Jamón Jamón (1992) 🔞
Language: spanish
Erotic romance comedy

Jebin Sraikadu

അന്താരാഷ്ട്ര സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടിമാരിൽ ഒരാളായ പെനിലോപ് ക്രൂസിന്റെ ആദ്യത്തെ സിനിമയാണിത്. ഒരു അടിവസ്ത്ര നിർമാണ കമ്പനിയിലെ തയ്യൽ സെക്ഷനിൽ ജോലി ചെയ്യുന്ന സിൽവയും കമ്പനിയുടെ ഉടമസ്ഥരുടെ മകൻ ലുയിസും തമ്മിൽ പ്രണയത്തിലാണ്. സിൽവ ഇപ്പോൾ ഗർഭിണിയാണ്. അതിനാൽ എത്രയും വേഗം തങ്ങളുടെ വിവാഹം നടത്തി തരണമെന്ന് ലുയിസ് അമ്മയോട് ആവശ്യപ്പെടുന്നു.

എന്നാൽ പണവും അന്തസ്സുമുള്ള ഒരു പെണ്ണിനെ മകനു ഭാര്യയായി വരണമെന്ന് ആഗ്രഹിക്കുന്ന അവർക്ക്‌ സിൽവയെ അംഗീകരിക്കാൻ കഴിയുന്നില്ല..അതുമല്ല അവൾ പണത്തിനു വേണ്ടി മാത്രമാണ് മകനെ വശത്താക്കിയത് എന്നും അവർ കരുതുന്നു.മകന്റെയും സിൽവയുടെയും ബന്ധം തകർത്ത് മകന്റെ മനസ്സ് മാറ്റാൻ വേണ്ടി.. ലുയിസിന്റെ അമ്മ..

അവരുടെ കമ്പനിയിലെ അണ്ടർ വെയർ മോഡലായ റൗൾ എന്ന ഒരാളെ സിൽവയെ പ്രണയിപ്പിക്കാൻ കൊണ്ട് വരുന്നു. എന്നാൽ സിൽവയെ കണ്ട റൗളിന് സിൽവയോട് കടുത്ത പ്രണയമാകുന്നു..അത് പോലെ തന്നെ റൗളിനെ കൊണ്ടുവന്ന ലുയിസിന്റെ അമ്മയ്ക്ക് റൗളിനോടും കടുത്ത പ്രണയം!തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമ.

ഒരു പ്രണയ ചങ്ങലയാണ് സിനിമ. ഒരു ത്രില്ലെർ മൂഡിൽ വളരെ വേഗത്തിലാണ് കഥ പറഞ്ഞു പോകുന്നത്. എന്നാൽ വളരെ സീരിയസുമാണ്. കാണുന്ന നമ്മുക്ക് കോമഡിയും!  കോമഡി സംഭാഷണം സിനിമയിൽ ഇല്ല. മുഴുവനും സിറ്റുവേഷൻ കോമഡിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രണയ ചങ്ങലയിൽ ആരാണ് വിജയിക്കുന്നത് എന്ന് കണ്ടു മനസിലാക്കുക!!

Nb:🔞

You May Also Like

മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഒടിടി പ്ലാറ്റ്‌ഫോം ‘യെസ്മാ’

അനവധി ഒടിടി പ്ലാറ്റ്‌ഫോമുകൾ മലയാളത്തിൽ ഉണ്ടെങ്കിലും അഡൾട്ട് ഒൺലി സിനിമകൾക്ക് വേണ്ടിയൊരു പ്ലാറ്റ്‌ഫോം ഇല്ലായിരുന്നു. എന്നാലിപ്പോൾ…

ആലപ്പുഴയിൽ പോലീസ് ഇൻസ്‌പെക്ടർ ആയ ഇടിയൻ നാടാരിൽ നിന്നും രൂപപരിണാമം വന്ന അഭിനയ ചക്രവർത്തി സത്യന്റെ 111 -മത് ജൻമദിനം

വക്കംമനോജ്‌, സിനിമഗവേഷകൻ ആലപ്പുഴയിൽ പോലീസ് ഇൻസ്‌പെക്ടർ ആയ ഇടിയൻ നാടാരിൽ നിന്നും രൂപപരിണാമം വന്ന അഭിനയ…

ഉലകനായകന് പൊറന്തനാൾ വാഴ്ത്തുക്കൾ, ആശംസകൾ നേരാം …

ഉലകനായകന് പൊറന്തനാൾ വാഴ്ത്തുക്കൾ Bineesh K Achuthan അര നൂറ്റാണ്ടിലേറെയായി പ്രേക്ഷക കോടികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന…

സെറ്റിൽ ആരെങ്കിലും മിഠായി കൊണ്ടുവന്നാൽ ജഗദീഷേട്ടൻ രണ്ടെണ്ണമെടുക്കും, ഒന്ന് രമചേച്ചിക്കായിരിക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മുൻ മേധാവിയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോകട്ർ രമയുടെ…