ജാമിത ടീച്ചർ

പർദ്ധ….:

മുസ്ലിം ലോകം കരുതും പോലെ പർദ്ധ ഒരു സുരക്ഷിതത്വ വസ്ത്രമല്ല എന്നു മാത്രമല്ല, ഒരു തരം ആണധികാരത്തിന്റെ ഹുങ്കും, അടിമത്വവും വിളിച്ചോതുന്ന വേഷം കൂടെയാണ്. പുറത്തെ കറുപ്പു പോലെ തന്നെ സ്ത്രീകളുടെ ഉള്ളും അന്ധകാരത്തിൽ തളച്ചിടുന്ന വേഷം. കേരളത്തിൽ മതത്തിന്റെ സംതൃപ്തിയിൽ വികസിപ്പിച്ചെടുത്ത വാണിജ്യ വിപണന തന്ത്രത്തിന്റെ Product ആണ് പർദ്ധ.

ഗൾഫ് രാജ്യങ്ങളിൽ ആണും പെണ്ണും മുഴുവൻ ശരീര ഭാഗങ്ങളും പൊതിയുന്ന രീതിയിലുള്ള വേഷമാണ് ധരിക്കാറ്.കാരണം മരുഭൂമിയായ അവിടത്തെ കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്ര ധാരണമതാണ്.

മണൽ കാറ്റും പൊടി കാറ്റും എപ്പോൾ വേണമെങ്കിലും ഉണ്ടാവാം അതിനെ പ്രതിരോധിക്കാനും രക്ഷ നേടാനും ഉതകുന്ന തരത്തിൽ ഉള്ളതാണ് അവിടത്തെ വസ്ത്ര ധാരണം ആണുങ്ങൾ തലയിൽ ധരിച്ച തലപ്പാവ് കൊണ്ട് പൊടിക്കാറ്റ് വരുമ്പോൾ
മുഖം കൂടി മറക്കും.

അറേബ്യൻ സംസ്കാരത്തിൽ പുരുഷൻമാർ വെള്ള വസ്ത്രത്തിലും സ്ത്രീകൾ കറുപ്പിലും ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുന്നു.
സ്ത്രീകൾ ശരീരം മുഴുവൻ മൂടുന്ന 2 വസ്ത്രം ധരിക്കുമ്പോൾ പുരുഷൻ ഒറ്റ വസ്ത്രം കൊണ്ട് ശരീരം മുഴുവൻ മറക്കുന്നു.
പെണ്ണ് മുഖം കൂടി മൂടണം എന്നത് അടുത്ത കാലത്താണ് നമ്മുടെ നാട്ടിൽ വന്നത് ‘കറുപ്പ് നിറമേ പാടുള്ളൂ എന്നുള്ളതാണ്
അതിലെ മതാന്ധത.
ഇന്ന് ഇറുകിയതും പല വർണ്ണത്തിലും വലിപ്പത്തിലും വിലയിലും പല ഫാഷനിലും 2000 രൂപ മുതൽ തുടങ്ങുന്ന Umbrella പർദ്ധ വരെ 2000 ൽ അധികം Desighnകളിൽ വിപണികളിൽ ലഭ്യമാണ്. പൂർണ്ണ നഗ്നമായി ചാണകക്കുഴിയിൽ ചാടിയിട്ട് എഴുന്നേൽക്കും പോലെ ശരീരത്തിന്റെ വടിവ് കാണുന്ന വസ്ത്രത്തിന്റെ പേരും “തഖ് വ” ( സൂക്ഷ്മത )യുടെ വസ്ത്രം എന്നാണ്.

കേരളത്തിലേക്ക് ഈ വസ്ത്രം
കടന്ന് വന്നിട്ട് ഏകദേശം ഇരുപത്തഞ്ച് വർഷത്തോളമേ ആയിട്ടുള്ളൂ. അണിയാൻ എളുപ്പമുള്ള വസ്ത്രം,
എങ്ങോട്ടെങ്കിലും പോകുമ്പോൾ രണ്ട് മിനിറ്റിനുള്ളിൽ ഒരുങ്ങാൻ കഴിയുന്ന വസ്ത്രം,
കൂടാതെ മതവും പൗരോഹിത്യവും മത പൊതുബോധത്തിനും തൃപ്തിപ്പെട്ട വസ്ത്രം
എന്നുള്ളതൊക്കെ പർദ്ധക്ക് സ്വീകാര്യത ലഭിക്കാൻ കാരണമാണ്.

