വസിക്കുന്ന ഒരു കൂട്ടിൽ ഒരു കുതിര കയറിപറ്റി. ആ കുതിരയെ കണ്ടുപിടിക്കാൻ പലരും ശ്രമിച്ചു പക്ഷെ ഫലമുണ്ടായില്ല. അവസാനം രാജാവ് കഴുതക്കൂട്ടിൽ കയറി നിമിഷങ്ങൾക്കുള്ളിൽ കുതിരയെ തിരിച്ചറിഞ്ഞു. എല്ലാവരും അത്ഭുതത്തോടെ രാജാവിനോട് ചോദിച്ചു ഇതെങ്ങിനെ സാധിച്ചു ?!

അദ്ദേഹം പറഞ്ഞു, ഞാൻ കഴുതകൂട്ടിൽ കയറി “അച്ചെ ദിൻ ആനേ വാലേ ഹേ” എന്നുറക്കെ പറഞ്ഞു. അപ്പോൾ കഴുതകൾ എല്ലാം ഡാൻസ് ചെയ്യാൻ തുടങ്ങി. കൂട്ടത്തിൽ ഡാൻസ് ചെയ്യാതെ നിൽക്കുന്ന കുതിരയെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു….
കഴുതകൾ എത്രവട്ടം ഡാൻസ് ചെയ്തു…….
പതിനഞ്ചു ലക്ഷം അക്കൗണ്ടിൽ
അൻപതു രൂപായ്ക്ക് പെട്രോൾ
മുന്നൂറ്റിഅൻപതു രൂപായ്ക്ക് പാചക വാതകം
നോട്ട് നിരോധിച്ച് കള്ളപ്പണം പിടിക്കും
ജി എസ് ടി അവശ്യ സാധനങ്ങളുടെ വിലകുറക്കും
ഡിജിറ്റൽ ഇന്ത്യ
സീറോ ബാലൻസ് അക്കൗണ്ട്
ഇനിയും ഡാൻസ് ചെയ്യാത്തവരെ ഉടുപ്പു നോക്കിയും ഉടുമുണ്ട് പൊക്കിനോക്കിയും തിരിച്ചറിയും എന്ന് രാജാവ് ഭീഷണി മുഴക്കുന്നു……
തിരിച്ചറിഞ്ഞാലോ ? പുറത്താക്കുമെന്നും…..
ഭീഷണി മുഴക്കുക മാത്രമല്ല പൊക്കി നോക്കുകയും ചെയ്തു.
അങ്ങിനെ പൊക്കി നോക്കിയപ്പോഴാണ് രാജാവിനു മനസിലായത് വേണ്ടപ്പെട്ടവരും പുറത്തുപോകുമെന്ന്.
വാത്സല്യനിധിയായ രാജാവ് വേണ്ടപ്പെട്ടവരെ രക്ഷിക്കാനായി ഒരു പദ്ധതി തയ്യാറാക്കി…..
ആ പദ്ധതിയുടെ പേരാണ്, സി എ ബി അല്ലെങ്കിൽ ഇപ്പോഴത്തെ
സി എ എ.
ഇനി നമുക്കിത്തിരി പിന്നിലോട്ടു പോകാം.
1979 മുതൽ 1985 വരെ ആസാമിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആസാമിലാകെ പടർന്ന് പിടിച്ച ആസാം വിദ്യാർഥി പ്രക്ഷോഭം ഓർമ്മയുണ്ടാവുമല്ലോ. ആസ്സാമിനെയാകെ പിടിച്ചുകുലുക്കിയ വലിയ പ്രക്ഷോഭം…..
1985 ആഗസ്ത് 15 നു പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിച്ച് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാമെന്ന
ധാരണപത്രത്തിൽ കേന്ദ്ര സർക്കാർ ഒപ്പുവെയ്ക്കുന്നു.
എന്നാൽ 2009 ആയിട്ടും ഈ ഉടമ്പടി നടപ്പാക്കിയില്ല.
ലക്ഷക്കണക്കിനു അനധികൃത കുടിയേറ്റക്കാർ വോട്ടർ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു എന്ന് പറഞ്ഞു ഏതാനം പേർ 2009 ൽ സുപ്രീം കോടതിയെ സമീപിക്കുന്നു.
ആസ്സാമിനായി ഒരു പൗരത്വ പട്ടിക തയാറാക്കാൻ സുപ്രീം കോടതി നിർദേശിക്കുന്നു.
അങ്ങിനെ പൗരത്വ പട്ടിക തയ്യാറായി…
നാല്പത്തിരണ്ടു ലക്ഷം പേർ പുറത്ത്…..
പരാതികളുടെ ബഹളം.
കോടതി ഇടപെട്ടു.
പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു.
പുനപരിശോധിച്ചു.
നാല്പത്തിരണ്ടു ലക്ഷം എന്നത് പത്തൊൻപത് ലക്ഷമായി കുറഞ്ഞു.
