ഇനി വെർച്വൽ സിനിമയുടെ കാലം

46

Jamesh show

ഇനി വെർച്വൽ സിനിമയുടെ കാലം.

പച്ചനിറം!!!
നിങ്ങൾക്കറിയാം അഭിനേതാക്കൾക്കുപിറകിലുള്ള പച്ചനിറമുള്ള ഒരു സ്ക്രീനാണ് ഏറെക്കാലമായി വിഷ്വൽ എഫക്ടസ് സൃഷ്ടിക്കാൻ സംവിധായകർ VFX ഇഫക്ടുകൾ സൃഷ്ടിക്കാൻ ഉപോയോ​ഗിച്ചിരുന്നത് എന്ന്. ജുറാസിക് പാർക്കുകളിലെ ദിനോസറുകളും സ്പൈഡർമാനും, ഹൾക്കും എല്ലാം ഈ പച്ചനിറത്തിനുമേൽ സൃഷ്ടിക്കപ്പെട്ട് തീയറ്ററുകളിൽ കാണികളെ അദ്ഭുതപ്പെടുത്തി.
എന്നാൽ ടെക്നോളജിയുടെ വലിയതോതിലുള്ള പുരോ​ഗതി നമുക്കിപ്പോൾ പച്ചനിറമുള്ള സ്ക്രീനുകളെ മറക്കാൻ സമയമായി എന്നുപറയുന്നു. പച്ചയും നീലയും നിറമുള്ള സ്രക്രീനുകൾക്ക് പകരം ഒരു പുതിയ അവതാരം ആ ജോലി ഏറ്റെടുത്തിരിക്കുന്നു! അതാണ് വെർച്യുൽ സെറ്റ്! സം​ഗതി സൂപ്പറാണ്. ഇനിയുള്ള കാലത്ത് സിനിമയുടെ പ്രൊഡക്ഷനെ നിയന്ത്രിക്കാൻ പോകുന്നത് വെർച്വൽ റിയാലിറ്റി പ്രൊഡക്ഷൻ യൂണിറ്റുകളായിരിക്കും എന്നതിൽ സംശയമില്ല.

മാൻഡലോറിയൻ എന്ന സ്റ്റാർവാർ വെബ്സീരിസിന്റെ പ്രൊഡക്ഷനിൽ ഈ ടെക്നോളജി എങ്ങനെയാണ് ഉപയോ​ഗപ്പെടുത്തിയത് എന്ന് പരിശോധിക്കുന്ന ഒരു വിഡിയോ ചെയ്യാം എന്നുതോന്നിയതിന് വേറെയും ഒരു കാരണമുണ്ട്. സിനിമയിലെ കളർ കറക്ഷൻ ചെയ്യുന്നതിനെക്കുറിച്ച് മുമ്പ് കളറിസ്റ്റ് ശ്രീകുമാർ നായരുമായി ചേർന്ന് ചെയ്ത വിഡിയോക്ക് നല്ല റസ്പോൺസ് ആണ് എല്ലാവരിലും നിന്ന് ലഭിച്ചത്. രണ്ട് ലക്ഷത്തോളം ആളുകൾ കണ്ട ആ വീഡിയോ നിരവധി കമന്റുകളും പേഴ്സണൽ കോളുകളും ലഭിക്കാനും കാരണമായി.

ഞാൻ ഫോട്ടോ​ഗ്രഫി പഠിക്കാൻ വേണ്ടി ​ഗിരീഷ് മിശ്രിയുടെ ബോംബെയിയുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ ചെല്ലുമ്പോൾ അദ്ദേ​ഹം ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ഫ്രണ്ട് പ്രൊജക്ഷൻ സിസ്റ്റം അന്ന് വലിയ അദ്ഭുതമായിരുന്നു. ഡിജിറ്റലൈസേഷൻ തുടങ്ങുന്നതിനുമുമ്പുള്ള കാലമാണ്. ഫിലിമിലാണ് ഷൂട്ടിം​ഗ്. ഒരു പ്രത്യേക രീതിയിൽ അദ്ദേഹം തയ്യാർ ചെയ്ത ഫ്രണ്ട് പ്രൊജക്ഷൻ സിസ്റ്റത്തിൽ മീഡിയം ഫോർമാറ്റ് ക്യാമറ അപ് ലോഡ് ചെയ്തശഷമാണ് ഈ രീതിയിലുള്ള പടമെടുപ്പിൽ പക്ഷേ ഇന്ന് ഡിജിറ്റൽ കാലത്ത് ചെയ്യുന്ന പല ഇഫക്ടുകളും ഞങ്ങൾ പരീ​ക്ഷിച്ചിരുന്നു. ഫോട്ടോഷോപ്പിനും മുമ്പേ ആളുകളെ അമേരിക്കയിലും ശൂന്യാകാശത്തും പറക്കുന്ന കമ്പളത്തിലും ഇരുത്തിയ കാര്യം ഈ പുതിയ ബാ​ക് പ്രൊജക്ഷൻ സിസ്റ്റം കണ്ടപ്പോൾ ഓർമ്മ വന്നു. അന്നത്തെ എക്സൈറ്റ്മെന്റ് തിരിച്ചുവന്നു!

ഒരു കാര്യം പറയാം. സിനിമ പഴയ സിനിമയല്ല!
മാറുന്ന ടെക്നോളജിക്കൊപ്പം കാലത്തിനും മുമ്പേ സഞ്ചരിക്കാൻ നമ്മളും തയ്യാറായേ തീരൂ.
വീഡിയോ കാണുക.