പർദ്ധ വാണിജ്യവത്കരിക്കപ്പെട്ടത്
ഇപ്പോൾ ഉംറ വാണിജ്യാവത്കരിക്കപ്പെട്ട പോലെയാണ്. ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളുടെ എല്ലാം
പിൻ കവറിൽ സ്ഥാനം പിടിച്ചിരുന്നത് ഒരു കാലത്ത് ഹൂർലിൻ കമ്പനിയുടെ പർദ്ധ പരസ്യങ്ങൾ ആയിരുന്നു. പർദ്ധ കമ്പനിക്കാരുമായൊക്കെ പൗരോഹിത്യം ടൈ യപ്പാണ് എന്നത് പരസ്യമായ രഹസ്യമാണ്.
ഇപ്പോൾ ട്രാവൽസുകളുടെ ഉംറ പാക്കേജും
എല്ലാ മുസ്ലിം സംഘടനകളുടെ മാഗസിനുകളിലും അവരുടെ പരസ്യമാണ്.
ഒരു കണക്കിന് പറഞ്ഞാൽ പർദ്ധ കമ്പനികളുടെ പരസ്യ തന്ത്രവും വാണിജ്യ തന്ത്രവുമാണ് പർദ്ധ ഇത്രമേൽ ജനകീയമായത് കൂടാതെ പുരുഷ മത പൗരോഹിത്യ തൃപ്തിയും .

അങ്ങനെ പർദ്ധ ഒരു പൊതു വസ്ത്രമായി മാറി
എത്രയൊക്കെ വർണ്ണങ്ങളും മോഡലുകളും
ഉള്ള വസ്ത്രങ്ങൾഉണ്ടെങ്കിലും ഒരു മുസ്ലിം സ്ത്രീ ആണെങ്കിൽ അവൾക്ക് ഒന്നോ രണ്ടോ പർദ്ധയും ഉണ്ടാകും നിസ്കരിച്ചില്ലെങ്കിലും
നിസ്കാര കുപ്പായവും പായയും വേണം
എന്ന പോലെയാണ് അതും..
മരിച്ച വീട്ടിലേക്ക് പോകുമ്പോൾ പർദ്ധ നിർബന്ധം ആയ പോലെയാണ് സ്ത്രീകൾക്ക്
പർദ്ധ ഒരു മരിച്ച വസ്ത്രം പോലെ…
എന്നാൽ കല്യാണം, പാലുകാച്ച്, outing…. നൊക്കെ പർദ്ധ അയിത്തമാക്കുന്ന ധാരാളം സുഹൃത്തുക്കൾ എനിക്കുണ്ട്.
ഞാൻ ആദ്യമായി പർദ്ധയിടുന്നത് ഒൻപതിൽ പഠിക്കുമ്പോഴാണ്. എന്റെ sister ന്റെ കന്യാസ്ത്രീകൾ ധരിക്കാറുള്ളത് പോലെ ആഷ് കളർ പർദ്ധയും മക്കനയും.

എന്റെ 16 വയസു മുതൽ കറുത്ത പർദ്ധയും കറുത്ത മഫ്തയും കറുത്ത സോക്സും മാത്രം ധരിച്ച് പരലോകവും ഖബറും നരകവും വിചാരണയും … എന്നും കണ്ണുനീരും ഭയവും മാത്രമായി പുറം ലോകത്തെ കുറിച്ചൊന്നും അറിയാതെ ഖുർആനും മറ്റിതര മത ഗ്രന്ഥങ്ങളും മാത്രമായി അന്ധകാരത്തിന്റെ ഇരട്ടറയിൽ കഴിയേണ്ടിവന്നത് കുറച്ചല്ല. കുപ്പി വളയും പാവാടയും ഉടുക്കേണ്ടുന്ന കൗമാരവും സാരിയും ചുരിദാറും ഇടേണ്ടുന്ന യുവത്വവും അങ്ങനെ അവസാനിച്ചു.
പെട്ടെന്നുള്ള യാത്രകൾക്കും ചിലർ പർദ്ധ ധരിക്കും കല്യാണം വിരുന്ന് സൽക്കാരം ഇതിനൊന്നും ഒരു ചെറുപ്പകാരികളും പർദ്ധ ധരിക്കില്ല . ഇപ്പോൾ അധികവും പർദ്ധ ധരിക്കുന്നത്
ചെറുപ്പം വിട്ടവരാണ് മധ്യ വയസ്കർ
മുപ്പത് കഴിഞ്ഞവർ ഒക്കെ..

ഇപ്പോൾ പ്രസിദ്ധീകരണങ്ങളുടെ
പിൻ ഭാഗം സ്ഥാനം പിടിച്ചിരിക്കുന്നത്
ഉംറ പാക്കേജുകളാണ് ട്രാവൽസുകാർ ആണ്
അവിടെ മതം വിൽക്കുന്നത്. നാട്ടിലുള്ള
ഒരുമ്മ ഉറക്ക് പോകുമ്പോൾ എല്ലാ കുടുംബ വീട്ടിലും പോകും. യാത്ര ചോദിക്കാനും പൊരുത്തം വാങ്ങാനും. അപ്പോൾ
ഉംറക്ക് കൊണ്ട് പോകാൻ നിവൃത്തിയില്ലാത്ത
മക്കളുടെ ഉമ്മമാരും ഉണ്ടാകും ആ വീടുകളിൽ
അപ്പോൾ ആ ഉമ്മമാരുടെ ഒരു ആത്മഗതം ഉണ്ട് ഇൻ ഷാ എനിക്കും പോകണം എന്നുണ്ടെന്ന്..