ആഹ് ഹ ഹാ…ഒരു സംസ്‌ഥാനത്തെ പട്ടിക കൃത്യമായി തയ്യാറാക്കാൻ കഴയാത്തവരാണ് രാജ്യമൊട്ടാകെ പട്ടിക ഉണ്ടാക്കാനിറങ്ങിയിരിക്കുന്നതു.
അതവിടെ നിൽക്കട്ടെ……
ഈ പത്തൊൻപതു ലക്ഷം പേരുടെ ഉടുമുണ്ട് പൊക്കി നോക്കിയപ്പോൾ രാജാവ് ഞെട്ടി…..
അതിൽ പതിമൂന്നു ലക്ഷവും ഹിന്ദുക്കൾ….
അവരെ രക്ഷിക്കാൻ എന്തു മാർഗം….?
യുവരാജാവ് ഷാജിയുടെ ‘തലയിൽ’ ഒരു ചാപിള്ള ജനിച്ചു…
“പൗരത്വ ഭേദഗതി ബിൽ”
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാൻ….
അവിടെ പീഡനമനുഭവിക്കുന്ന അഹമ്മദീയരും ഷിയാകളും ഒഴിച്ചുള്ളവർക്ക് പൗരത്വം….
ഓഹ് ആയിക്കോട്ടെ സമ്മതിച്ചു…..
ഇന്ത്യയുമായി അതിർത്തി പങ്കിടുന്നബംഗ്ളാദേശ്…
അവിടുത്തേ മുസ്ലീം ഒഴികെയുള്ളവർക്ക് പൗരത്വം…….
അതും സമ്മതിച്ചു.
ഇന്ത്യയുമായി നേരിട്ട് ”അതിർത്തി പങ്കിടാത്ത” അഫ്‌ഗാനിസ്ഥാൻ…( പാക് അധിനിവേശ കാശ്മീരുമായിയാണല്ലോ ഈ രാജ്യം ചേർന്നു കിടക്കുന്നത് )
അവിടുത്തേയും മുസ്ലീം ഒഴികെയുള്ളവർക്ക് പൗരത്വം……
ആഹ് ഹാ…എന്തൊരു വിശാലമായ കാഴ്ചപ്പാട്, “ലോകമേ തറവാട് “
അപ്പോൾ ഷാജി രാജാവേ….
പീഡനമാണല്ലോ പ്രശ്നം,
ഇന്ത്യയോട് ചേർന്നുകിടക്കുന്ന ടിബറ്റ്, അവിടെനിന്നും ഇന്ത്യയിലെത്തിയിരിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന രാഷ്ട്രീയ അഭയാർഥികൾ..
ഇന്ത്യയോട് ചേർന്നുകിടക്കുന്ന ബർമയിലെ റോഹിൻഗ്യാൻ അഭയാർത്ഥികൾ…..കൂടാതെ അവിടെനിന്നും ഉള്ള ക്രിസ്ത്യൻ അഭയാർഥികൾ….. ഇന്ത്യയോട് ചേർന്നുകിടക്കുന്ന ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലെത്തിയിട്ടുള്ള തമിഴ് ഭാഷ സംസാരിക്കുന്ന, ഭാഷ ന്യൂനപക്ഷങ്ങൾ…..ഇവരൊക്കെ പീഡനമല്ല ലാളന സഹിക്കാൻ വയ്യാതെ വന്നവരാവും അല്ലെ.
ഇനി ഒരു കാര്യം കൂടി പറയട്ടെ….
പൗരത്വ ഭേതഗതി നിയമത്തിനെതിരെ ഇന്ത്യയാകെ കത്തിപ്പടരുന്ന പ്രതിഷേധങ്ങൾക്കുമുണ്ട് കേട്ടോ രണ്ടു മുഖം…
നമ്മൾ ഈ നിയമത്തിലെ വർഗീയതക്കെതിരെയും ഭരണഘടനാ വിരുദ്ധതക്കെതിരെയും സമരം ചെയ്യുമ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ ഒരാൾക്കു പോലും പൗരത്വം കൊടുക്കരുത്, ഈ നിയമം അപ്പാടെ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നു. ആ സംസ്ഥാനങ്ങൾക്കെല്ലാം ഷാജി രാജാവ് ‘ഇന്നർ ലൈൻ പെർമിറ്റ്’ എന്ന പ്രത്യേക പദവി നൽകി അവരെയെല്ലാം തൃപ്തിപ്പെടുത്തുന്നു.
മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞവർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി വാരിക്കോരിക്കൊടുക്കുന്നു……
ഇന്ത്യക്കാരായ നമുക്ക് ഇന്ത്യയുടെ തന്നെ ഭാഗമായ നാഗാലാന്റ്, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലുകുത്തണമെങ്കിൽ ‘വീസ’ എടുക്കണം…..
ഇതിനാണോ രാജാവേ ഒരു പന്തിയിൽ രണ്ടു വിളമ്പ് എന്നൊക്കെ പരദൂഷണക്കാർ പറഞ്ഞു നടക്കുന്നത് ……
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.