Jamshad KP

അടിപ്പടം മാത്രം കണ്ട് ടിവിയുടെ മുമ്പിൽ ഇരുന്ന് കുളിര് കോരുന്ന കുട്ടിക്കാലത്ത് ഇഷ്ടപ്പെട്ടു തുടങിയതാണ് ഈ താരത്തെ..കുട്ടിക്കാലത്ത് ഒരു ദിവസം വിസിആർ വാടകയ്ക്ക് എടുത്തിട്ട് അന്ന് മുഴുവൻ ഈ താരത്തിന്റെ സിനിമ മാത്രം പകലന്തിയോളം കണ്ട് രോമാഞ്ചം കൊണ്ടിട്ടുണ്ട്.അന്നൊക്കെ ഒരു ധാരണ ഉണ്ടായിരുന്നു അടിപ്പടം കണ്ടാലെ വിസിആറിന് കൊടുത്ത പൈസ മുതലാകു എന്ന്..കുട്ടിക്കാലം തൊട്ടു മനസ്സിൽ കയറിക്കൂടിയ ആ നടനാണ് വിജയരാഘവൻ എന്ന കുട്ടേട്ടൻ..

Malayalam actor Vijayaraghavan new photoshoot Photos: HD Images, Pictures,  Stills, First Look Posters of Malayalam actor Vijayaraghavan new photoshoot  Movie - Mallurepost.comകുട്ടി കാലത്ത് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ് എന്ന് ചോദിച്ചാൽ ഞാൻ എപ്പോഴും പറയുന്ന പേരായിരുന്നു” ബ്രിട്ടീഷ് മാർക്കറ്റ് “എന്ന സിനിമ.അത്രയും ഇഷ്ടമായിരുന്നു വിജയരാഘവൻ എന്ന നടനെ..നായകന്റെ കൂടെ വിജയരാഘവൻ വലംകൈ ആയി ഉണ്ടെങ്കിൽ മനസ്സിൽ ഒരു ധൈര്യമായിരുന്നു..അന്ന് തുടങ്ങിയ ഇഷ്ടത്തിന് ഇന്നുവരേയും ഒരു കോട്ടവും തട്ടിയിട്ടില്ല…
ഏത് വേഷം കൊടുത്താലും അനായാസം പൂണ്ടുവിളയാടുന്ന മലയാളത്തിലെ എണ്ണം പറഞ നടൻമാരിൽ ഒരാൾ. സിദ്ദിക്കിനേയും സായി- കുമാറി നേയും വനോളം പുകഴ്ത്തുംമ്പോഴും മനപ്പൂർവ്വമോ അല്ലാതെയോ മറന്നു പോകുന്ന ഒരു നടനാണ് വിജയരാഘവൻ.ഒറ്റവാക്കിൽ പറഞാൽ Vijayaraghavan is one of the best versatile actor in the malayalam Cinema.

നായകനായാലും ക്രൂരനായ വില്ലനായാലും ഉശിരുള്ള രാഷ്ട്രീയക്കാരനായാലും തനി കോഴി ആയ കാമുകനായാലും കട്ട കലിപ്പിൽ നിന്ന് കോമഡി കാണിക്കാനായാലും വളരെ അനായാസമയി തന്റെ റോളുകളെ മിഴിവുറ്റതാക്കാൻ ആമ്പിയറുള്ള അതിഗംഭീര നടൻ. വടക്കൻ സെൽഫി എന്ന സിനിമ കണ്ടുകൊണ്ടിരിക്കും മ്പോൾ നായകനായ നിവിൻ പോളിക്ക് കിട്ടിയതിനേക്കാൾ കയ്യടി കിട്ടിയത് തന്റെ വീട്ടിലെ പ്രാരാബ്ധങൾ പറയുന്നതിനിടയിൽ ഞൊടിയിടയിൽ അതേ കാരക്ടറിൽ നിന്ന് കൊണ്ട് പറയുന്ന ഈ മാസ് സീനിനായിരുന്നു.
One of the best mass transformation scene of the malayalam cinema

“കോളേജിൽ പഠിക്കുംമ്പോൾ ഞാനൊരു sfi കാരനായിരുന്നു. രാമൻ ci യെ കവലയിൽ വെച്ച് കുത്തിയ ആ പഴയ sfi ക്കാരൻ ഇപ്പോഴും എന്റെ ഉള്ളിലുണ്ട്.ഇനി ഞാൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ പള്ളയിൽ കത്തി കേറ്റിക്കളയും ഞാൻ .മനസ്സിലായൊടൊ?”
വയസ് അറുപത്തി ഒമ്പതിൽ എത്തിയെങ്കിലും ഇന്നും ഒന്ന് അണിഞൊരുങി നിന്നാൽ പ്രായം വെറും നാല്പത്തിയഞ്ചിനും അമ്പതിനും ഇടയിൽ മാത്രം തോന്നിക്കുന്ന സുന്ദരനായ നടൻ.
Vijayaraghavan ❤️

You May Also Like

ഓണത്തിന് തീയറ്ററുകള്‍ നിറയെ മലയാള ചിത്രങ്ങള്‍; നാളെ മൂന്ന് എണ്ണം ഇറങ്ങുന്നു

അയ്യോ, ഇനിയും ഞങ്ങള്‍ കാത്തിരിക്കണോ എന്ന് ചോദിക്കുന്ന പ്രേക്ഷകര്‍ക്ക് അല്‍പ്പം ആശ്വാസമായി നാളെ വേറെ മൂന്ന് ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തുന്നുണ്ട്

നല്ല നടനാണ് പക്ഷെ ഇപ്പോൾ ഭൂരിപക്ഷം സിനിമയിലും ഒരേ ടൈപ്പ് വില്ലൻ വേഷമാണ്

ഇന്നലെ മഹാഋഷി എന്ന തെലുങ്കു പടം കണ്ടു. മഹേഷ് ബാബു നായകനായ സിനിമ. വില്ലൻ ജഗപതി ബാബു. ഈ പടം കണ്ടപ്പോൾ ജഗപതി ബാബുവിനെ ക്കുറിച്ചോർത്തുപോയി

വർഷങ്ങളുടെ കാത്തിരിപ്പിനും കളിയാക്കലുകൾക്കും ഒക്കെ ഒടുവിൽ സാക് സ്നൈഡർ ടെ ജസ്റ്റിസ് ലീഗ്

വർഷങ്ങളുടെ കാത്തിരിപ്പിനും കളിയാക്കലുകൾക്കും ഒക്കെ ഒടുവിൽ സാക് സ്നൈഡർ ടെ ജസ്റ്റിസ് ലീഗ് അങ്ങനെ പ്രേക്ഷകരിലേക്ക് എത്തി. എന്താ പറയുക 4 മണിക്കൂർ ഉണ്ടായിരുന്നുന്ന് വിശ്വാസം വരാത്ത പോലെ തീർന്നു പോയല്ലോന്ന്

സന്തോഷ് ജോർജിന് എങ്ങിനെയാണ് കേരളീയരുടെ പൊതു മനോഭാവത്തെ മാറ്റിയെടുക്കാൻ കഴിയുക…?

സന്തോഷ് ജോർജ് കുളങ്ങര പ്ലാനിങ് ബോർഡ് മെമ്പർ ആയതുകൊണ്ട് കേരള ടൂറിസം രംഗത്ത് വലിയ രീതിയിൽ ഉള്ള എന്തെങ്കിലും മാറ്റം ഉണ്ടാവുമെന്ന് തോന്നുന്നില്ല. മലയാളികളിൽ വലിയൊരു വിഭാഗം