എൻറുമ്മച്ചി 10 വയസു മുതൽ ആഗ്രഹിച്ചതാണ് ഉംറക്ക് പോകാൻ.13 മക്കളെ പ്രസവിച്ച എന്റെ ഉമ്മച്ചീടെ എൺപതാം വയസിൽ ഞാൻ സാധിപ്പിച്ചു കൊടുത്തു ആ ആഗ്രഹം…….

കഞ്ഞി കുടിക്കാൻ വക ഇല്ലാത്തവരും എങ്ങനെ എങ്കിലും 50000 ഒപ്പിച്ചു മക്ക മണ്ണിൽ ഒന്ന് പോകാൻ നോക്കും. നബി നടന്ന മണ്ണ്. അവിടെ തന്നെയാണ് അബൂസുഫ്യാനും അബൂജഹലും നടന്നത് എന്ന് പലരും മറക്കുന്നു.

ഇവിടെങ്ങളിൽ ഒക്കെ മതത്തെ കൂട്ട്പിടിച്ചു ബിസിനസ് ചെയ്യുന്നവർ വിജയിക്കുന്നു
പൊങ്ങച്ചവും ദുരഭിമാനവും ഉള്ളവർ അതിൽ വീഴുന്നു..
പൈസ ഉള്ളവർ tour ന് പൊയ്ക്കോട്ടെ കേട്ടോ …. സ്വർഗ്ഗം കിട്ടുമെങ്കിൽ വാങ്ങിക്കോട്ടെ. :ഞാൻ അല്ലാത്തവരുടെ കാര്യമാണ് പറഞ്ഞത്.

ഇവിടെ പർദ്ധയുടെ പ്രായോഗികതയാണ്
പറഞ്ഞുവന്നത്. പർദ്ധ അടിച്ചേല്പിക്കപ്പെടുന്ന വസ്ത്രമാണെന്നതിൽ തർക്കമില്ല.
മുഖം എന്നത് ഒരാളെ തിരിച്ചറിയാനുള്ള
ഐഡിന്റിറ്റി ആണ് ഒരുമ്മക്ക് സ്വന്തം മകളെ പോലും മുഖം മൂടികൾക്ക് ഇടയിൽ നിന്ന് തിരിച്ചറിയാൻ കഴിയില്ല അടിമത്വത്തിന്റെ
വിധേയപ്പെടലിന്റെ ഏറ്റവും പ്രത്യക്ഷമായ
ഉദാഹരണമാണ് മുഖം മൂടൽ..

വ്യക്തിയെ തിരിച്ചറിയണ്ടേ?

ഭാര്യയെ മുഖം മൂടിച്ചു സ്വന്തം മോന്ത പരക്കെ
തുറന്നിട്ട് കൂളിംഗ് ഗ്ലാസ്സും വെച്ചു പോകുന്ന
ആണുങ്ങളെ കാണുമ്പോൾ അവരും മുഖം മൂടേണ്ടതല്ലേ എന്ന് തോന്നാറുണ്ട്..

നബിയുടെ മകൾ ഫാത്തിമയുടെ അടുത്ത് അന്ധനായ ഉമ്മി മക്തൂം വന്നപ്പോൾ നബി പറഞ്ഞതിനനുസരിച്ചാണെങ്കിൽ പുരുഷൻ കണ്ണ് കെട്ടി പുറത്തിറങ്ങണം. സ്ത്രീ തീരെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനും പാടില്ല.

പർദ്ധ അടിമത്വവസ്ത്രമാണ്. പുണ്യ വസ്ത്രമല്ല. പർദ്ധ മതത്തിന്റെ മറവിൽ പടർന്ന് പന്തലിച്ച ഒരു അന്ധകാര വസ്ത്രം മാത്രമാണ് .ശരീരം മുഴുവൻ മൂടുന്ന വസ്ത്രത്തിന് പുറമെ മുഖം കൂടെ മൂടുന്നതാണ് ഇവിടെ പ്രധാനമായും എതിർക്കപ്പെടേണ്ടത്. അതിന്റെ മറവിൽ എന്തും നടക്കും.
എന്തിനോട് ആയാലും വിധേയപ്പെടലും
അടിമപ്പെടലും…
വിമർശിക്കപ്പെടേണ്ടത് തന്നെ.

സൗന്ദര്യമുള്ള പെണ്ണുങ്ങളെ കണ്ടാൽ കല്യാണം കഴിക്കാൻ തോന്നുന്ന അസുഖമുള്ള നബിയുടെ മുന്നിലൊക്കെ പർദ്ധ ധരിക്കണമെന്നു പറയുന്നതിൽ തെറ്റില്ല.

لَا يَحِلُّ لَكَ النِّسَاءُ مِنْ بَعْدُ وَلَا أَنْ تَبَدَّلَ بِهِنَّ مِنْ أَزْوَاجٍ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ ۗ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ رَقِيبًا

33:52.ഇനിമേല്‍ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു……. –

ചില വരികൾക്ക് കടപ്പാട്.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.